റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
വര്‍ഷാവസാന അവലോകനം 2023: റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ദേശീയപാതാ ശൃംഖല 2014ലെ 91,287 കിലോമീറ്ററില്‍ നിന്ന് 60% വര്‍ധിച്ച് 2023ല്‍ 1,46,145 കിലോമീറ്ററായി.
നാലുവരിപ്പാതകളും അതില്‍ക്കൂടുതല്‍ വീതിയുമുള്ള ദേശീയ പാതകളുടെ നീളം 2.5 മടങ്ങ് വര്‍ധിച്ചു- 18,387 കി.മീ (2014)ല്‍നിന്ന് 46,179 കി.മീ (നവം'23) ആയി.
രണ്ടു വരിയില്‍ താഴെയുള്ള ദേശീയപാതകളുടെ നീളം 30%(2014)ല്‍ നിന്ന് 10% ആയി (നവംബര്‍ 23) കുറഞ്ഞു.
ദേശീയപാത നിര്‍മ്മാണത്തിന്റെ ശരാശരി വേഗത 2014ലേതില്‍ നിന്ന് 143% വര്‍ധിച്ച് പ്രതിദിനം 28.3 കിലോമീറ്ററായി
2014 മുതല്‍ ചെലവ് 9.4 മടങ്ങ് വര്‍ധിച്ച് 3.17 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
108 (3700 കി.മീ.) തുറമുഖ കണക്ടിവിറ്റി റോഡ് പദ്ധതികളില്‍ എട്ടെണ്ണം (294 കി.മീ.) പൂര്‍ത്തീകരിച്ചു, 28 (1808 കി.മീ.) എണ്ണത്ത്‌ന് അനുമതിയായി. 72 (1595 കി.മീ) പദ്ധതികളുടെ വിശദമായ പദ്ധതിരേഖ പുരോഗതിയിലാണ്.
02.10.2023 മുതല്‍ 31.10.2023 വരെയുള്ള പ്രത്യേക പ്രചരണം 3.0, 100% വിജയം
യാത്രാ കാറുകളുടെ സുരക്ഷാ റേറ്റിംഗ്, അറിവോടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്നിവയ്ക്കായി ഭാരത് പുതിയ കാര്‍ മൂല്യനിര്‍ണയ പദ്ധതി ആരംഭിച്ചു
Posted On:
05 JAN 2024 3:00PM by PIB Thiruvananthpuram
എ. ദേശീയ ഹൈവേകള്‍: നിര്‍മാണവും നേട്ടങ്ങളും
1. രാജ്യത്തെ റോഡ് ശൃംഖല: ഇന്ത്യയ്ക്ക് ഏകദേശം 66.71 ലക്ഷം കിലോമീറ്റര്‍ റോഡ് ശൃംഖലയുണ്ട്, അത് ലോകത്തിലെ രണ്ടാമത്തെ വലിയ പാതയാണ്.
വിവിധ വിഭാഗങ്ങളിലെ റോഡുകളുടെ ദൈര്‍ഘ്യം ഇപ്രകാരമാണ്:
ദേശീയ പാത: 1,46,145 കി.മീ
സംസ്ഥാനപാത: 1,79,535 കി.മീ
മറ്റ് റോഡുകള്‍: 63,45,403 കി.മീ
ചരക്കുകളുടെയും യാത്രക്കാരുടെയും കാര്യക്ഷമമായ ഗതാഗതം സാധ്യമാക്കുന്നതിലൂടെയും വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വികസനത്തില്‍ ദേശീയ പാതകള്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ദേശീയപാതാ അടിസ്ഥാനസൗകര്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന് എംഒആര്‍ടിഎച്ചും അതിന്റെ കീഴിലുള്ള പ്രവൃത്തി നടപ്പാക്കുന്ന സ്ഥാപനങ്ങളും കഴിഞ്ഞ 9 വര്‍ഷമായി ഒന്നിലധികം പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്.
നിര്‍മ്മിച്ച റോഡുകളുടെ ദൈര്‍ഘ്യം: 5248 കിലോമീറ്റര്‍ ദേശീയ പാതകള്‍ എംഒആര്‍ടിഎച്ച് നിര്‍മ്മിച്ചു. (താല്‍ക്കാലിക കണക്കുകള്‍).
ഇടനാഴി അടിസ്ഥാനമാക്കിയുള്ള ദേശീയ പാത വികസന സമീപനത്തിലൂടെയുള്ള ചിട്ടയായ മുന്നേറ്റം കാരണം 2014-15 നും 2023-24 നും ഇടയില്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ വേഗത തുടര്‍ച്ചയായി വര്‍ധിച്ചു.
2. ഭാരത്മാലാ പര്യോജന: രാജ്യത്തുടനീളം ചരക്കുകളുടെയും ജനങ്ങളുടെയും സഞ്ചാരം കാര്യക്ഷമമാക്കുന്നതില്‍ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഭാരത്മാല പര്യോജന ആരംഭിച്ചത്. 2017 ഒക്ടോബറില്‍ അംഗീകരിച്ച ഭാരത് മാല പരിയോജനയുടെ ഒന്നാം ഘട്ടം, 34,800 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിലൂടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യ വിടവുകള്‍ നികത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിസ്ഥാനസൗകര്യ ആനുരൂപ്യവും സ്ഥിരമായ റോഡ് ഉപഭോക്തൃ അനുഭവവും ഉറപ്പാക്കാന്‍ പര്യോജന ഒരു 'ഇടനാഴി അടിസ്ഥാനമാക്കിയുള്ള ദേശീയ പാത വികസന'ത്തിന് ഊന്നല്‍ നല്‍കുന്നു. സാമ്പത്തിക ഇടനാഴികളുടെ വികസനം, ഇന്റര്‍ കോറിഡോര്‍, ഫീഡര്‍ റൂട്ടുകളുടെ വികസനം, ദേശീയ ഇടനാഴികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തല്‍, അതിര്‍ത്തി, അന്താരാഷ്ട്ര കണക്റ്റിവിറ്റി റോഡുകള്‍, തീരദേശ, തുറമുഖ കണക്റ്റിവിറ്റി റോഡുകള്‍, എക്‌സ്പ്രസ് വേകള്‍ എന്നിവയാണ് പര്യോജനയുടെ പ്രധാന ഘടകങ്ങള്‍.
ഭാരത് മാല പര്യോജന ഘട്ടം ഒന്നിന്റെ സ്ഥിതി:
ഭാരത്മാല പര്യോജന ഘട്ടം 1 ന്റെ പദവി 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 550+ ജില്ലകളിലുമായി മൊത്തം 34,800 കി.മീ. ആണ്. അനുമതി നല്‍കപ്പെട്ടത് 27,384 കിലോമീറ്ററിനാണ്. നിര്‍മാണം നടന്നത് 15,045 കിലോമീറ്ററാണ്.
ഒന്നാം ഘട്ടം 27-28ല്‍ പൂര്‍ത്തിയാകും.
3. കോവിഡ്-19 മഹാവ്യാധി കണക്കിലെടുത്ത് റോഡ് മേഖലയിലെ കരാറുകാര്‍ക്കും വികസന പദ്ധതി നടപ്പാക്കുന്നവര്‍ക്കുള്ള ദുരിതാശ്വാസ നടപടികള്‍ മന്ത്രാലയംവിപുലീകരിച്ചു:
(i) കരാറുകാര്‍ക്കു ലഭ്യമായ ഫണ്ടുകളുടെ ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിന് 2024 മാര്‍ച്ച് 31 വരെ ഷെഡ്യൂള്‍ എച്ച്/ജിയില്‍ ഇളവ് നീട്ടി.
(ii) എസ്‌ക്രോ അക്കൗണ്ട് മുഖേന അംഗീകൃത സബ് കോണ്‍ട്രാക്ടര്‍ക്ക് നേരിട്ട് പണമടയ്ക്കുന്നത് സംബന്ധിച്ച ക്രമീകരണം 2024 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ സബ് കോണ്‍ട്രാക്ടര്‍ ജോലി പൂര്‍ത്തിയാക്കുംവരെയോ, ഏതാണോ നേരത്തെയുള്ളത്, അതു വരെ തുടരും.
(iii) പെര്‍ഫോമന്‍സ് സെക്യൂരിറ്റി കുറയ്ക്കല്‍ / നിലനിര്‍ത്തല്‍ പണം വിട്ടുനല്‍കല്‍: ഈ മന്ത്രാലയം ഇതിനകം തന്നെ നിലവിലുള്ള എല്ലാ കരാറിന്റെയും മൂല്യത്തിന്റെ 5-10 % ല്‍ നിന്ന് 3% വരെ പെര്‍ഫോമന്‍സ് സെക്യൂരിറ്റി കുറയ്ക്കാന്‍ തീരുമാനിച്ചു. കരാറുകള്‍ (ആര്‍ബിട്രേഷന്‍/കോടതി നടപടികള്‍ ഇതിനകം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ തര്‍ക്കത്തിലുള്ള കരാറുകള്‍ ഒഴികെ). 31.03.2024 വരെ ഇഷ്യൂ ചെയ്ത/ സമാപിച്ച എല്ലാ ദര്‍ഘാസുകള്‍ക്കും/കരാറുകള്‍ക്കും കുറഞ്ഞ പെര്‍ഫോമന്‍സ് സെക്യൂരിറ്റിയും ഉണ്ടായിരിക്കണം. എന്നിരുന്നാലും, നിര്‍വ്വഹിക്കുന്ന ജോലിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്, അസാധാരണമായി കുറഞ്ഞ ലേലത്തിന്റെ (എഎല്‍ബികള്‍) കാര്യത്തില്‍, ചെലവ് വകുപ്പ് നല്‍കുന്ന ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അധിക പ്രകടന സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതികള്‍ നടപ്പാക്കുന്ന എല്ലാ സ്ഥാപനങ്ങളോടും മന്ത്രാലയം ഉപദേശിക്കും. നിര്‍മ്മാണ കാലയളവ് വരെ പെര്‍ഫോമന്‍സ് സെക്യൂരിറ്റിയുടെ ഭാഗമാണ് നിലനിര്‍ത്തല്‍ പണം. അതിനാല്‍, ഇതിനകം നടപ്പിലാക്കിയ ജോലികള്‍ക്ക് ആനുപാതികമായി നിലനിര്‍ത്തല്‍ പണം വിട്ടുകൊടുക്കുന്നതു തുടരാം കൂടാതെ 31.03.2024 വരെ കരാറുകാരന്‍ സമാഹരിച്ച ബില്ലുകളില്‍ നിന്ന് നിലനിര്‍ത്തല്‍ പണം കുറയ്ക്കാന്‍ പാടില്ല.
എച്ച്എഎം/ബിഒടി കരാറുകള്‍ക്ക്, ആനുകൂല്യം പറ്റുന്ന വ്യക്തി കരാര്‍ ലംഘിച്ചിട്ടില്ലെങ്കില്‍, കരാറില്‍ നല്‍കിയിരിക്കുന്നത് പോലെ, ഒരു ആനുപാതിക അടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഗ്യാരന്റി വിട്ടുനല്‍കാം.
മാതൃകാ ആനുപാതിക കരാറി(എംസിഎ)ലെ മാറ്റങ്ങളും റോഡ് നിര്‍മ്മാണ മാതൃകകളുടെ ശുപാര്‍ശയ്ക്കുള്ള അഭ്യര്‍ത്ഥനയും (ആര്‍എഫ്പി):
(i) ഘടനകള്‍ ഉള്‍പ്പെടെയുള്ള ഫ്‌ളെക്‌സിബിള്‍ നടപ്പാത അനുവദിക്കുന്നതിന് എച്ച്എഎം പദ്ധതികള്‍ക്കായി എംസിഎയില്‍ മാറ്റം വരുത്തുക. എച്ച്എം പദ്ധതി നല്‍കുന്നതിനുള്ള അടിസ്ഥാനമായി ഏറ്റവും കുറഞ്ഞ തുകയോടുകൂടിയ ബിഡ് പ്രോജക്റ്റ് കോസ്റ്റ് അനുവദിക്കുന്നതിന് എച്ച്എം പദ്ധതിയുടെ ആര്‍എഫ്പി, എംസിഎ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, കൂടാതെ ഇപിസി പദ്ധതികളിലേതുപോലെ ചെലവ് നിശ്ചയിക്കുകയും ചെയ്യുന്നു. മന്ത്രാലയം പുറപ്പെടുവിച്ച എച്ച്എം പദ്ധതിയുടെ എംസിഎയുടെ 23.7ാം അനുച്ഛേദത്തിലെ മാറ്റങ്ങള്‍ ഇനിപ്പറയുന്ന മൂന്ന് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു:
a) നിര്‍മാണം ഉള്‍പ്പെടെ വഴക്കമുള്ള ശാശ്വതമായ നടപ്പാതയ്ക്കായി
b) നിര്‍മാണം ഉള്‍പ്പെടെ 10 വര്‍ഷത്തെ അറ്റകുറ്റപ്പണി കാലാവധിയുള്ള ഉറച്ച നടപ്പാതയ്ക്കായി
സി) ഒറ്റപ്പെട്ട പാലങ്ങള്‍/തുരങ്കം നിര്‍മിക്കുന്നതിനായി.
4. സ്വത്ത് പണമാക്കല്‍:
ടിഒടി മാതൃക - ഈ മാതൃകയ്ക്കു കീഴില്‍, പൊതു ഫണ്ടിങ് വഴി നിര്‍മ്മിച്ച തിരഞ്ഞെടുത്ത, പ്രവര്‍ത്തനക്ഷമമായ ഹൈവേകളുമായി ബന്ധപ്പെട്ട് ഉപയോക്തൃ ഫീസ് (ടോള്‍) ശേഖരിക്കുന്നതിനുള്ള അവകാശം ലേലംവഴി ഒരു ഇളവ് ഉടമ്പടിയിലൂടെ നിയോഗിക്കപ്പെടുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഈ മാതൃകയ്ക്കു കീഴിലുള്ള മൊത്തം ആസ്തി ധനസമ്പാദനം 42,334 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്‍വിറ്റ് മാതൃക: 2014ലെ സെബി ഇന്‍വിറ്റ് നിയന്ത്രണങ്ങള്‍ക്കു കീഴില്‍ എന്‍എച്ച്എഐ ഒരു ഇന്‍വിറ്റ് സ്ഥാപിച്ചു, അതില്‍ പ്രധാന നിക്ഷേപകര്‍ക്ക് (സിപിപിഐബി, ഒടിപിപി മുതലായവ) പുറമെ എന്‍എച്ച്എഐക്ക് 16% ഓഹരിയുമുണ്ട്. ട്രസ്റ്റി, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, പ്രോജക്ട് മാനേജര്‍ എന്നീ മൂന്ന് സ്ഥാപനങ്ങളുള്ള ട്രസ്റ്റിന്റെ നടത്തിപ്പിനായി നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ നല്‍കുന്ന ഒരു സംയോജിത നിക്ഷേപ സംവിധാനമാണ് ഇന്‍വിറ്റ്. ഈ മാതൃക വഴി 10,200 കോടി രൂപയുടെ ഇളവ് ഫീസ് ഇതുവരെ ലഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു റൗണ്ടിലൂടെ 15,000 കോടി രൂപ കിട്ടുുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്പിവി മാതൃക വഴിയുള്ള സെക്യൂരിറ്റൈസേഷന്‍- പരിഗണനയിലുള്ള റോഡ് ആസ്തി കൂട്ടിച്ചേര്‍ത്തു റോഡ് ആസ്തികളില്‍ നിന്ന് ഭാവി ഉപയോക്തൃ ഫീസ് കണക്കാക്കിയുമാണ് ഒരു എസ്പിവി/ഡിഎംഇ (100% എന്‍എച്ച്എഐയുടെ ഉടമസ്ഥതയിലുള്ളത്), സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 37,000 കോടി രൂപ ഈ രീതിയിലൂടെ (ഡിഎംഇ- ഡല്‍ഹി മുംബൈ എക്സ്പ്രസ്വേ) എന്‍എച്ച്എഐ ഇതുവരെ സ്വരൂപിച്ചിട്ടുണ്ട്. മറ്റൊന്ന്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഈ മാതൃകയില്‍ 6,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
--NK--
(Release ID: 1996411)
Visitor Counter : 117