വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

എം ഐ എഫ് എഫ് 2024-ൽ ആദ്യമായി ഡോക്യുമെൻ്ററി ഫിലിം ബസാർ ഉദ്ഘാടനം ചെയ്തു

Posted On: 16 JUN 2024 1:10PM by PIB Thiruvananthpuram
മുംബൈ : ജൂൺ 16,2024
 
പതിനെട്ടാമത് മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (എംഐഎഫ്എഫ്) ആദ്യമായി ഡോക്യുമെൻ്ററി ഫിലിം ബസാർ ഉദ്ഘാടനം ചെയ്തു. 2024 ജൂൺ 16 മുതൽ 18 വരെ  എൻ എഫ് ഡി സി  സമുച്ചയത്തിൽ നടക്കുന്ന ഈ നൂതന പരിപാടിയിൽ 27 ഭാഷകളെ പ്രതിനിധീകരിച്ച് 10 രാജ്യങ്ങളിൽ നിന്നുള്ള 200-ഓളം പ്രോജക്ടുകൾ ഉണ്ടാകും
 
എംഐഎഫ്എഫ് ഫെസ്റ്റിവൽ ഡയറക്ടറും എൻ എഫ് ഡി സി മാനേജിംഗ് ഡയറക്ടറുമായ ശ്രീ പ്രിഥുൽ കുമാർ, പിഐബി (വെസ്റ്റ് സോൺ) എഡിജിയും സിബിഎഫ്‌സി സിഇഒ യുമായ ശ്രീമതി സ്മിതാ വത്സ് ശർമ്മ എന്നിവരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര നിർമ്മാതാവ് ശ്രീമതി അപൂർവ ബക്ഷി ഡോക്യുമെന്ററി ഫിലിം ബസാർ ഉദ്ഘാടനം ചെയ്തു.
 
ബസാറിൽ മൂന്ന് ക്യൂറേറ്റഡ് മേഖലകൾ അവതരിപ്പിക്കും-

സഹ-നിർമ്മാണ വിപണി: 16 പ്രോജക്റ്റുകൾ ഉള്ള ഈ വിഭാഗത്തിൽ, സിനിമാ പ്രവർത്തകരെ ലോകമെമ്പാടുമുള്ള സഹകാരികൾ, നിർമ്മാതാക്കൾ, സഹ-നിർമ്മാതാക്കൾ, ധനസഹായം നൽകുന്നവർ എന്നിവരുമായി ബന്ധിപ്പിക്കുന്നു.

വർക്ക്-ഇൻ-പ്രോഗ്രസ് (WIP) ലാബ്: റഫ്-കട്ട് ഘട്ടത്തിലുള്ള 6 പ്രോജക്റ്റുകൾ പ്രദർശിപ്പിക്കുന്ന ഈ ലാബ്,ഈ സിനിമകളെ പരിഷ്കരിക്കുന്നതിന് വ്യവസായ പ്രൊഫഷണലുകളിൽ നിന്ന് വിലമതിക്കാനാവാത്ത അഭിപ്രായവും മാർഗനിർദേശവും വാഗ്ദാനം ചെയ്യുന്നു

വ്യൂവിംഗ് റൂം: പൂർത്തിയാക്കിയ 106 ഡോക്യുമെൻ്ററികളും ഹ്രസ്വ ചിത്രങ്ങളും ആനിമേഷൻ ചിത്രങ്ങളും ക്യൂറേറ്റഡ് ഡെലിഗേറ്റുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഒരു പ്രത്യേക ഇടം. വിതരണ കരാറുകൾക്കും ധനസഹായത്തിനും അവസരങ്ങൾ നൽകുന്നു
 
 
ഈ വിഭാഗങ്ങൾക്ക് പുറമേ, ഉൽപ്പാദനം, സിൻഡിക്കേഷൻ, ഏറ്റെടുക്കൽ, വിതരണം, വിൽപ്പന എന്നിവയിലെ സഹകരണം സുഗമമാക്കുന്ന ഒരു 'ഓപ്പൺ ബയർ-സെല്ലർ മീറ്റ്' ബസാറിൽ ഉണ്ടാകും.

മഹാരാഷ്ട്ര ഫിലിം, സ്റ്റേജ് ആൻഡ് കൾച്ചറൽ ഡെവലപ്‌മെൻ്റ് കോഓപ്പറേഷൻ ലിമിറ്റഡ്, ജെ ആൻഡ് കെ, ഐഡിപിഎ, സിനിഡബ്‌സ് തുടങ്ങിയ വിവിധ സംഘടനകളുടെ നിരവധി സ്റ്റാളുകൾ ബസാറിലുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയം ശ്രീലങ്ക, ബെലാറസ്,ഇറാൻ,അർജൻ്റീന തുടങ്ങിയ രാജ്യങ്ങളുടെ സ്റ്റാളുകൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.


(Release ID: 2025722) Visitor Counter : 27