പ്രധാനമന്ത്രിയുടെ ഓഫീസ്
യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റായ "അഹ്ലന്‍ മോദി''യില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
Posted On:
13 FEB 2024 11:07PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച 'അഹ്ലന്‍ മോദി' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പരിപാടിയില്‍ 7 എമിറേറ്റുകളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പടെ പങ്കെടുത്തു. ഇതോടൊപ്പം യു എ ഇ സ്വദേശികളും സദസില്‍ ഉണ്ടായിരുന്നു.
അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 40000 പേര്‍ ഉള്‍പ്പെടുന്ന സദസ്സ് പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ പ്രവാസികള്‍ നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പങ്കുവെച്ചു. ഇന്ത്യന്‍ സമൂഹത്തോട് കാണിച്ച കരുണയ്ക്കും കരുതലിനും യുഎഇ ഭരണാധികാരികള്‍ക്കും ഗവണ്‍മെന്റിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. പ്രത്യേകിച്ചും, പ്രയാസകരമായ കോവിഡ് സമയങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കി ഭരണകൂടം എടുത്ത പ്രത്യേക ശ്രദ്ധയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവെക്കുകയും 2047-ഓടെ വികസിത രാഷ്ട്രം -വികസിത് ഭാരത്- ആവുക എന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ 2030-ഓടെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ ഒരു 'വിശ്വബന്ധു' ആകുകയും ആഗോള പുരോഗതിക്കും ക്ഷേമത്തിനും സംഭാവന നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയില്‍ ഏകദേശം 3.5 ദശലക്ഷം ഇന്ത്യന്‍ പൗരന്മാരാണ് താമസിക്കുന്നത്. ഇത് ലോകത്തെമ്പാടുമുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ഏറ്റവും വലിയ സമൂഹമാണ്. 'അഹ്ലന്‍ മോദി' പരിപാടി അവിസ്മരണീയമാക്കുവാനായി മാസങ്ങളായി തയ്യാറെടുപ്പുകള്‍ നടന്നു വരികയായിരുന്നു.
--SK--
(Release ID: 2005767)
Visitor Counter : 94
Read this release in:
English
,
Gujarati
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada