വാണിജ്യ വ്യവസായ മന്ത്രാലയം

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതല കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ ഏറ്റെടുത്തു


യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുന്നതിനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: ശ്രീ ഗോയൽ

Posted On: 11 JUN 2024 6:31PM by PIB Thiruvananthpuram

ന്യൂഡൽഹി; 2024 ജൂൺ 11

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതല കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് ന്യൂഡൽഹിയിൽ ഔദ്യോഗികമായി ഏറ്റെടുത്തു. വാണിജ്യ വ്യവസായ മന്ത്രാലയം സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ; വാണിജ്യ വകുപ്പ് സെക്രട്ടറി ശ്രീ സുനിൽ ബർത്വാൾ, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരിക്കൽ കൂടി രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ചുമതലയേറ്റ വേളയിൽ ശ്രീ പിയൂഷ് ഗോയൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെ ശക്തമായ വികസനാധിഷ്ഠിത ഭരണം കഴിഞ്ഞ ദശകത്തിൽ, രാജ്യത്തുടനീളം പുരോഗതിയുടെ ഒരു തരംഗത്തിന് പ്രചോദനമായെന്നും ഈ അടിത്തറയിൽ തുടർന്നും കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ-വ്യവസായ മേഖലകളിൽ ദ്രുതഗതിയിലുള്ള മുന്നേറ്റം ഉറപ്പാക്കാൻ അമൃത് കാലിൽ ഉത്സാഹത്തോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു. യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കാനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ രാജ്യം പുതിയ ഉയരങ്ങൾ കൈവരിക്കാൻ ഒരുങ്ങുകയാണ്. സബ്കാ സാത്ത്, സബ്കാ പ്രയാസ് (എല്ലാവർക്കുമൊപ്പം എല്ലാവരുടെയും പ്രയത്‌നം) എന്ന തത്വശാസ്ത്രം സ്വീകരിച്ചുകൊണ്ട്, ജനങ്ങളുടെ കൂട്ടായ പരിശ്രമവും വിശ്വാസവും ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

***

SK



(Release ID: 2024450) Visitor Counter : 32