വാണിജ്യ വ്യവസായ മന്ത്രാലയം

ഉത്തർ പൂർവ്വ പരിവർത്തന വ്യവസായവൽക്കരണ പദ്ധതി, 2024-ന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

Posted On: 07 MAR 2024 7:52PM by PIB Thiruvananthpuram

ഉത്തർ പൂർവ്വ പരിവർത്തന വ്യവസായവൽക്കരണ പദ്ധതി, 2024 (UNNATI - 2024) നുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെയും, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെയും നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. വിജ്ഞാപനം ചെയ്യുന്ന ദിവസം മുതൽ എട്ടുവർഷത്തേയ്ക്കുള്ള പ്രതിജ്ഞാബദ്ധമായ ബാധ്യതകൾക്കുൾപ്പെടെ മൊത്തം 10,037 കോടി രൂപ ചെലവിൽ 10 വർഷത്തേക്കുള്ള പദ്ധതിക്കാണ് അംഗീകാരം നൽകിയത്.

പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനോ നിലവിലുള്ള യൂണിറ്റുകളുടെ ഗണ്യമായ വിപുലീകരണം ഏറ്റെടുക്കുന്നതിനോ നിക്ഷേപകർക്ക് പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രോത്സാഹനങ്ങൾ ലഭ്യമാകും:


 

സീരിയൽ നമ്പർ

ജി.എസ്.ടി

ബാധകമായിടത്ത്

1

മൂലധന നിക്ഷേപ പ്രോത്സാഹനം (പുതിയതും വികസിപ്പിക്കുന്നതുമായ യൂണിറ്റുകൾക്ക്):

സോൺ എ: പ്ലാന്റിലെയും യന്ത്രങ്ങളിലേയും അർഹമായ മൂല്യത്തിന്റെ 30% / കെട്ടിടത്തിന്റെ നിർമ്മാണം, 5 കോടി വരെയുള്ള ഡ്യൂറബിൾ ഭൗതിക ആസ്തികൾക്ക്.

സോൺ ബി: പ്ലാന്റിലെയും യന്ത്രങ്ങളിലേയും നിക്ഷേപത്തിന്റെ അർഹമായ മൂല്യത്തിന്റെ 50% / കെട്ടിടത്തിന്റെ നിർമ്മാണം, 7.5 കോടിവരെയുള്ള ഡ്യൂറബിൾ ഫിസിക്കൽ ഭൗതിക ആസ്തികൾക്ക്

മൂലധന നിക്ഷേപ പ്രോത്സാഹനം (പുതിയതും വികസിപ്പിക്കുന്നതുമായ യൂണിറ്റുകൾക്ക്):

സോൺ എ: പ്ലാന്റിലെയും യന്ത്രങ്ങളിലേയും അർഹമായ മൂല്യത്തിന്റെ 30% / കെട്ടിടത്തിന്റെ നിർമ്മാണം, 10 കോടി വരെയുള്ളഡ്യൂറബിൾ ഭൗതിക ആസ്തികൾക്ക്.
സോൺ ബി: പ്ലാന്റിലെയും യന്ത്രങ്ങളിലേയും നിക്ഷേപത്തിന്റെ അർഹമായ മൂല്യത്തിന്റെ 50% / കെട്ടിടത്തിന്റെ നിർമ്മാണം, 10 കോടിവരെയുള്ള ഡ്യൂറബിൾ ഫിസിക്കൽ ഭൗതിക ആസ്തികൾക്ക്.
 

2

കേന്ദ്ര മൂലധന പലിശ ഇളവ് (പുതിയതും വികസിക്കുന്നതുമായ യൂണിറ്റുകൾക്ക്)
സോൺ എ: വർഷത്തേക്ക് 3% പലിശ ഇളവ് വാഗ്ദാനം ചെയ്യുന്നു
സോൺ ബി: വർഷത്തേക്ക് 5% പലിശ ഇളവ് വാഗ്ദാനം ചെയ്യുന്നു
 

കേന്ദ്ര മൂലധന പലിശ ഇളവ് (പുതിയതും വികസിക്കുന്നതുമായ യൂണിറ്റുകൾക്ക്)
സോൺ എ: വർഷത്തേക്ക് 3% പലിശ ഇളവ് വാഗ്ദാനം ചെയ്യുന്നു
സോൺ ബി: വർഷത്തേക്ക് 5% പലിശ ഇളവ് വാഗ്ദാനം ചെയ്യുന്നു.

 

3

ഉൽപ്പാദന സേവന ബന്ധിത ആനുകൂല്യ പ്രോത്സാഹനം (എം.എസ്.എൽ.ഐ) പുതിയ യൂണിറ്റുകൾക്ക് മാത്രം - ജി.എസ്.ടി യുടെ നെറ്റ് പേയ്‌മെന്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതായത്ഉയർന്ന പരിധിയോടൊപ്പം കുറഞ്ഞ ജി.എസ്.ടി ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നൽകുന്നത്

സോൺ എ: പി ആന്റ് എം. (പ്ലാന്റിലേയും യന്ത്രങ്ങളിലേയും) നിക്ഷേപത്തിന്റെ അർഹമായ മൂല്യത്തിന്റെ 75%
സോൺ ബി: പി ആന്റ് എം ലെ നിക്ഷേപത്തിന്റെ അർഹമായ മൂല്യത്തിന്റെ 100%


 

ഇല്ല

പദ്ധതിയുടെ എല്ലാ ഘടകങ്ങളിൽ നിന്നും ഒരു യൂണിറ്റിന് അർഹമായ പരമാവധി ആനുകൂല്യങ്ങൾ: 250 കോടി രൂപ.

ഉൾപ്പെട്ടിട്ടുള്ള ചെലവ്:
വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ 10 വർഷത്തേക്ക് പദ്ധതി കാലയളവിൽ നിർദ്ദിഷ്ട പദ്ധതിയുടെ സാമ്പത്തിക അടങ്കൽ 10,037 കോടി രൂപയാണ്. (പ്രതിബദ്ധതയുള്ള ബാദ്ധ്യതകൾക്ക് 8 വർഷം അധികം). ഇതൊരു കേന്ദ്രമേഖലാ പദ്ധതിയായിരിക്കും. യോഗ്യരായ യൂണിറ്റുകൾക്ക് (9737 കോടി രൂപ) ആനുകൂല്യം നൽകുന്ന നൽകുന്ന ഭാഗം എ, പദ്ധതിയുടെ നടത്തിപ്പിനും സ്ഥാപനപരമായ ക്രമീകരണങ്ങൾക്കും വേണ്ടിയുള്ള (300 കോടി രൂപ) ഭാഗം ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി പദ്ധതിയെ വിഭജിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ലക്ഷ്യങ്ങൾ:
നിർദിഷ്ട പദ്ധതി ഏകദേശം 2180 അപേക്ഷകൾ വിഭാവനം ചെയ്യുകയും, പദ്ധതി കാലയളവിൽ ഏകദേശം 83,000 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഗണ്യമായ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

1. പദ്ധതി കാലയളവ്: 8 വർഷത്തെ പ്രതിജ്ഞാബദ്ധമായ ബാദ്ധ്യതകൾ ഉൾപ്പെടെ വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ 2034 മാർച്ച് 31വരെ ഈ പദ്ധതി പ്രാബല്യത്തിലുണ്ടാകും.

2. രജിസ്‌ട്രേഷനായുള്ള അപേക്ഷാ കാലയളവ്: വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ 2026 മാർച്ച് 31 വരെ വ്യവസായ യൂണിറ്റിന് രജിസ്‌ട്രേഷന് അപേക്ഷിക്കാൻ അനുമതിയുണ്ടായിരിക്കും.

3. രജിസ്‌ട്രേഷൻ അനുവദിക്കുക: രജിസ്‌ട്രേഷനായുള്ള എല്ലാ അപേക്ഷകളും 2027 മാർച്ച് 31നകം തീർപ്പാക്കേണ്ടതാണ്.

4. ഉൽപ്പാദനത്തിന്റെയോ പ്രവർത്തനത്തിന്റെയോ ആരംഭം: യോഗ്യരായ എല്ലാ വ്യാവസായിക യൂണിറ്റുകളും രജിസ്‌ട്രേഷൻ അനുവദിച്ച് 4 വർഷത്തിനുള്ളിൽ അവയുടെ ഉൽപ്പാദനമോ പ്രവർത്തനമോ ആരംഭിക്കണം.

5. ജില്ലകളെ രണ്ട് മേഖലകളായി (സോണുകൾ) തരം തിരിച്ചിരിക്കുന്നു: സോൺ എ (വ്യാവസായികമായി പുരോഗമിച്ച ജില്ലകൾ) സോൺ ബി (വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന ജില്ലകൾ)

6. ഫണ്ടുകളുടെ വകയിരുത്തൽ: ഭാഗം എയിലെ വിഹിതത്തിന്റെ 60% എട്ട് വടക്കുകിഴക്കൻ (എൻ.ഇ) സംസ്ഥാനങ്ങൾക്കും 40% ഫസ്റ്റ്-ഇൻ-ഫസ്റ്റ്-ഔട്ട് (ഫിഫോ) അടിസ്ഥാനത്തിലുമാണ് നീക്കിവച്ചിരിക്കുന്നത്.

7. സൂക്ഷ്മ വ്യവസായങ്ങൾക്ക് (എം.എസ്.എം.ഇ വ്യവസായ മാനദണ്ഡങ്ങൾ അനുസരിച്ച് നിർവചിച്ചിരിക്കുന്നത്), പി ആന്റ് എം കണക്കുകൂട്ടലിൽ കെട്ടിട നിർമ്മാണവും മൂലധന നിക്ഷേപ പ്രോത്സാഹനത്തിനായുള്ള പി ആന്റ് എം ചെലവുകളും ഉൾപ്പെടും.

8. എല്ലാ പുതിയ വ്യാവസായിക യൂണിറ്റുകളും വികസിപ്പിക്കുന്ന യൂണിറ്റുകളും അതാത് ആനുകൂല്യ പ്രോത്സാഹനത്തിന് അർഹരായിരിക്കും.

നടപ്പാക്കൽ തന്ത്രം:
സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഡി.പി.ഐ.ഐ.ടിയാണ് പദ്ധതി നടപ്പാക്കുക. ദേശീയ-സംസ്ഥാന തലങ്ങളിൽ താഴെ പറയുന്ന സമിതികളുടെ മേൽനോട്ടത്തിലായിരിക്കും നടപ്പാക്കൽ.

1. ഡി.പി.ഐ.ഐ.ടി (എസ്.ഐ.ഐ.ടി) സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റി അതിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ചെലവിനുള്ളിലുള്ള പദ്ധതിക്ക് ഏതെങ്കിലും വ്യാഖ്യാനം വേണമെങ്കിൽ തീരുമാനിക്കുകയും നിർവഹണത്തിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും.

2. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സമിതി, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കി, നടപ്പാക്കലും ചെക്ക് ആന്റ് ബാലൻസും നിരീക്ഷിക്കും.

3. രജിസ്‌ട്രേഷന്റെയും ആനുകൂല്യ പ്രോത്സാഹന അവകാശങ്ങളുടെയും ശുപാർശകൾ ഉൾപ്പെടെ പദ്ധതി നടപ്പിലാക്കുന്നതിനുളള ഉത്തരവാദിത്തം സംസ്ഥാന സീനിയർ സെക്രട്ടറിയുടെ (വ്യവസായങ്ങൾ) നേതൃത്വത്തിലുള്ള സെക്രട്ടറി തല സമിതിക്കായിരിക്കും.


പശ്ചാത്തലം:


വടക്ക് കിഴക്കൻ മേഖല സംസ്ഥാനങ്ങളിൽ വ്യവസായ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒരു കേന്ദ്ര മേഖലാ പദ്ധതിയായി കേന്ദ്ര ഗവൺമെന്റ്, UNNATI (ഉത്തർ പൂർവ ട്രാൻസ്‌ഫോർമേറ്റീവ് ഇൻഡസ്ട്രിയലൈസേഷൻ സ്‌കീം), 2024 എന്ന പുതിയ വ്യാവസായിക വികസന പദ്ധതിക്ക് രൂപം നൽകി. മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്ന ലാഭകരമായ തൊഴിൽ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉൽപ്പാദന, സേവന മേഖലകളിൽ ഉൽപ്പാദനപരമായ സാമ്പത്തിക പ്രവർത്തനം ഇത് സൃഷ്ടിക്കും.


പുതിയ നിക്ഷേപങ്ങൾ ആകർഷിച്ചും നിലവിലുള്ളവ പരിപോഷിപ്പിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നൈപുണ്യ വികസനം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് വടക്കുകിഴക്കൻ മേഖലയിലെ (എൻ.ഇ.ആർ) വ്യാവസായിക വികസനത്തിന് പുതിയ ഊന്നൽ നൽകേണ്ടതുണ്ട്. എന്നിരുന്നാലും, എൻ.ഇ.ആറിന്റെ വ്യാവസായിക വളർച്ചയും ആദിമൂലമായ അന്തരീക്ഷവും തമ്മിലുള്ള സന്തുലിതാവസ്ഥ ശരിയായരീതിയിൽ നിലനിർത്തുന്നതിന്, പുനരുപയോഗ ഊർജം, വൈദ്യുതി വാഹന (ഇ.വി) ചാർജിംഗ് സ്‌റ്റേഷനുകൾ പോലുള്ള ചില വ്യവസായങ്ങളെ ഒരു പോസിറ്റീവ് പട്ടികയിലും സിമന്റ്, പ്ലാസ്റ്റിക് തുടങ്ങിയവപോലെ പരിസ്ഥിതിയെ തടസ്സപ്പെടുത്തുന്ന ചില മേഖലകളെ ഒരു നെഗറ്റീവ് പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

SK



(Release ID: 2012472) Visitor Counter : 83