പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ഏക് പേഡ് മാ കേ നാം' കാമ്പയിന്‍ പ്രധാനമന്ത്രി ആരംഭിച്ചു


ലോക പരിസ്ഥിതി ദിനത്തില്‍ ഡല്‍ഹിയിലെ ബുദ്ധ ജയന്തി പാര്‍ക്കില്‍ ആല്‍ മരം നട്ടു

Posted On: 05 JUN 2024 2:21PM by PIB Thiruvananthpuram

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഏക് പേഡ് മാ കേ നാം' കാമ്പയിന്‍ ആരംഭിച്ചു. ഡല്‍ഹിയിലെ ബുദ്ധജയന്തി പാര്‍ക്കില്‍ മോദി ആല്‍ (ബോധി) മരം നട്ടു. നമ്മുടെ ഭൂമിയെ മികച്ചതാക്കുന്നതിന് എല്ലാവരോടും അവരവരുടെ സംഭാവനകൾ നല്‍കാന്‍ അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ നിരവധി കൂട്ടായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തുടനീളം വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സുസ്ഥിര വികസനത്തിലേക്കുള്ള ഞങ്ങളുടെ യാത്രക്ക് ഇത് ഗുണകരമാണ്, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

എക്സില്‍ പ്രധാനമന്ത്രി ഒരു ത്രെഡ് പോസ്റ്റ് ചെയ്തു;

''ഇന്ന്, ലോക പരിസ്ഥിതി ദിനത്തില്‍, ഒരു കാമ്പയിൻ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്, #एक_पेड़_माँ_के_नाम. നിങ്ങളുടെ അമ്മയോടുള്ള ആദരസൂചകമായി വരും ദിവസങ്ങളില്‍ ഒരു മരം നടാന്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. #Plant4Mother അല്ലെങ്കില്‍  #एक_पेड़_माँ_के_नाम ഉപയോഗിച്ച് നിങ്ങള്‍ അങ്ങനെ ചെയ്യുന്നതിന്റെ ഒരു ചിത്രം പങ്കിടുക."

''ഇന്ന് രാവിലെ, പ്രകൃതി മാതാവിനെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി ഞാന്‍ ഒരു മരം നട്ടു. നമ്മുടെ ഭൂമിയെ മികച്ചതാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. #Plant4Mother  #एक_पेड़_माँ_के_नाम.

''കഴിഞ്ഞ ദശകത്തില്‍, രാജ്യത്തുടനീളമുള്ള വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായ നിരവധി കൂട്ടായ ശ്രമങ്ങള്‍ ഇന്ത്യ ഏറ്റെടുത്തുവെന്നത് നിങ്ങൾക്കെല്ലാവർക്കും വളരെയധികം സന്തോഷം നൽകുന്നതാണ്. സുസ്ഥിര വികസനത്തിനായുള്ള ഞങ്ങളുടെ അന്വേഷണത്തിന് ഇത് വളരെ ഗുണകരമാണ്. പ്രാദേശിക കമ്മ്യൂണിറ്റികള്‍ അവസരത്തിനൊത്ത് ഉയരുകയും ഇതില്‍ നേതൃത്വം വഹിക്കുകയും ചെയ്തതെങ്ങനെയെന്നതും പ്രശംസനീയമാണ്.

“आज विश्व पर्यावरण दिवस पर मुझे #एक_पेड़_माँ_के_नाम अभियान शुरू कर अत्यंत प्रसन्नता हो रही है। मैं देशवासियों के साथ ही दुनियाभर के लोगों से आग्रह करता हूं कि वे अपनी माँ के साथ मिलकर या उनके नाम पर एक पेड़ जरूर लगाएं। ये आपकी तरफ से उन्हें एक अनमोल उपहार होगा। इससे जुड़ी तस्वीर आप #Plant4Mother, #एक_पेड़_माँ_के_नाम के साथ जरूर साझा करें।”

 

 

NK

(Release ID: 2022845) Visitor Counter : 58