ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി

Posted On: 24 JUN 2024 2:33PM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജൂൺ 24,2024

2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി. ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും പൂഴ്ത്തിവെപ്പും ലാഭക്കച്ചവടവും തടയുന്നത് ലക്ഷ്യമിട്ടുമാണ്  തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാപാരികൾ/മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ, സംസ്കരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇന്ന് മുതൽ 
( 2024 ജൂൺ 24 ) അടിയന്തര പ്രാബല്യത്തിൽ വന്ന, നിർദ്ദിഷ്‌ട ഭക്ഷ്യവസ്തുക്കളുടെ ലൈസൻസിംഗ് ആവശ്യകതകൾ, സംഭരണ പരിധികൾ, ചരക്ക് നീക്ക നിയന്ത്രണങ്ങൾ നീക്കം ചെയ്യൽ (ഭേദഗതി) ഉത്തരവ്, 2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമായിരിക്കും.

 വ്യാപാരികൾ/ മൊത്ത വ്യാപാരികൾ എന്നിവർക്ക്  - 3000 മെട്രിക് ടൺ , റീട്ടെയിലർ- ഓരോ ചെറുകിട ഔട്ട്‌ലെറ്റുകൾക്കും 10 മെട്രിക് ടൺ , ബിഗ് ചെയിൻ റീട്ടെയിലർ- ഓരോ ഔട്ട്‌ലെറ്റിനും 10 മെട്രിക് ടൺ , അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടൺ, സംസ്കരണ കേന്ദ്രങ്ങൾക്ക് - പ്രതിമാസ സ്ഥാപക ശേഷിയുടെ (MIC) 70% ത്തെ 2024-25 സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങൾ കൊണ്ട് ഗുണിച്ചാൽ കിട്ടുന്നത്, എന്നിങ്ങനെ ഓരോ സ്ഥാപനത്തിനും വ്യക്തിഗതമായി സംഭരണ പരിധി ബാധകമായിരിക്കും.

മുകളിൽ പറഞ്ഞിട്ടുള്ള , നിയമാനുസൃത സ്ഥാപനങ്ങൾ, ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻ്റെ പോർട്ടലിൽ 
 (https://evegoils.nic.in/wsp/login   അവരുടെ സംഭരണ അവസ്ഥ വ്യക്തമാക്കുകയും പതിവായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. നിശ്ചിത പരിധിയേക്കാൾ കൂടുതലാണ് സംഭരിച്ചിരിക്കുന്നതെങ്കിൽ , ഈ വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ അത് നിശ്ചിത സംഭരണ പരിധിയിലേക്ക് കൊണ്ടുവരേണ്ടതാണ്.
 
SKY/GG


(Release ID: 2028273) Visitor Counter : 39