വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
'ദ ഗോൾഡൻ ത്രെഡ്' എന്ന ഡോക്യുമെൻ്ററിക്ക് സുവർണ്ണ ശംഖ് (Golden Conch) പുരസ്കാരം.
Posted On:
21 JUN 2024 9:40PM by PIB Thiruvananthpuram
മുംബൈ: 21 ജൂൺ 2024
പതിനെട്ടാമത് മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (എംഐഎഫ്എഫ്), അനുപമമായ സൃഷ്ടികളിലൂടെ പ്രേക്ഷകരെയും ജൂറിയെയും ആകർഷിച്ച മികച്ച സിനിമകൾക്കും ചലച്ചിത്ര പ്രവർത്തകർക്കും സാങ്കേതിക വിദഗ്ധർക്കും പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നു.
2024-ലെ MIFF-ൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള സുവർണ്ണ ശംഖ് ( ഗോൾഡൻ കോഞ്ച്) പുരസ്‌കാരം നിസ്ത ജെയിൻ സംവിധാനം ചെയ്‌ത ഇന്ത്യൻ ചിത്രം 'ദി ഗോൾഡൻ ത്രെഡ്' കരസ്ഥമാക്കി. സുവർണ ശംഖും പ്രശസ്തിപത്രവും 10 ലക്ഷംരൂപയും അടങ്ങുന്നതാണ് പുരസ്കാരം.
എസ്തോണിയയിൽ നിന്നുള്ള വെരാ പിറോഗോവ സംവിധാനം ചെയ്ത 'സോർ മിൽക്ക്' മികച്ച അന്താരാഷ്ട്ര ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടി. രജത ശംഖും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
പോളണ്ടിൽ നിന്നുള്ള കസുമി ഒസെകി, ടോമെക് പോപാകുൾ എന്നിവർ സംവിധാനം ചെയ്ത 'സിമ' മികച്ച അന്താരാഷ്ട്ര ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. രജത ശംഖും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ജപ്പാനിൽ നിന്നുള്ള ലിയാം ലോപിൻ്റോ സംവിധാനം ചെയ്ത ദ ഓൾഡ് യംഗ് ക്രോ ഏറ്റവും നൂതനമായ / പരീക്ഷണാത്മക ചിത്രത്തിനുള്ള "പ്രമോദ് പതി അവാർഡ്" നേടി. ട്രോഫിയും ഒരു ലക്ഷംരൂപ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം.
മാറ്റ് വാൾഡെക്ക് സംവിധാനം ചെയ്ത 'ലൗലി ജാക്‌സൺ' പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്‌കാരം നേടി.
ഭാഗം- II- ദേശീയ മത്സര അവാർഡുകൾ
ദേശീയ മത്സര വിഭാഗത്തിൽ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള (60 മിനിറ്റിനു മുകളിൽ) രജത ശംഖ് പുരസ്‌കാരം നിർമ്മൽ ചന്ദർ ദണ്ഡ്രിയാൽ സംവിധാനം ചെയ്ത '6-എ ആകാശ് ഗംഗ' നേടി. രജത ശംഖും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
ബർഖ പ്രശാന്ത് നായിക് സംവിധാനം ചെയ്ത 'സാൾട്ട്' ദേശീയ മത്സര വിഭാഗത്തിൽ മികച്ച ഇന്ത്യൻ ഹ്രസ്വ ചിത്രത്തിനുള്ള (30 മിനിറ്റ് വരെ) രജത ശംഖ് പുരസ്‌കാരം നേടി. രജത ശംഖും മൂന്ന് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
ദേശീയ മത്സര വിഭാഗത്തിലെ മികച്ച ഇന്ത്യൻ ആനിമേഷൻ ചിത്രത്തിനുള്ള രജത ശംഖ് പുരസ്‌കാരം ഗൗരവ് പതി സംവിധാനം ചെയ്ത 'നിർജര' നേടി. രജത ശംഖും മൂന്ന് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത 'എ കോക്കനട്ട് ട്രീ' പ്രത്യേക ജൂറി പരാമർശം നേടി.
സ്പോൺസെഡ് പുരസ്‌കാരങ്ങൾ
MIFF-ലെ മികച്ച നവാഗത സംവിധായകനുള്ള ദാദാസാഹിബ് ഫാൽക്കെ ഫോർ ചിത്രനഗരി പുരസ്‌കാരം ശ്രീമോയി സിംഗിന് ലഭിച്ചു. ഒരു ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.
എംഐഎഫ്എഫ് 2024-ലെ മികച്ച വിദ്യാർത്ഥി ചിത്രത്തിനുള്ള ഐഡിപിഎ അവാർഡ്, എൽവാചിസ ച് സാങ്മയും ദിപാങ്കർ ദാസും ചേർന്ന് സംവിധാനം ചെയ്ത ‘ചഞ്ചിസോവ (പ്രതീക്ഷ)’ എന്ന ചിത്രത്തിന് ലഭിച്ചു. ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്‌കാരം.
'ആൻഡ്, ടുവേർഡ് ഹാപ്പി അല്ലീസ്' എന്ന ചിത്രത്തിന് ശ്രീമോയി സിംഗിന് ഫിപ്രസി ഇൻ്റർനാഷണൽ ക്രിട്ടിക് ജൂറിപുരസ്‌കാരം ലഭിച്ചു.
പ്രത്യേക പുരസ്കാരങ്ങൾ
എഡ്മണ്ട് റാൻസൺ സംവിധാനം ചെയ്ത 'ലൈഫ് ഇൻ ലൂമി'നാണ് "ഇന്ത്യ ഇൻ അമൃത് കാൽ " (15 മിനിറ്റ് വരെ) വിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം . ട്രോഫിയും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും പുരസ്‌കാരമായി ലഭിക്കും.
സാങ്കേതിക അവാർഡ്
മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ‘ധോർപതൻ: നോ വിൻ്റർ ഹോളിഡേയ്‌സ്’ എന്ന ചിത്രത്തിനും ‘എൻടാംഗിൾഡ്’ എന്ന ചിത്രത്തിനും യഥാക്രമം ബാബിൻ ദുലാലും സൂരജ് ഠാകൂറും നേടി.
മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം ‘കർപ്പാറ’, ‘ഫ്രം ദ ഷാഡോസ്’ എന്നീ ചിത്രങ്ങൾക്ക് യഥാക്രമം വിഘ്നേഷ് കുമുലൈ യും ഐറിൻ ധർ മല്ലിക്കും ചേർന്ന്നേടി.
‘ദ ഗോൾഡൻ ത്രെഡ്’, ‘ധാരാ കാ തേം (ടൈം ഫോർ മിൽക്കിങ് )’ എന്നീ ചിത്രങ്ങൾക്ക് നീരജ് ഗേരയും, അഭിജിത് സർക്കാരും സംയുക്തമായി മികച്ച സൗണ്ട് ഡിസൈനർ പുരസ്‌കാരം നേടി.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് ഡോക്യുമെൻ്ററി, ഹ്രസ്വ ചിത്രം , ആനിമേഷൻ സിനിമകൾ എന്നീ പ്രത്യേക വിഭാഗങ്ങളിലായി ആകെ 25 സിനിമകൾ തിരഞ്ഞെടുത്തു. ദേശീയ മത്സര വിഭാഗത്തിൽ 77 ചിത്രങ്ങളാണ് മത്സരിച്ചത്.
(Release ID: 2027876)
Visitor Counter : 51