ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

പെരിയാര്‍ ഉള്‍പ്പടെ ആറു നദീതടങ്ങളുടെ സംരക്ഷണത്തിനായി 12 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ജല ശക്തി മന്ത്രാലയം കരാര്‍ ഒപ്പിട്ടു

Posted On: 28 FEB 2024 8:00PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 28, 2024

ആറു നദീതടങ്ങളുടെ സംരക്ഷണത്തിനുള്ള പഠന, ഗവേഷണ സഹകരണത്തിന് 12 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നു കരാര്‍ ഒപ്പു വച്ചു. ദേശീയ നദി സംരക്ഷണ പദ്ധിതിയനുസരിച്ചാണ് ജല ശക്തി മന്ത്രാലയവും വിദ്യാഭ്യാസ  സ്ഥാപനങ്ങളും തമ്മിലുള്ള കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. ഈ പദ്ധതി അനുസരിച്ച്, പെരിയാര്‍, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നര്‍മ്മദ നദീതടങ്ങളുടെ സ്ഥിതി വിലയിരുത്തുന്നതിനും പരിപാലന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള ഗവേഷണം, നിരീക്ഷണം, സാങ്കേതിക വിവര ശേഖരണം എന്നിവയുടെ ഉത്തരവാദിത്തം 12 സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു (വിവിധ ഐഐടികള്‍, എന്‍ഐടികള്‍, എന്‍ഇഇആര്‍ഐ).

എന്‍ആര്‍സിഡിക്കു വേണ്ടി പ്രോജക്ട് ഡയറക്ടര്‍ ശ്രീ ജി. അശോക് കുമാറും ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കണ്‍സോര്‍ഷ്യത്തിന്റെയും കാണ്‍പൂര്‍ ഐഐടിയുടെയും ഡയറക്ടര്‍മാരുമാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്. ന്യൂഡല്‍ഹിയിലെ ഡോ. അംബേദാകര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഈ പദ്ധതിയില്‍ പങ്കാളികളായ എല്ലാ സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാരും നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയുടെയും ജലശക്തി മന്ത്രാലയത്തിന്റെയും പ്രതിനിധികളും പങ്കെടുത്തു.

ചുവടെ പറയുന്ന സ്ഥാപനങ്ങള്‍ക്കാണു ചുമതല ലഭിച്ചിരിക്കുന്നത്:

പെരിയാര്‍ നദിതട മാനേജ്‌മെന്റ് - ഐഐടി പാലക്കാട്, എന്‍ഐടി കോഴിക്കോട്

നര്‍മ്മദ നദിതട മാനേജ്‌മെന്റ് - ഐഐടി ഇന്‍ഡോര്‍, ഐഐടി ഗാന്ധിനഗര്‍

ഗോദാവരി നദിതട മാനേജ്‌മെന്റ് - ഐഐടി ഹൈദരാബാദ്, എന്‍ഇഇആര്‍ഐ നാഗ്പൂര്‍

മഹാനദി നദിതട മാനേജ്‌മെന്റ് - ഐഐടി റായ്പൂര്‍, ഐഐടി റൂര്‍ക്കേല

കൃഷ്ണ നദിതട മാനേജ്‌മെന്റ് - എന്‍ഐടി വാറങ്കല്‍, എന്‍ഐടി സൂറത്ത്കല്‍
 

കാവേരി നദിതട മാനേജ്മെന്റ് - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരും എന്‍ഐടി ട്രിച്ചിയും


(Release ID: 2010062) Visitor Counter : 70