ഉരുക്ക് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഉരുക്കു മേഖല ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി, രണ്ടാമത്തെ വലിയ ആഗോള ഉല്‍പാദക രാജ്യമായി ഉയര്‍ന്നു


ആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉത്പാദനം 89.711 ദശലക്ഷം ടണ്‍. 14.3% വളര്‍ച്ച

ഉല്‍പാദന ബന്ധിത പ്രോല്‍സാഹന പദ്ധതി ഉരുക്കു മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു- 29,530 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ 57 പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന 27 കമ്പനികളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു.

നഗര്‍നാര്‍ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റ് ഈ വര്‍ഷം പ്രവര്‍ത്തനക്ഷമമാക്കി; ഹോട്ട് റോള്‍ഡ് (എച്ച്ആര്‍) കോയിലിന്റെ ഉത്പാദനം ആരംഭിച്ചു

ആദ്യം സുരക്ഷ: ഉരുക്കു മന്ത്രാലയം അവതരിപ്പിച്ച ഉരുക്കു മേന്‍മാ നിയന്ത്രണ ഉത്തരവും അതിനു കീഴില്‍ വിജ്ഞാപനം ചെയ്യപ്പെട്ട 145 ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകളും

ഉരുക്കു മന്ത്രാലയത്തിന്റെ സിപിഎസ്ഇകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍
ഒരു റെക്കോര്‍ഡ് കാപ്പെക്‌സ് കൈവരിച്ചു, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വേഗം നിലനിര്‍ത്തുന്നു

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലെയ്സ് (ജിഇഎം) വഴിയുള്ള മന്ത്രാലയത്തിന്റെ സംഭരണം കുതിച്ചുയരുന്നു, മുന്‍വര്‍ഷത്തെ ഓര്‍ഡറുകള്‍ 20.8% കവിഞ്ഞു; എംഎസ്എംഇകള്‍ക്ക് സമയബന്ധിതമായി പണം നല്‍കുന്നതാിയ ഉറപ്പാക്കുന്നു

ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റുകള്‍ക്കും (ഐഎസ്പി) സെക്

Posted On: 29 DEC 2023 4:38PM by PIB Thiruvananthpuram

നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍, ഓട്ടോമൊബൈല്‍, എഞ്ചിനീയറിംഗ്, പ്രതിരോധം തുടങ്ങിയ നിര്‍ണായക രംഗങ്ങളില്‍ ഉരുക്കു മേഖല നിര്‍ണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഉരുക്കു മേഖല വമ്പിച്ച വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഉല്‍പാദനത്തിലെ ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുകയും ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് ഉല്‍പ്പാദകരില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

ഉത്പാദനവും ഉപഭോഗവും
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് (ഏപ്രില്‍ - നവംബര്‍ 2023) മാസങ്ങളില്‍ ഉരുക്കു മേഖലയുടെ ഉല്‍പ്പാദന പ്രകടനം തികച്ചും പ്രതീക്ഷ നല്‍കുന്നതാണ്. ആഭ്യന്തര ഫിനിഷ്ഡ് ഉരുക്ക് ഉല്‍പ്പാദനം 78.498 ദശലക്ഷം ടണ്ണില്‍ നിന്ന് 89.711 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉല്‍പാദിപ്പിച്ചതിനേക്കാള്‍ 14.3% കൂടുതലാണ്. ആഭ്യന്തര ഉരുക്ക് ഉപഭോഗം 87.066 ദശലക്ഷം ടണ്‍ ആണ്, ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ ഉപഭോഗമായ 75.765 ദശലക്ഷം ടണ്ണിനെക്കാള്‍ 14.9% കൂടുതലാണ്. ആഭ്യന്തര ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 94.114 ദശലക്ഷം ടണ്‍ ആയിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 82.072 ദശലക്ഷം ടണ്ണായിരുന്നു. 14.7% വളര്‍ച്ച രേഖപ്പെടുത്തി.

ഇറക്കുമതിയും കയറ്റുമതിയും
2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍, ഫിനിഷ്ഡ് ഉരുക്ക്  ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്ന 3.751 ദശലക്ഷം ടണ്ണില്‍ നിന്ന് 4.253 ദശലക്ഷം ടണ്ണായി വര്‍ദ്ധിച്ചു. 13.4% വളര്‍ച്ചയ്ക്കാണു സാക്ഷ്യം വഹിച്ചത്.
(കക) നഗര്‍നാര്‍ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റ്

എന്‍എംഡിസിയുടെ 3 എംപിടിഎ ശേഷിയുള്ള ഗ്രീന്‍ഫീല്‍ഡ് സംയോജിത സ്റ്റീല്‍ പ്ലാന്റ് ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള നഗര്‍നാറില്‍ സ്ഥാപിച്ചു. ഇരുമ്പയിര് ശേഖരവുമായുള്ള ബന്ധവും നിക്ഷേപത്തിന്റെ ലഭ്യതയും കണക്കിലെടുത്താണ് നഗര്‍നാര്‍ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2023 ഓഗസ്റ്റ് 24-ന് പ്ലാന്റ് പ്രവര്‍ത്തനക്ഷമമായി. ഹോട്ട് റോള്‍ഡ് (എച്ച്ആര്‍) കോയിലിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു.

(കകക) ഗ്രീന്‍ സ്റ്റീല്‍ നിര്‍മ്മാണം

സിഒപി 26ല്‍ പ്രസ്താവിച്ചതുപോലെ, നെറ്റ്-സീറോ എമിഷന്‍ സംബന്ധിച്ച ഇന്ത്യയുടെ പ്രതിബദ്ധതകള്‍ക്ക് അനുസൃതമായി, ഉരുക്കു മേഖലയിലെ ഡീകാര്‍ബണൈസേഷനിലേക്ക് ഉരുക്കു മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വ്യവസായം, അക്കാദമികം, തിങ്ക് ടാങ്കുകള്‍, എസ് ആന്‍ഡ് ടി ബോഡികള്‍, വിവിധ മന്ത്രാലയങ്ങള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്നുകൊണ്ട് ഉരുക്കു മന്ത്രാലയം 13 ദൗത്യസംഘങ്ങള്‍ രൂപീകരിച്ചു.
ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിനും ഉപയോഗത്തിനുമുള്ള ദേശീയ ഹരിത ദൗത്യം പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ മന്ത്രാലയം (എംഎന്‍ആര്‍ഇ) പ്രഖ്യാപിച്ചു. ഉരുക്കു മേഖലയെയും ദൗത്യത്തില്‍ പങ്കാളിയാക്കിയിട്ടുണ്ട്.
ആധുനികവല്‍ക്കരണ, വിപുലീകരണ പദ്ധതികളില്‍ ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉരുക്കു മേഖല സ്വീകരിച്ചു.

(കഢ) പ്രധാനമന്ത്രി ഗതി ശക്തി ദേശീയ ആസൂത്രണ പദ്ധതിയുമായി ഉരുക്കു മന്ത്രാലയത്തിന്റെ ഇടപെടല്‍

ഉരുക്ക് മന്ത്രാലയം ബിസാഗ്-എന്നിന്റെ കഴിവുകള്‍ പിഎം ഗതി ശക്തി ദേശീയ ആസൂത്രണ പദ്ധതിയുമായി സംയോജിപ്പിച്ചു, ഉരുക്ക് ഉല്‍പ്പാദന സൗകര്യങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നതിന് 2000-ലധികം സ്റ്റീല്‍ യൂണിറ്റുകളുടെ ജിയോലൊക്കേഷനുകള്‍ അപ്ലോഡ് ചെയ്തു. റെയില്‍വേ ലൈന്‍ വിപുലീകരണം, ഉള്‍നാടന്‍ ജലപാതകള്‍, ഹൈവേകള്‍, തുറമുഖങ്ങള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍ കണക്റ്റിവിറ്റി എന്നിവ ആസൂത്രണം ചെയ്യാന്‍ ഈ വിവരങ്ങള്‍ സഹായിക്കും.

ഇരുമ്പയിര്, മാംഗനീസ് അയിര് ഖനികള്‍, ഇരുമ്പയിര് സ്ലറി പൈപ്പ് ലൈനുകള്‍ എന്നിവയുടെ ഡാറ്റയും മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ മികച്ച ദൃശ്യപരതയും പരിപാലനവും അനുവദിക്കുന്നു. സമഗ്രവും സംയോജിതവുമായ അടിസ്ഥാന സൗകര്യ വികസനത്തിന് മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് പരിഹരിക്കേണ്ട 22 പ്രധാന അടിസ്ഥാന സൗകര്യ പോരായ്മകള്‍ മന്ത്രാലയം കണ്ടെത്തി. കൂടാതെ, പ്രധാനമന്ത്രി ഗതി ശക്തി-നാഷണല്‍ ആസൂത്രണ പദ്ധതിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) അംഗങ്ങളെയും ഉരുക്കു മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

(ഢ) സ്റ്റീല്‍ സ്‌ക്രാപ്പ് റീസൈക്ലിംഗ് പോളിസി

ഉപയോഗശൂന്യമായ ഉരുക്ക് പുനരുപയോഗിക്കുന്നതിനുള്ള നയം (എസ്എസ്ആര്‍പി) 2019-ല്‍ വിജ്ഞാപനം ചെയ്യപ്പെട്ടു. ഇത് ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഉരുക്ക് അവശിഷ്ടത്തിന്റെ ശാസ്ത്രീയ സംസ്‌കരണത്തിനും പുനരുപയോഗത്തിനും വേണ്ടി രാജ്യത്ത് ലോഹ വിഭജന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ചട്ടക്കൂട് നല്‍കുന്നു.

ഇതിനായി, ഉരുക്കു മന്ത്രാലയത്തിന് കീഴിലുള്ള സിപിഎസ്ഇയായ എംഎസ്ടിസി ലിമിറ്റഡ്, മഹീന്ദ്ര ആക്‌സെലോയുമായി സംയുക്ത സംരംഭത്തില്‍ (ജെവി) എംഎസ്ടിസി മഹീന്ദ്ര റീസൈക്ലിംഗ് പ്രൈവറ്റ് ലിമിറ്റഡ് (എംഎംആര്‍പിഎല്‍) സ്ഥാപിച്ചു. ഇന്നുവരെ, ഗ്രേറ്റര്‍ നോയിഡ (എന്‍സിആര്‍), ചെന്നൈ, പൂനെ, ഇന്‍ഡോര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ഗുവാഹത്തി, ബെംഗളൂരു എന്നിവിടങ്ങളില്‍ സംയുക്ത സംരംഭം എട്ട് വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

(ഢക) ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ് ലൈന്‍ പദ്ധതികളുടെ സൗകര്യം:

ഉരുക്കു കമ്പനികളുടെ ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ് ലൈന്‍ പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകള്‍, മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉരുക്ക് മന്ത്രാലയം സജീവമായി ഏറ്റെടുക്കുന്നു.

(ഢകക) ഉരുക്ക് ഉപയോഗം

2030-31 ഓടെ ഇന്ത്യന്‍ ഉരുക്കു വ്യവസായത്തിന്റെ ആവശ്യകതയിലും വിതരണത്തിലും ദീര്‍ഘകാല വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ കര്‍മപദ്ധതി തയ്യാറാക്കുന്ന ദേശീയ ഉരുക്ക് നയം 2017 ഗവണ്‍മെന്റ് രൂപീകരിച്ചു. ഗതി-ശക്തി മാസ്റ്റര്‍ പ്ലാന്‍, നിര്‍മ്മാണ മേഖലയ്ക്കായുള്ള 'മേക്ക്-ഇന്‍-ഇന്ത്യ' സംരംഭം, ഗവണ്‍മെന്റിന്റെ മറ്റ് പ്രധാന പദ്ധതികള്‍ എന്നിവയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഗവണ്‍മെന്റ്  നല്‍കുന്ന ഊന്നല്‍ രാജ്യത്തെ ഉരുക്കിന്റെ ആവശ്യവും ഉപഭോഗവും വര്‍ധിക്കാനിടയാക്കും.

(ഢകകക) ഗവണ്‍മെന്റ് ബജറ്റിലൂടെ ഗവേഷണവും വികസനവും
കാലാവസ്ഥാ വ്യതിയാനം പോലെ ഇരുമ്പ്, ഉരുക്ക് മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ ബദല്‍ പ്രക്രിയകളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ഗവേഷണ-വികസന പദ്ധതികള്‍ പിന്തുടരുന്നതിന് പ്രശസ്ത അക്കാദമിക് സ്ഥാപനങ്ങള്‍, ഗവേഷണ ലബോറട്ടറികള്‍, ഉരുക്കു കമ്പനികള്‍ എന്നിവയില്‍ നിന്ന് സംയുക്ത സഹകരണ മാതൃകയില്‍ ഗവേഷണ-വികസന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉരുക്ക് മന്ത്രാലയം തേടുന്നു.

(കത) ഉരുക്കും ഉരുക്കുല്‍പന്നങ്ങളും (ഗുണനിലവാര നിയന്ത്രണം) ഉത്തരവ്
ഉരുക്കു മന്ത്രാലയം ഉരുക്കു ഗുണനിലവാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചു. അതുവഴി വ്യവസായത്തിനും ഉപയോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള ഉരുക്കിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് ആഭ്യന്തര വില്‍പന, ഇറക്കുമതി എന്നിവയില്‍ നിന്ന് നിലവാരമില്ലാത്ത ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. ഉത്തരവനുസരിച്ച്, അന്തിമ ഉപയോക്താക്കള്‍ക്ക് പ്രസക്തമായ ബിഐഎസ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഗുണനിലവാരമുള്ള ഉരുക്കു മാത്രമേ ലഭ്യമാകൂ എന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ത) ഇരുമ്പ്, ഉരുക്ക് മേഖലയിലെ സുരക്ഷ: ഇരുമ്പ്, ഉരുക്ക് മേഖലയ്ക്കുള്ള സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ രൂപീകരണം.
പങ്കാളികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം, ഇരുമ്പ്, ഉരുക്ക് മേഖലയ്ക്കായി 25 പൊതു മിനിമം സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചു. ഈ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആഗോള നിലവാരത്തിന് തുല്യവും ഇരുമ്പ്, ഉരുക്ക് വ്യവസായത്തിലെ സുരക്ഷയെക്കുറിച്ചുള്ള വ്യവസ്ഥകളുടെ
 ആവശ്യകതകള്‍ക്ക് അനുസൃതവുമാണ്.
 

NS


(Release ID: 1992792) Visitor Counter : 69


Read this release in: English , Urdu , Hindi , Malayalam