ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ആഗോള ഇന്ത്യഎഐ ഉച്ചകോടി 2024
Posted On:
01 JUL 2024 9:58AM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജൂലൈ 01, 2024
ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം 2024 ജൂലൈ 3, 4 തീയതികളിൽ ന്യൂഡൽഹിയിൽ ‘ആഗോള ഇന്ത്യ എഐ ഉച്ചകോടി’ സംഘടിപ്പിക്കുന്നു. എ ഐ സാങ്കേതികവിദ്യകളുടെ ധാർമികവും സമഗ്രവുമായ വളർച്ചയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്ക് ഊന്നൽ നൽകി, സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.
ശാസ്ത്രം, വ്യവസായം, പൗരസമൂഹം, ഗവൺമെൻ്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമികൾ എന്നിവയിൽ നിന്നുള്ള പ്രമുഖ അന്തർദേശീയ എഐ വിദഗ്ധർക്ക് ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നതിന് ഉച്ചകോടി ഒരു വേദി നൽകും. ആഗോള എഐ പങ്കാളികൾക്കിടയിൽ സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനും, എഐ- യുടെ പുരോഗതിക്കും വേണ്ടിയുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രതിബദ്ധതക്ക് പരിപാടി അടിവരയിടുന്നു.
ഈ ഉച്ചകോടിയിലൂടെ എഐ നവീകരണത്തിൽ ഒരു ആഗോള നേതാവായി സ്വയം സ്ഥാപിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. കൂടാതെ, എഐ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതും, രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതും ഇന്ത്യ ഉറപ്പാക്കുന്നു.
ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നവരുടെ പട്ടിക https://indiaai.gov.in/globalindiaaisummit/people, ഉച്ചകോടിയുടെ അജണ്ട എന്നിവ കാണാൻ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. https://indiaai.gov.in/globalindiaaisummit/agenda.pdf
ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (ജിപിഎഐ) മുഖ്യ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം എന്ന നിലയിൽ, സുരക്ഷിതവും വിശ്വസനീയവുമായ എഐ എന്നതിലേക്കുള്ള ജിപിഎഐയുടെ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകാൻ അംഗരാജ്യങ്ങൾക്കും വിദഗ്ധർക്കും ഇന്ത്യ ആതിഥ്യമേകും .
SKY/GG
(Release ID: 2029988)
Visitor Counter : 116