ഭൗമശാസ്ത്ര മന്ത്രാലയം
ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായി ഡോ. ജിതേന്ദ്ര സിങ് ചുമതലയേറ്റു
Posted On:
11 JUN 2024 4:58PM by PIB Thiruvananthpuram
ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (MoES) സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായി ഡോ. ജിതേന്ദ്ര സിങ് ഇന്ന് ന്യൂഡൽഹിയിലെ പൃഥ്വി ഭവൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചുമതലയേറ്റു. എംഒഇഎസ് സെക്രട്ടറി ഡോ. എം രവിചന്ദ്രൻ, മുതിർന്ന ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, എംഒഇഎസ് ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
ഒരു ചെറിയ കാലയളവിൽ ഒഴികെ 2014 മുതൽ ഏകദേശം രണ്ടു തവണ തുടർച്ചയായി ഡോ. ജിതേന്ദ്ര സിങ് ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. ഉധംപുർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗമാണ് അദ്ദേഹം. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി; പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി; പേഴ്‌സണൽ-പൊതു ആവലാതി-പെൻഷൻ സഹമന്ത്രി; ആണവോർജ സഹമന്ത്രി; ബഹിരാകാശ സഹമന്ത്രി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നു.
ഡോ. ജിതേന്ദ്ര സിങ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (എംഒഇഎസ്) സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനമേൽക്കുന്നു.
ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഡോ. ജെ. സിങ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തുടർച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞു. “നമ്മുടെ ഭൂമി നേരിടുന്ന വെല്ലുവിളികൾ ധീരമായ പ്രവർത്തനവും ശാസ്ത്രീയ നവീകരണങ്ങളും ആവശ്യപ്പെടുന്നു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, കാലാവസ്ഥാ ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനും, ഡാറ്റാധിഷ്ഠിത നയങ്ങളും തീരുമാനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനും, അപകടങ്ങളിൽനിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും, ഭാവി തലമുറകൾക്കായി പാരിസ്ഥിതിക പരിപാലനം വർദ്ധിപ്പിക്കുന്നതിനും ഭൗമശാസ്ത്രത്തിന്റെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും നാം പ്രതിജ്ഞാബദ്ധരായിരിക്കണം.” - ഡോ. സിങ് പറഞ്ഞു.
ഡോ. ജിതേന്ദ്ര സിങ്ങിനെ എംഒഇഎസ് സെക്രട്ടറി ഡോ. എം രവിചന്ദ്രൻ സ്വാഗതം ചെയ്യുന്നു
“ഡോ. ജിതേന്ദ്ര സിങ് ജിയുടെ നേതൃത്വത്തിൽ, നമ്മുടെ ഗ്രഹത്തിന്റെ വിഭവങ്ങളുടെ വിശാലമായ സാധ്യതകൾ സുസ്ഥിരമായി തുറക്കുന്നതിനും നമ്മുടെ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും അവരെ അറിയിക്കുന്നതിനും സാമൂഹ്യ പുനരുജ്ജീവനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭങ്ങളുടെ പാത ആരംഭിക്കാൻ ഒരുങ്ങുകയാണെ”ന്ന് സ്വാഗത പ്രസംഗത്തിൽ ഡോ. എം രവിചന്ദ്രൻ പറഞ്ഞു.
അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവും ജോയിന്റ് സെക്രട്ടറിയും എംഒഇഎസിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
****
NK
(Release ID: 2024361)
Visitor Counter : 72