റെയില്‍വേ മന്ത്രാലയം

ശ്രീ രവ്നീത് സിംഗ് റെയിൽവേ സഹമന്ത്രിയായി ചുമതലയേറ്റു


'റെയിൽവേ സാധാരണക്കാരെ ബന്ധിപ്പിക്കുന്നു. ഇത് ഒരു വലിയ പങ്കാണ് വഹിക്കുന്നത്, ഒരു ടീമായി ഊ പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകും' : ശ്രീ രവ്‌നീത് സിംഗ്

Posted On: 11 JUN 2024 3:34PM by PIB Thiruvananthpuram

കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ രവ്നീത് സിംഗ് ഇന്ന് റെയിൽ ഭവനിൽ ചുമതലയേറ്റു. ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ സഹമന്ത്രിയായും അദ്ദേഹത്തിന് അധിക ചുമതല നൽകിയിട്ടുണ്ട്. റെയിൽ ഭവനിൽ എത്തിയ അദ്ദേഹത്തെ റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീമതി ജയ വർമ്മ സിൻഹയും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

WhatsApp Image 2024-06-11 at 12.16.09.jpeg

മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ രവ്‌നീത് സിംഗ് പറഞ്ഞു, ''ഇന്ന് ഞാൻ റെയിൽവേ സഹമന്ത്രിയായി ചുമതലയേൽക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ബിജെപി പാർട്ടി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ശ്രീ ജെ പി നദ്ദ, റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരോട് ഞാൻ നന്ദി പറയുന്നു. റെയിൽവേ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കും. രാജ്യത്തെ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. റെയിൽവേ സാധാരണക്കാരെ ബന്ധിപ്പിക്കുന്നു, അത് വലിയ പങ്ക് വഹിക്കുന്നു. റെയിൽവേ 24X7 തുടർച്ചയായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയുടെയും മാർഗനിർദേശപ്രകാരം ഇത് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കും."

--SK--



(Release ID: 2024302) Visitor Counter : 26