രാസവസ്തു, രാസവളം മന്ത്രാലയം
ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ വർഷാന്ത്യ അവലോകനം
വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഔഷധ നിർമാണ വ്യവസായത്തിനു കരുത്തു പകരുന്നതിനും ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് പ്രത്യേക ഊന്നൽ നൽകി
രാജ്യത്ത് ഉടനീളം 10,006 പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ തുറന്നു
2023 ൽ 206 മരുന്നുകളും 13 ശസ്ത്രക്രിയാ ഉപകരണങ്ങളും ഉൽപ്പന്ന ശേഖരത്തിൽ ചേർത്തു
Posted On:
29 DEC 2023 3:25PM by PIB Thiruvananthpuram
2023 ൽ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിൽ വിവിധ പരിപാടികളും സംരംഭങ്ങളും നടപ്പിലാക്കി. ദരിദ്രർക്കും നിരാലംബർക്കും മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി 10,000 റീട്ടെയിൽ മരുന്നു കടകൾ തുറക്കുക എന്ന ലക്ഷ്യം ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പ്രധാന സംരംഭമായ ‘പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന’ കൈവരിച്ചു. നിക്ഷേപവും ഉൽപ്പാദനവും വർധിപ്പിച്ച് ഔഷധ നിർമാണ മേഖലയിൽ ഇന്ത്യയുടെ ഉൽപ്പാദന ശേഷിക്കു കരുത്തു പകരുന്നതിനു പി എൽ ഐ പദ്ധതി സഹായിക്കുന്നു. ഇതുകൂടാതെ, മെഡിക്കൽ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ഔഷധ നിർമാണ വ്യവസായത്തിനു കരുത്തു പകരുന്നതിനും വകുപ്പ് പ്രത്യേക ഊന്നൽ നൽകി.
1. പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (പി എം ബി ജെ പി)
പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ (പി എം ബി ജെ കെ) എന്നറിയപ്പെടുന്ന സമർപ്പിത മരുന്നു കടകളിലൂടെ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ ലഭ്യമാക്കുന്ന വകുപ്പിന്റെ ഒരു പ്രധാന പദ്ധതിയാണ് പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (പി എം ബി ജെ പി). 30.11.2023 വരെ, രാജ്യത്തുടനീളം 10,006 പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ (പി എം ബി ജെ കെ) തുറന്നിട്ടുണ്ട്. 2023 ൽ 206 മരുന്നുകളും 13 ശസ്ത്രക്രിയാ ഉപകരണങ്ങളും ഉൽപ്പന്ന ശേഖരത്തിൽ ചേർത്തു.
2. ഇന്ത്യയിൽ നിർണായകമായ പ്രധാന ആരംഭ സാമഗ്രികൾ (കെ എസ് എം), ഡ്രഗ് ഇന്റർമീഡിയറ്റുകൾ (ഡി ഐകൾ), സജീവ ഔഷധ നിർമാണ ഘടകങ്ങൾ (എപിഐകൾ) എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉൽപ്പാദന ബന്ധിത ആനുകൂല്യ (പി എൽ ഐ) പദ്ധതി :
ഇന്ത്യയിൽ നിർണായകമായ പ്രധാന ആരംഭ സാമഗ്രികൾ (കെ എസ് എം), ഡ്രഗ് ഇന്റർമീഡിയറ്റുകൾ (ഡി ഐകൾ), സജീവ ഔഷധ നിർമാണ ഘടകങ്ങൾ (എപിഐകൾ) എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉൽപ്പാദന ബന്ധിത ആനുകൂല്യ (പി എൽ ഐ) പദ്ധതിയുടെ ലക്ഷ്യം, തിരിച്ചറിയപ്പെട്ട 41 ബൾക്ക് മരുന്നുകളുടെ ആഭ്യന്തര ഉൽപ്പാദനം, അവയുടെ വലിയ തോതിലുള്ള ആശ്രിതത്വം തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കൽ എന്നിവയാണ്. പദ്ധതിയുടെ ആകെ അടങ്കൽ 6,940 കോടി രൂപയാണ്, പദ്ധതിയുടെ കാലാവധി 2020 - 21 മുതൽ 2029 - 30 വരെയാണ്.
3. മെഡിക്കൽ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഉൽപ്പാദന ബന്ധിത ആനുകൂല്യ പദ്ധതി :
മെഡിക്കൽ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉൽപ്പാദന ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിക്ക് 3420 കോടി രൂപയുടെ സാമ്പത്തിക ചിലവുണ്ട്. 2020 -21 മുതൽ 2027 - 28 വരെയാണ് പദ്ധതിയുടെ കാലാവധി.
4. ഫാർമസ്യൂട്ടിക്കൽസിനുള്ള ഉൽപ്പാദന ബന്ധിത ആനുകൂല്യ പദ്ധതി :
ഈ മേഖലയിലെ നിക്ഷേപവും ഉൽപ്പാദനവും വർധിപ്പിച്ച് ഇന്ത്യയുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാർമസ്യൂട്ടിക്കൽസിനായുള്ള പി എൽ ഐ പദ്ധതി നടപ്പിലാക്കുന്നത്.
5. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ ശക്തിപ്പെടുത്തൽ (എസ് പി ഐ):
ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, 500 കോടി രൂപയുടെ മൊത്തം സാമ്പത്തിക ചിലവുള്ള "ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ ശക്തിപ്പെടുത്തൽ" (എസ് പി ഐ) പദ്ധതി നടപ്പിലാക്കുന്നു.
6. ഇന്ത്യ ഫാർമ 2023, ഇന്ത്യ മെഡിക്കൽ ഡിവൈസ് 2023:
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് ഇന്ത്യൻ ഗവൺമെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെന്റ്, ഫാർമസ്യൂട്ടിക്കൽസ് & മെഡിക്കൽ ഡിവൈസസ് ഇൻഡസ്ട്രി, ഇന്ത്യ ഫാർമ 2023 & ഇന്ത്യ മെഡിക്കൽ ഡിവൈസ് 2023 സംഘടിപ്പിച്ചു. 2023 മെയ് 26, 27 തീയതികളിൽ ന്യൂഡൽഹിയിൽ ആയിരുന്നു പരിപാടി.
7. പൊതു സൗകര്യങ്ങൾക്കായുള്ള മെഡിക്കൽ ഉപകരണ ക്ലസ്റ്ററുകൾക്കു വേണ്ടിയുള്ള സഹായം (എ എം ഡി - സി എഫ്) :
20.03.2022 ലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, പൊതു സൗകര്യങ്ങൾക്കായുള്ള മെഡിക്കൽ ഉപകരണ ക്ലസ്റ്ററുകൾക്കുള്ള പിന്തുണ (എ എം ഡി - സി എഫ്) പദ്ധതിക്ക് അംഗീകാരം നൽകി. 12 ക്ലസ്റ്ററുകൾക്കും 12 ടെസ്റ്റിങ് ലാബുകൾക്കും സഹായത്തിന് പദ്ധതിയിൽ വ്യവസ്ഥയുണ്ട്. പദ്ധതിയുടെ മൊത്തം സാമ്പത്തിക അടങ്കൽ 300 കോടി രൂപയാണ്.
8. ബൾക്ക് ഡ്രഗ് പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി :
രാജ്യത്ത് ബൾക്ക് ഡ്രഗ് പാർക്കുകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി, "ബൾക്ക് ഡ്രഗ് പാർക്കുകൾക്കു പ്രോത്സാഹനം" എന്ന പദ്ധതിക്ക് 2020 മാർച്ച് 20 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പാർക്കുകളിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റുകൾക്ക് ലോകോത്തര പൊതു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യം. ബൾക്ക് ഡ്രഗ്ഗുകളുടെ നിർമ്മാണ ചെലവ് ഗണ്യമായി കുറയ്ക്കാനും അതുവഴി ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും ഇത് സഹായിക്കും.
9. ഔഷധ നിർമാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം :
ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന് ഏറ്റവും ആകർഷകമായ പത്ത് മേഖലകളിൽ ഒന്നാണ് ഔഷധ നിർമാണ മേഖല. മെഡിക്കൽ ഉപകരണങ്ങളിൽ ഓട്ടോമാറ്റിക് റൂട്ടിൽ 100 % വിദേശ നിക്ഷേപം അനുവദനീയമാണ്.
10. ദേശീയ ഔഷധ നിർമാണ വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനം (NIPERs) :
രാസവസ്തു – രാസവളം മന്ത്രാലയത്തിലെ ഔഷധ നിർമാണ വകുപ്പിന്റെ കീഴിൽ ഏഴ് ദേശീയ ഔഷധ നിർമാണ വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങൾ (NIPERs) ഉണ്ട്. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനങ്ങൾ മൊഹാലി, അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
11. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ പി പി എ):
നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ പി പി എ), 29.08.97 ലെ ഗസറ്റ് ഓഫ് ഇന്ത്യ നമ്പർ 159 ൽ പ്രസിദ്ധീകരിച്ച പ്രമേയം പ്രകാരം, ഇന്ത്യൻ ഗവൺമെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ രാസവസ്തു - രാസവളം മന്ത്രാലയത്തിലെ വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതിക്കു രൂപം നൽകി. നിലവിലുള്ള ഡ്രഗ്‌സ് (പ്രൈസസ് കൺട്രോൾ) ഓർഡറിന് (ഡിപിസിഒ) കീഴിലുള്ള ഷെഡ്യൂൾ ചെയ്ത ഫോർമുലേഷനുകളുടെ വില നിശ്ചയിക്കലും പരിഷ്‌കരണവും വിലകളുടെ നിരീക്ഷണവും നിർവഹണവും ഉൾപ്പെടുന്നതാണ് എൻ പി പി എ യുടെ പ്രവർത്തനങ്ങൾ. ഫാർമസ്യൂട്ടിക്കൽ നയത്തെക്കുറിച്ചും മരുന്നുകളുടെ താങ്ങാനാവുന്ന വില, ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചും എൻ പി പി എ ഗവണ്മെന്റിനു വിവരങ്ങൾ നൽകുന്നു.
NS
(Release ID: 1992840)
Visitor Counter : 139