പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള അറിവില്‍ പ്രധാനമന്ത്രിയില്‍ മതിപ്പുളവാക്കി ഛത്തീസ്ഗഢിലെ ആദിവാസി സ്ത്രീ


ആദിവാസി മേഖലകളില്‍ താമസിക്കുന്ന പൗരന്മാരുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി

Posted On: 08 JAN 2024 3:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഛത്തീസ്ഗഡിലെ കാങ്കറില്‍ നിന്നുള്ള ഒരു കര്‍ഷക കുടുംബത്തില്‍ പെട്ട ശ്രീമതി ഭൂമിക ഭുരയ്യ തന്റെ ഗ്രാമത്തിലെ 29 വന്‍ധന്‍ ഗ്രൂപ്പുകളിലൊന്നിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വന്‍ധന്‍ യോജന കൂടാതെ ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍, ജല്‍ ജീവന്‍, എംഎന്‍ആര്‍ഇജിഎ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പിഎം കിസാന്‍ സമ്മാന്‍ നിധി തുടങ്ങി വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ അവര്‍ അറിയിച്ചു.  

എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും പേരുകള്‍ ശ്രീമതി ഭൂമിക ഓര്‍ത്തെടുക്കുന്നതില്‍ ആകൃഷ്ടനായ പ്രധാനമന്ത്രി, ഇത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞു. കൃത്യസമയത്ത് റേഷന്‍ ലഭ്യമാകുന്നുണ്ടോ എന്ന് ആരാഞ്ഞ പ്രധാനമന്ത്രി, ശ്രീമതി ഭൂമികയോട് അവരുടെ കുടുംബത്തെയും മാതാപിതാക്കളെക്കുറിച്ചും, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിശാലമായ വിവരങ്ങളുടെ ഉറവിടത്തെക്കുറിച്ചും ചോദിച്ചു. ഇപ്പോള്‍ കോളേജില്‍ പഠിക്കുന്ന അവരുടെ ഇളയ സഹോദരന്‍ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതില്‍ അവരുടെ മാതാപിതാക്കളുടെ സംഭാവനകളെ ശ്രീ മോദി അഭിനന്ദിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കാന്‍ ഗ്രാമത്തിലെ മറ്റ് നിവാസികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കിലോയ്ക്ക് 700 കിലോയ്ക്ക് മാര്‍ട്ടില്‍ വില്‍ക്കുന്ന മഹ്വ ലഡൂ, അംല അച്ചാറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന തന്റെ സ്വയം സഹായ വാന്‍ ധന്‍ ഗ്രൂപ്പിനെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കിയതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിക്കുകയും പൊതുവെ ലഹരിക്ക് ഉപയോഗിക്കുന്ന മഹ്വ ഉചിതമായി ഉപയോഗിക്കാനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. 'ആദിവാസി മേഖലകളില്‍ താമസിക്കുന്ന പൗരന്മാരുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്', വന്‍ ധന്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ നല്ല ഫലങ്ങള്‍ക്ക് ശ്രീമതി ഭൂമികയെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനത്തില്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ മന്‍ യോജന ഗോത്രവര്‍ഗക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്ന് അദ്ദേഹം അറിയിച്ചു.

 

NS



(Release ID: 1994291) Visitor Counter : 80