ധനകാര്യ മന്ത്രാലയം
ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ വര്‍ഷാന്ത്യ അവലോകനം
Posted On:
27 DEC 2023 3:07PM by PIB Thiruvananthpuram
2023-ല്‍ 'അമൃത കാലം' ആരംഭിച്ചു. 2022 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം മുതല്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് നയിക്കുന്ന 25 വര്‍ഷ കാലഘട്ടം അടിസ്ഥാനപരമായി മനുഷ്യകേന്ദ്രീകൃത സമീപനത്താല്‍ വേറിട്ടതും അതോടൊപ്പം ഭാവി മുന്നില്‍ കണ്ടുള്ളതും പുരോഗനാത്മകവും ഉള്‍ച്ചേര്‍ത്തുള്ളതുമായ വികസിത സമൂഹം രൂപപ്പെടുത്തുന്നതിലേക്കു നയിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുന്നു. രാജ്യത്തിന്റെ രണ്ടാം പാദ വളര്‍ച്ചയായ 7.6 ശതമാനം ലോകത്തിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനമായിരുന്നു.
ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതിനുള്ള കര്‍മപദ്ധതി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട്, ഗവണ്‍മെന്റ് സ്ഥൂല തലത്തിലുള്ള വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സൂക്ഷ്മതലത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ഷേമം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, ഫിന്‍ടെക്, സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വികസനം, ഊര്‍ജ പരിവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും സ്വകാര്യമേഖലയില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായുള്ള, കാപെക്സ് നയിക്കുന്ന വളര്‍ച്ചാ തന്ത്രത്തിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്ന് വര്‍ഷങ്ങളില്‍ മൂലധന നിക്ഷേപ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ മൂലധനച്ചെലവ് 2020-21ല്‍ ജിഡിപിയുടെ 2.15 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജിഡിപിയുടെ 2.7 ശതമാനമായി ഉയര്‍ന്നു.
അത്തരം നേട്ടങ്ങള്‍ക്ക് ഊര്‍ജം പകരാന്‍, ധീരവും പ്രധാനപ്പെട്ടതുമായ നിരവധി സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ഗവണ്‍മെന്റ് അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള വികസന പ്രക്രിയയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഇതുവരെ സാമൂഹികമായും സാമ്പത്തികമായും അവഗണിക്കപ്പെട്ടതുമായ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന മനോഭാവത്തോടെയാണ് ഗവണ്‍മെന്റ് പരിഷ്‌കരണ യജ്ഞം ഏറ്റെടുത്തിരിക്കുന്നത്.
ലോകബാങ്കും ഐഎംഎഫും പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണി സമ്പദ് വ്യവസ്ഥ(ഇഎംഇ)യായി അംഗീകരിക്കുകയും ഇന്ത്യ തുടര്‍ന്നുവരുന്ന സുസ്ഥിര വളര്‍ച്ചയെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ ഗവണ്‍മെന്റിന്റെ നയങ്ങളുടെ വിജയം വീണ്ടും ഉറപ്പിക്കുകയും അടിവരയിടുകയും ചെയ്യുപ്പെടുന്നു.
2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെ ജി20 അധ്യക്ഷതയോടെ ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനാലും കഴിഞ്ഞ വര്‍ഷം പ്രാധാന്യമര്‍ഹിക്കുന്നു. 43 പ്രതിനിധി സംഘങ്ങളുടെ തലവന്മാര്‍ 2023 സെപ്റ്റംബറില്‍ നടന്ന ന്യൂഡല്‍ഹി ഉച്ചകോടിയില്‍ പങ്കെടുത്തു. ഇതാദ്യമായാണ് ഇത്രയും പ്രതിനിധി സംഘങ്ങള്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
ഇന്ത്യയുടെ നേതൃത്വത്തിലുള്ള ജി20 ഫിനാന്‍സ് ട്രാക്ക്, ജി20 സ്വതന്ത്ര വിദഗ്ധ സംഘത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിലൂടെ ബഹുമുഖ വികസന ബാങ്കുകളെ (എംഡിബി) ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക ആഗോള പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു. രാജ്യാന്തര നാണയ നിധി(ഐഎംഎഫ്)യും ധനകാര്യ സ്ഥിരതാ ബോര്‍ഡും (എഫ്എസ്ബി) ചേര്‍ന്നു വികസിപ്പിച്ച സിന്തസിസ് പേപ്പര്‍ 2023 ഒക്ടോബറില്‍ രഹസ്യ സ്വത്തുകളെക്കുറിച്ചുള്ള ജി20 കര്‍മപദ്ധതിയായി അംഗീകരിക്കപ്പെടുക വഴി രഹസ്യ ആസ്തികളുടെ കാര്യത്തില്‍ സഹകരണം വളര്‍ത്തുന്നതില്‍ ഡിഇഎ പ്രധാന പങ്ക് വഹിച്ചു.
ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ വഹിച്ചിരുന്ന കാലത്ത്, ഇന്ത്യ നായകസ്ഥാനത്തുനിന്ന് ജി 20 അജണ്ട മുന്നോട്ടു കൊണ്ടുപോവുകയും ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തു. ജി20 രണ്ട് സമാന്തര വഴികള്‍ ഉള്‍ക്കൊള്ളുന്നു: ധനകാര്യ വഴിയും ഷെര്‍പ്പ വഴിയും. ധനകാര്യ മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും ധനകാര്യ ട്രാക്കിനെ നയിക്കുന്നു, ഷെര്‍പ്പകള്‍ ഷെര്‍പ്പ ട്രാക്കിനെ നയിക്കുന്നു. ന്യൂ ഡല്‍ഹി നേതൃത്വ പ്രസ്താവന(എന്‍ഡിഎല്‍ഡി)യുടെ രൂപത്തില്‍ ആഗോളതലത്തില്‍ സമവായത്തിലെത്തിയെന്നതാണ് നേതൃ ഉച്ചകോടിയുടെ പ്രധാന നേട്ടം.
പൊതു ചട്ടക്കൂടിലൂടെ കടം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സുഗമമാക്കുകയും ദുര്‍ബലമായ സമ്പദ്വ്യവസ്ഥകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ആഗോള പരമാധികാര വായ്പാ് റൗണ്ട് ടേബിള്‍ സമാരംഭിക്കുകയും ചെയ്തു. ജി20 സുസ്ഥിര ധനകാര്യ സാങ്കേതിക സഹായ പ്രവര്‍ത്തന പദ്ധതി (ടിഎഎപി) പോലുള്ള സംരംഭങ്ങള്‍ സുസ്ഥിര ധനകാര്യത്തില്‍, പ്രത്യേകിച്ച് വളര്‍ന്നുവരുന്ന വിപണികളുടെയും വികസ്വര സമ്പദ്വ്യവസ്ഥകളുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അടിവരയിടുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിഇഎയുടെ തന്ത്രപരമായ നടപടികളില്‍ വിജിഎഫ് പദ്ധതിയുടെ വിപുലീകരണവും അടിസ്ഥാനസൗകര്യ നിക്ഷേപ പദ്ധതി വികസന ഫണ്ടി (ഐഐപിഡിഎഫ്)ന്റെ നവീകരണവും ഉള്‍പ്പെടുന്നു.
എന്‍എസ്ഇ ഐഎഫ്എസ്‌സി-എസ്ജിഎക്‌സ് കണക്റ്റിന്റെ സമാരംഭവും ടി പ്ലസ് വണ്ണിലേക്കുള്ള പരിവര്‍ത്തനവും ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങളിലും ഡിഇഎ ഒരു പങ്കുവഹിച്ചു. അത് ആഗോള സെക്യൂരിറ്റി വിപണികളില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിച്ചു.
ചുരുക്കത്തില്‍, 2023ല്‍ സാമ്പത്തിക കാര്യ വകുപ്പ്, ദേശീയ അന്തര്‍ദേശീയ രംഗങ്ങളിലെ സുസ്ഥിര ധനകാര്യം, കാലാവസ്ഥാ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖലാ പരിഷ്‌കരണങ്ങള്‍ എന്നിവയില്‍ ഗണ്യമായ സംഭാവന നല്‍കിക്കൊണ്ട് സജീവവും ഉള്‍ച്ചേര്‍ത്തുള്ളതുമായ ഒരു സമീപനം പ്രകടമാക്കി.
2023-ല്‍ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിന്റെ ചില പ്രധാന നേട്ടങ്ങള്‍ ഇനിപ്പറയുന്നവയാണ്:
സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍:
2022-23 ലെ കേന്ദ്ര ബജറ്റില്‍, 2022-23 ലെ ഗവണ്‍മെന്റിന്റെ മൊത്തത്തിലുള്ള വിപണി വായ്പകളുടെ ഭാഗമായി, ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിഭവങ്ങള്‍ സമാഹരിക്കുന്നതിന് സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ നല്‍കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഇതില്‍നിന്നുള്ള വരുമാനം സമ്പദ്വ്യവസ്ഥയുടെ കാര്‍ബണ്‍ തീവ്രത കുറയ്ക്കാന്‍ സഹായിക്കുന്ന മേഖലാ പദ്ധതികളില്‍ വിന്യസിക്കും.
2023-ല്‍ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിലൂടെ ഗവണ്‍മെന്റ് 16,000 കോടി രൂപ സമാഹരിച്ചു, ഈ വരുമാനം പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജം, പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാനം, ഭവന നിര്‍മ്മാണം, നഗരകാര്യങ്ങള്‍, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളുടെയോ വകുപ്പുകളുടെയോ അര്‍ഹമായ പദ്ധതികള്‍ക്കായി നീക്കിവച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 20,000 കോടി രൂപ സമാഹരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.
മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എം എസ് എസ് സി)
എംഎസ്എസ്സി അവതരിപ്പിച്ചത് സ്ത്രീകളെ സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കാനുള്ള ഗവണ്‍മെന്റിന്റെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നു. ആകെ തുറന്ന അക്കൗണ്ടുകളുടെ എണ്ണം 14,83,980. 2023 ജൂലൈയിലെ കണക്കനുസരിച്ച് 8,630 കോടി രൂപ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടു. ഈ സംരംഭം സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നു. ആകര്‍ഷകമായ 7.5% പലിശ ത്രൈമാസികമായി കോംപൗണ്ട് ചെയ്യപ്പെടുന്നു.
ആസാദി കാ അമൃത മഹോത്സവത്തിന്റെ ഓര്‍മയ്ക്കായാണ് കേന്ദ്ര ഗവണ്‍മെന്റ് എംഎസ്എസ്സി പുറത്തിറക്കിയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചും പരമാവധി രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചും രണ്ട് വര്‍ഷത്തേക്ക് ആരംഭിക്കാവുന്നതാണ്. ഈ പദ്ധതി 2025 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷത്തെ കാലയളവിലേക്ക് ലഭ്യമാണ്. അര്‍ഹമായ സാഹചര്യത്തില്‍ കാലാവധി തികയുംമുന്‍പേ തന്നെ ഭാഗികമായോ പൂര്‍ണമായോ പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യും. എംഎസ്എസ്സി പ്രവര്‍ത്തിപ്പിക്കാന്‍ തപാല്‍ വകുപ്പിനെയും എല്ലാ പൊതുമേഖലാ ബാങ്കുകളെയും നാല് സ്വകാര്യമേഖല ബാങ്കുകളെയുമാണ് കേന്ദ്ര ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സുകന്യ സമൃദ്ധി യോജന (എസ്എസൈ്വ)
എസ്എസ്വൈ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് ആരംഭിച്ച ഒരു സമ്പാദ്യ പദ്ധതിയാണ്, ഇത് പെണ്‍കുട്ടികളുടെ പ്രയോജനത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പെണ്‍കുട്ടികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനും വിവാഹ ചെലവുകള്‍ക്കുമായി നിക്ഷേപിക്കുന്നതിന് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' പ്രചരണ പദ്ധതിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചത്. ഇതുവരെ 3.2 കോടി അക്കൗണ്ടുകള്‍ പദ്ധതിക്ക് കീഴില്‍ സജീവമാണ്.
ദേശീയ നിക്ഷേപ, അടിസ്ഥാനസൗകര്യ ഫണ്ട് (എന്‍ഐഐഎഫ്):
എന്‍ഐഐഎഫ് അതിന്റെ ആദ്യ ഉഭയകക്ഷി ഫണ്ടായ ഇന്ത്യ-ജപ്പാന്‍ ഫണ്ട്, ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷനുമായി ചേര്‍ന്ന് ആരംഭിച്ചു; ഒരു ബഹുകോടി ഡോളര്‍ ഹരിത-പരിവര്‍ത്തന ഫണ്ട് സ്ഥാപിക്കുന്നതിനായി യുഎസ് രാജ്യാന്തര വികസന സാമ്പത്തിക കോര്‍പ്പറേഷനു(ഡിഎഫ്സി)മായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
NS
(Release ID: 1992621)
Visitor Counter : 96