പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാൻ സാങ്കേതിക വിദ്യയുടെ ജാഗ്രതയോടെയുള്ള ഉപയോഗവും മൃഗങ്ങളോട് അനുകമ്പയുള്ള സമീപനവും ആവശ്യമാണ് : കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്

Posted On: 21 FEB 2024 3:19PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 21  ഫെബ്രുവരി 2024

വന്യമൃഗങ്ങളോട് അനുകമ്പയോടെയുള്ള സമീപനത്തിനൊപ്പം സാങ്കേതിക വിദ്യയുടെ ജാഗ്രതയോടെയുള്ള ഉപയോഗം ഉണ്ടായാൽ മനുഷ്യ-മൃഗ സംഘർഷം പരിഹരിക്കാനാകുമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പറഞ്ഞു.

ഇന്ന് രാവിലെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ്  ഇക്കാര്യം പറഞ്ഞത്, “വയനാട്ടിലും ബന്ദിപ്പൂരിൻ്റെയും വയനാടിൻ്റെയും അതിർത്തിയിലും മൃഗ-മനുഷ്യ സംഘർഷം നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി.”

"ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യ-മൃഗ സംഘർഷം പരിഹരിക്കുന്നതിന്, മൃഗങ്ങളോട് സഹാനുഭൂതിയോടെയുള്ള സമീപനം സ്വീകരിക്കുന്നതോടൊപ്പം നാം  സാങ്കേതിക വിദ്യ  ജാഗ്രതയോടെ ഉപയോഗിക്കയുകയും ചെയ്യണം." ഇക്കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റ് നിർദേശങ്ങൾ നൽകിയിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. 
 
സ്ഥിതി വളരെ ഗൗരവതരമാണെന്ന്  ശ്രീ യാദവ് പറഞ്ഞു.“നിലവിലെ സ്ഥിതിഗതികൾ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നെ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഞാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ  മുതിർന്ന ശാസ്ത്രജ്ഞരെയും മന്ത്രാലയ ഉദ്യോഗസ്ഥരെയും സംസ്ഥാന ഉദ്യോഗസ്ഥരെയും വിളിച്ചിട്ടുണ്ട്. ഞങ്ങൾ അതിൽ നടപടി കൈക്കൊള്ളും  ”എന്ന് അദ്ദേഹം പറഞ്ഞു.

ദുരിതബാധിതരെ കാണുമെന്നും കേന്ദ്രഗവണ്മെന്റ്  നൽകുന്ന നഷ്ടപരിഹാരം ഇരകൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
***

(Release ID: 2007734) Visitor Counter : 103