ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി മാർച്ച് 8 ന് തിരുവനന്തപുരം സന്ദർശിക്കും
प्रविष्टि तिथि:
06 MAR 2024 12:31PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്‌ദീപ് ധൻഖർ മാർച്ച് 8 ന് തിരുവനന്തപുരം സന്ദർശിക്കും. ബംഗളുരുവിൽ നിന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് എത്തുന്ന ഉപരാഷ്ട്രപതി 2.30 ന് കോവളം കെ ടി ഡി സി സമുദ്രയിൽ രാജാനകാ പുരസ്‌കാര ദാന ചടങ്ങിനെ അഭിസംബോധന ചെയ്യും. കശ്മീർ ശൈവ സമ്പ്രദായത്തിലുള്ള ഗവേഷണത്തിന് ഡോ മാർക്ക് ഡിക്സ്കൗസ്‌കി ,ഡോ നവ്‌ജീവൻ റസ്തോഗി എന്നിവർക്ക് ഉപരാഷ്ട്രപതി രാജാനകാ പുരസ്‌കാരം സമ്മാനിക്കും.ചടങ്ങിനെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും അഭിസംബോധന ചെയ്യും. ഇടുക്കി വാഗമണ്ണിലെ അഭിനവ ഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസാണ് പരിപാടി സംഘടിപ്പിക്കുന്നത്. സന്ദർശനം പൂർത്തിയാക്കി 3.45 ന് അദ്ദേഹം കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കും .
രാവിലെ അദ്ദേഹം ബെംഗളൂരുവിലെ ഇസ്രോ സാറ്റലൈറ്റ് ഇൻ്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്‌മെൻ്റ് (ISITE) സന്ദർശിക്കുകയും ഇസ്രോയുടെ ശാസ്ത്ര സമൂഹവുമായി സംവദിക്കുകയും ചെയ്യും. വൈകിട്ട് മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി കോയമ്പത്തൂരിലുള്ള ഇഷ യോഗാ കേന്ദ്രവും സന്ദർശിക്കും.
--NS--
(रिलीज़ आईडी: 2011889)
आगंतुक पटल : 203