പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിക്ക് ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്‍പോ സമ്മാനിച്ചു

Posted On: 22 MAR 2024 6:33PM by PIB Thiruvananthpuram

ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ കീര്‍ത്തിമുദ്രയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്‍പോ, തിംഫുവിലെ ടെന്‍ഡ്രല്‍താങ്ങില്‍ നടന്ന പൊതുചടങ്ങില്‍വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഭൂട്ടാന്‍ രാജാവ് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവാണ് പ്രധാനമന്ത്രി മോദി.

തിംഫുവിലെ താഷിചോഡ്‌സോങ്ങില്‍ 2021 ഡിസംബറില്‍ നടന്ന ഭൂട്ടാന്റെ 114-ാമത് ദേശീയ ദിനാഘോഷ വേളയിലാണ് ഭൂട്ടാന്‍ രാജാവ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഈ പുരസ്‌ക്കാരം ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിലുള്ള പ്രധാനമന്ത്രി മോദിയുടെ സംഭാവനയും അദ്ദേഹത്തിന്റെ ജനകേന്ദ്രീകൃത നേതൃത്വവും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ആഗോള ശക്തിയായ ഇന്ത്യയുടെ ഉയര്‍ച്ചയെ ഈ പുരസ്‌ക്കാരം ബഹുമാനിക്കുകയും ഭൂട്ടാന്റെ ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തെ ആഘോഷിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയെ പരിവര്‍ത്തനത്തിന്റെ പാതയിലാക്കി, ഇന്ത്യയുടെ ധാര്‍മ്മിക അധികാരവും ആഗോള സ്വാധീനവും വളര്‍ന്നുവെന്നും സമ്മാനപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.


ഭാരതത്തിലെ 1.4 ബില്യണ്‍ ജനങ്ങള്‍ക്ക് ലഭിച്ച ബഹുമതിയാണ് ഈ പുരസ്‌ക്കാരമെന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും അതുല്യവുമായ ബന്ധത്തിന്റെ തെളിവാണെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു.


സ്ഥാപിതമായ റാങ്കിംഗും മുന്‍ഗണനയും അനുസരിച്ച്, മുന്‍കാലങ്ങളിലുള്ള എല്ലാ അംഗീകാരങ്ങളും കീര്‍ത്തിമുദ്രകളും മെഡലുകളും പരിഗണിച്ചുകൊണ്ട് ആജീവനാന്ത നേട്ടത്തിനുള്ള അംഗീകാരമായും ഭൂട്ടാനിലെ ആദര സംവിധാനത്തിന്റെ ഏറ്റവും അഗ്രസ്ഥാനത്തുള്ളതുമായാണ് ഓര്‍ഡര്‍ ഓഫ് ഡ്രുക് ഗ്യാലപോ സ്ഥാപിച്ചത്.

 

SK



(Release ID: 2016191) Visitor Counter : 46