ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്, ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചു

Posted On: 22 JUN 2024 6:18PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂൺ 22, 2024  

എൽ, എം, എൻ എന്നീ വിഭാഗങ്ങളിൽ പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) IS 18590: 2024, IS 18606: 2024 എന്നീ രണ്ട് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചു. ഈ മാനദണ്ഡങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ നിർണായക ഘടകത്തിൽ - പവർട്രെയിൻ - ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് കർശനമായ സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ബാറ്ററികളുടെ സുരക്ഷയും പ്രകടന ക്ഷമതയും ഉറപ്പാക്കുന്നു.

കാറുകൾക്കും ട്രക്കുകൾക്കും പുറമേ മറ്റു പല വാഹനങ്ങളും ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഇ-റിക്ഷകളും ഇ-കാർട്ടുകളും ഇന്ത്യയിലുടനീളം പ്രചാരം നേടുന്നു. ഈ വാഹനങ്ങൾക്ക് IS 18294: 2023 എന്ന പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ ബി ഐ എസ് അവതരിപ്പിച്ചിട്ടുണ്ട് . ഈ മാനദണ്ഡങ്ങൾ വാഹനങ്ങളുടെ നിർമ്മാണം മുതൽ പ്രവർത്തനം വരെയുള്ള വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നു. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നു.

ഈ പുതിയ മാനദണ്ഡങ്ങളോടെ, ഇലക്ട്രിക് വാഹനങ്ങൾക്കും ചാർജിംഗ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങൾക്കുമായി ആകെ 30 സുരക്ഷാ മാനദണ്ഡങ്ങളാണ് ബിഐഎസ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള പരിവർത്തനത്തെ നയിക്കുന്നതിൽ ഈ മാനദണ്ഡങ്ങൾ നിർണായകമാണ്.



(Release ID: 2028171) Visitor Counter : 16