ഘന വ്യവസായ മന്ത്രാലയം
ശ്രീ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റു
प्रविष्टि तिथि:
11 JUN 2024 9:24PM by PIB Thiruvananthpuram
കേന്ദ്ര ഘനവ്യവസായ മന്ത്രിയായി ശ്രീ എച്ച് ഡി കുമാരസ്വാമി ചുമതലയേറ്റു.


ഘനവ്യവസായ മന്ത്രാലയം സെക്രട്ടറി ശ്രീ കമ്രാന്‍ റിസ്വിയും മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്യോഗ്ഭവനില്‍ മന്ത്രിയെ സ്വീകരിച്ചു.


ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിച്ച ശ്രീ എച്ച് ഡി കുമാരസ്വാമി, രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്റെ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്തു രാജ്യത്തിന്റെ വികസനത്തിനായുള്ള തന്റെ പ്രതിബദ്ധത പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സമൃദ്ധമായ പുരോഗതിക്കായി ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
***
SK
(रिलीज़ आईडी: 2024570)
आगंतुक पटल : 129