ഖനി മന്ത്രാലയം
ഖനി മന്ത്രാലയം വര്‍ഷാന്ത്യ അവലോകനം-2023
2023 വര്‍ഷത്തില്‍ ഖനി മന്ത്രാലയത്തിന്റെ നാഴികക്കല്ല് പരിഷ്‌കാരങ്ങളും സംരംഭങ്ങളുംഅടയാളപ്പെടുത്തുന്നു
Posted On:
29 DEC 2023 12:05PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ജനുവരി 04
''ശക്തമായ ഖനന, ധാതു മേഖലയില്ലാതെ സ്വാശ്രയത്വം സാദ്ധ്യമല്ല; എന്തെന്നാല്‍ ധാതുക്കളും ഖനനവും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭങ്ങളാണ്''- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2023-ല്‍ നയപരമായ സംരംഭങ്ങള്‍, പരിഷ്‌കാരങ്ങള്‍, നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികള്‍ എന്നിവയിലൂടെ നിര്‍ണായക മന്ത്രാലയങ്ങള്‍ക്കിടയില്‍ ഖനി മന്ത്രാലയം ഒരു അതുല്യമായ സ്ഥാനം സൃഷ്ടിച്ചു. ഇപ്പോള്‍ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായ ഇന്ത്യയ്ക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ കുടുതല്‍ ചലനക്ഷമത നല്‍കും.
മന്ത്രാലയം ഏറ്റെടുത്ത സംരംഭങ്ങളുടെ/പരിഷ്‌കാരങ്ങളുടെ ചില പ്രധാന ഹൈലൈറ്റുകളില്‍ ഇവ ഉള്‍പ്പെടുന്നു:-
1) ഇന്ത്യക്ക് വേണ്ടിയുള്ള നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കളുടെ ആദ്യ ലേല പ്രക്രിയയുടെ തുടക്കം
2) ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണങ്ങളും) ഭേദഗതി നിയമം, 2023
3) ഓഫ് ഷോര്‍ ഏരിയ മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍സ്) ഭേദഗതി നിയമം, 2023
4) പ്രധാന്‍മന്ത്രി ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ജില്ലാ മിനറല്‍ ഫൗണ്ടേഷന്റെ നിയമങ്ങള്‍ / വ്യവസ്ഥകള്‍ കാര്യക്ഷമമാക്കല്‍
5) തന്ത്രപരവും നിര്‍ണായകവുമായ ധാതുക്കള്‍ക്കും വളം ധാതുക്കള്‍ക്കുമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി.
6) ഖനന മേഖലയില്‍ ഉഭയകക്ഷി, ബഹുകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തി.
7) ഇന്ത്യാ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ആദ്യമായി മൈന്‍സ് പവലിയന്റെ വിജയകരമായ പങ്കാളിത്തവും സജ്ജീകരണവും
ജില്ലാ മിനറല്‍ ഫൗണ്ടേഷന്‍ ലേല നില
2015ല്‍ ലേല വ്യവസ്ഥ നിലവില്‍ വന്നതിന് ശേഷം രാജ്യത്ത് 335 ധാതു ഖനികള്‍ ലേലം ചെയ്തു. 2023-ല്‍ ഡിസംബര്‍ വരെ 76 മിനറല്‍ ബ്ലോക്കുകള്‍ വിജയകരമായി ലേലം ചെയ്തു. ഇതില്‍ 30 മിനറല്‍ ബ്ലോക്കുകള്‍ മൈനിംഗ് ലീസിനായും ബാക്കി 46 കോമ്പോസിറ്റ് ലൈസന്‍സായുമാണ് ലേലം ചെയ്തത്. 2015 മുതല്‍ ലേലം ചെയ്ത 335 ബ്ലോക്കുകളില്‍ 46 എണ്ണം പ്രവര്‍ത്തനക്ഷമവും 43 എണ്ണം ഉല്‍പ്പാദനത്തിലുമാണ്. 2023-ല്‍, യഥാക്രമം 22, 16 ബ്ലോക്കുകള്‍ വിജയകരമായി ലേലം ചെയ്ത മദ്ധ്യപ്രദേശും രാജസ്ഥാനുമാണ് പരമാവധി ബ്ലോക്കുകള്‍ ലേലം ചെയ്തത്. 2022-ല്‍ ആകെ 33 ഇരുമ്പയിര് ധാതുക്കള്‍ ലേലം ചെയ്യപ്പെട്ടിരുന്നു, ഈ വര്‍ഷവും ഏറ്റവും കൂടുതലായി ഇരുമ്പയിര് ധാതുക്കള്‍ തന്നെയാണ് ലേലം ചെയ്തത്. പിന്നാലെ, ചുണ്ണാമ്പുകല്ല് മിനറല്‍ ബ്ലോക്കുകളാണ്.
ഇന്ത്യയിലെ ഖനനമേഖലയിലെ അവസരങ്ങളും താല്‍പര്യങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് വിവിധ അന്താരാഷ്ട്ര ഖനന പരിപാടികളില്‍ പങ്കെടുത്തു.
ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയുടെ ഭാഗമായി നടന്ന കര്‍മ്മസമിതി യോഗങ്ങളില്‍ ഊര്‍ജ്ജ പരിവര്‍ത്തനത്തിനായി നിര്‍ണ്ണായക ധാതുക്കളുടെ ജി 20 ഡീകോര്‍ഡിംഗ് സമന്വയത്തിനായി ഖനി മന്ത്രാലയം വെര്‍ച്ച്വല്‍ സെഷന്‍ സംഘടിപ്പിച്ചു.
ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കുന്നതിനായി നിര്‍ണ്ണായക ധാതുക്കളുടെ സുരക്ഷിതമായ വിതരണത്തിനായി യു.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മിനറല്‍സ് സെക്യൂരിറ്റി പാര്‍ട്ടണര്‍ഷിപ്പില്‍ ഇന്ത്യയും താല്‍പര്യം പ്രകടിപ്പിച്ചു.
2022-23 സാമ്പത്തികവര്‍ഷത്തില്‍ നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ) വ്യാപാരരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.
രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും മികച്ച വരുമാനമായ 14,255 കോടി രൂപ നാല്‍കോ നേടി. നിരവധി പ്രതികൂലഘടകങ്ങള്‍ക്കിടയിലുും 2022-23 വര്‍ഷത്തില്‍ നാല്‍കോ 1,544.49 കോടി രൂപയുടെ മൊത്തലാഭം നേടി.
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡും മികച്ച പ്രകടനമാണ് ഈ കാലയളവില്‍ കാഴ്ചവച്ചത്.
ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം പണിയാനുള്ള ഗ്രാനൈറ്റ് കല്ലുകളുടെ ഗുണനിലവാര പരിശോധന
കര്‍ണാടകയിലെ ബസവകല്യണില്‍ പുതിയ അനുഭവ മണ്ഡപ പദ്ധതിക്കായി അസംസ്‌കൃത ഗ്രാനൈറ്റ് ബ്ലോക്കുകളുടെ ഗുണനിലവാര പരിശോധന
എച്ച്.ഇസഡ്. എല്‍, രാജസ്ഥാന്‍നിലെ രാംപുരു അഗുച്ച മൈന്‍സില്‍ നിര്‍ണായക ഘടകങ്ങളുടെ എന്‍.ഡി.ടിയുടെയും ഹെം ഉപകരണങ്ങളുടെയും പരിശോധന
--ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ പോളവാരം ജലവൈദ്യുത പദ്ധതിയുടെ (12 - 80 മെഗാവാട്ട്), പവര്‍ ഹൗസ് ബ്ലോക്കിന്റെയും പ്രഷര്‍ ടണലുകളുടെയും എഞ്ചിനീയറിംഗിനുള്ള ജിയോളജിക്കല്‍ പര്യവേഷണം
-കേരളത്തിലെ ഇടുക്കി ജില്ലയിലെ ചെങ്കുളം ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ഹൈഡ്രോ ടണല്‍ അലൈന്‍മെന്റിനോട് ചേര്‍ന്നുള്ള ഭൂഗര്‍ഭ ശിലാപാളികളുടെ സ്വഭാവവും ആഴം കുറഞ്ഞ ജലസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുമുള്ള ജിയോഫിസിക്കല്‍ അന്വേഷണം തുടങ്ങി വിവിധ നിര്‍ണ്ണായക പദ്ധതികളില്‍ 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഖനി മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായി.
--NS--
(Release ID: 1993395)
Visitor Counter : 144