ധനകാര്യ മന്ത്രാലയം
ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ വര്‍ഷാന്ത്യ അവലോകനം
സാമ്പത്തിക സേവനം: സമസ്ത മേഖലകളിലും ഉണര്‍വ്
Posted On:
27 DEC 2023 3:21PM by PIB Thiruvananthpuram
നഷ്ടസാധ്യത വിലയിരുത്തല്‍, നിഷ്‌ക്രിയാസ്തി പരിപാലനം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ച് ഈസ് പരിഷ്‌കാര അജണ്ട പോലുള്ള മുന്‍ സംരംഭങ്ങള്‍ സ്ഥാപിച്ച അടിത്തറയില്‍ പടുത്തുയര്‍ത്തിക്കൊണ്ട് സാമ്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്) പരിഷ്‌കാരങ്ങള്‍ അതിവേഗം തുടര്‍ന്നു.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ ഈസ് സ്റ്റിയറിംഗ് കമ്മിറ്റി നിയന്ത്രിക്കുന്ന ഈസ് പരിഷ്‌കാരങ്ങള്‍ എല്ലാ പിഎസ്ബികളിലും ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. ഈസ് 1.0 മുതല്‍ നിലവിലെ ഈസ് 6.0 വരെയുള്ള യാത്രയില്‍ ഡിജിറ്റല്‍ ഉപഭോക്തൃ അനുഭവം, അപഗ്രഥനം അടിസ്ഥാനമാക്കി ബിസിനസ്സ് മെച്ചപ്പെടുത്തല്‍, സാങ്കേതികവിദ്യയും ഡാറ്റയും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കല്‍, എച്ച്ആര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പരിവര്‍ത്തനപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. പരിഷ്‌കരണ അജണ്ട നടപ്പിലാക്കുന്നതിലെ മികച്ച പ്രകടനത്തിന് ഈസ് അവാര്‍ഡ് ചടങ്ങില്‍ ബാങ്കുകള്‍ക്ക് അംഗീകാരം നല്‍കുന്നു.
ശ്രദ്ധേയമായി, ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളിലെ (എസ്സിബി) നിഷ്‌ക്രിയ ആസ്തികള്‍ ഗണ്യമായി കുറയ്ക്കുന്നതില്‍ ഡിഎഫ്എസിന്റെ തന്ത്രപരമായ ഇടപെടല്‍ നിര്‍ണായക പങ്ക് വഹിച്ചു. 2019 മാര്‍ച്ചില്‍ 9,33,779 കോടി രൂപയായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി 2023 മാര്‍ച്ച് ആയപ്പോഴേക്കും 5,71,515 കോടി രൂപയായി കുറഞ്ഞു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ്, സര്‍ഫേസി നിയമത്തിലെ ഭേദഗതികള്‍, സ്‌ട്രെസ്സ്ഡ് അസെറ്റ് ഒഴിവാക്കുന്നതിനുള്ള വിവേകപൂര്‍ണമായ ചട്ടക്കൂട് തുടങ്ങിയ നടപടികളുടെ ഫലപ്രാപ്തി തെളിയിക്കുന്നതാണ് ഇത്.
ഡിജിറ്റല്‍ പണമിടപാടുകളുടെ മേഖലയില്‍, ശക്തമായ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതില്‍ ഡിഎഫ്എസ് മുന്‍പന്തിയിലാണ്. ഇപ്പോള്‍ ഡിഎഫ്എസിനു കീഴിലുള്ള ഡിജിദാന്‍ മിഷന്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മൊത്തം ഇടപാടുകളുടെ എണ്ണം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2,071 കോടിയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 13,462 കോടിയായി ഉയര്‍ന്നു. ഈ വളര്‍ച്ചയിലെ പ്രധാന ചാലകമായ ഭീം-യുപിഐ, 2023 ഓഗസ്റ്റില്‍ ഒരു മാസത്തിനുള്ളില്‍ 1,000 കോടി ഇടപാടുകള്‍ രേഖപ്പെടുത്തി.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതിനൊപ്പം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നു. ഡിഎഫ്എസ്സിന്റെ ശ്രമങ്ങള്‍ ദശലക്ഷക്കണക്കിന് പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് ദുര്‍ബല വിഭാഗത്തിലുള്ളവര്‍ക്ക്, അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയിലേക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍, വായ്പയുടെ ശക്തമായ വിതരണത്തിന് ഡിഎഫ്എസ് സൗകര്യമൊരുക്കിയിട്ടുണ്ട്. കാര്‍ഷിക വായ്പ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 8.45 ലക്ഷം കോടി രൂപയായിരുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 21.55 ലക്ഷം കോടി രൂപയായി. 7.36 കോടി പ്രവര്‍ത്തനക്ഷമമായ കെസിസി അക്കൗണ്ടുകളുള്ള കര്‍ഷകര്‍ക്ക്, സമയബന്ധിതവും തടസ്സരഹിതവുമായ വായ്പ നല്‍കുന്നതില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി നിര്‍ണായക പങ്ക് വഹിച്ചു.
മൊത്തത്തില്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ക്ഷേമത്തിനും സംഭാവന നല്‍കിക്കൊണ്ട്, 2023-ല്‍ സുസ്ഥിരവും പുരോഗമനപരവുമായ ഒരു സാമ്പത്തിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതില്‍ സാമ്പത്തിക സേവന വകുപ്പ് പ്രധാന പങ്കുവഹിച്ചു.
വകുപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങളില്‍ ചിലത്:
വര്‍ധിതമായ പ്രാപ്യതയും സേവന മികവും (ഈസ്) പരിഷ്‌കാരങ്ങള്‍:
2016 മാര്‍ച്ചില്‍ പുണെയില്‍ വെച്ച് പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശപ്രകാരം നടന്ന ഗ്യാന്‍ സംഗം പൊതുമേഖലാ ബാങ്കുകളില്‍ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുന്നതിനുള്ള തുടക്കമായിരുന്നു, പിന്നീട്, ഡിഎഫ്എസ് മാര്‍ഗനിര്‍ദേശപ്രകാരം, 2017 നവംബറില്‍ നടന്ന പിഎസ്ബി മന്ഥന്‍ പരിപാടിയില്‍ പിഎസ്ബിയുടെ മുഴുവന്‍സമയ ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നല്‍കിയ ശുപാര്‍ശകളില്‍ നിന്നാണ് ഈസ് പരിഷ്‌കരണ അജണ്ട പിറന്നത്. റിസ്‌ക് അസസ്മെന്റ്, എന്‍പിഎ മാനേജ്മെന്റ്, ആഴത്തിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ പരിവര്‍ത്തനം ആരംഭിക്കുക, റീട്ടെയില്‍, എംഎസ്എംഇ ക്രെഡിറ്റ് ഓഫ്-ടേക്ക്, അനലിറ്റിക്കല്‍ കഴിവുകള്‍ വികസിപ്പിക്കല്‍, എച്ച്ആര്‍ രൂപാന്തരം, ഭരണം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനാണ് ഈസി വിഭാവനം ചെയ്തത്.
ഇന്ത്യന്‍ ബാങ്കിന്റെ അസോസിയേഷന്റെ ഈസ് സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഈസ് പരിഷ്‌കാരങ്ങള്‍ നിയന്ത്രിക്കുന്നത്. ബാങ്കിംഗ് രംഗത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പിഎസ്ബികളുടെ സമഗ്രവും സമ്പൂര്‍ണവുമായ നവീകരണവും കഴിവുകള്‍ വര്‍ധിപ്പിക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു. പിഎസ്ബി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും മെച്ചപ്പെട്ട അനുഭവവും നല്‍കുന്ന മികച്ച സമ്പ്രദായങ്ങള്‍ സ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ ഇടത്തരം, വലിയ ബാങ്കുകള്‍ക്കും ഇത് ഒരു പൊതു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
മുന്‍നിര ബാങ്കുകളും വിപണിവിദഗ്ധരും നടത്തുന്ന തുടര്‍ച്ചയായ വിജ്ഞാനദാന പരമ്പരയിലൂടെയും മികച്ച പ്രവര്‍ത്തന ശില്‍പശാലകളിലൂടെയും എല്ലാ പിഎസ്ബികളുടെയും സഹകരണപരമായ വികസനത്തില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിഷ്‌കരണ ലക്ഷ്യങ്ങള്‍ ബാങ്ക് ബോര്‍ഡുകള്‍ പൊതുമായി റിപ്പോര്‍ട്ട് ചെയ്യുകയും സ്വതന്ത്രമായി കണക്കാക്കുകയും മാനദണ്ഡം വയ്ക്കുകയും ത്രൈമാസികമായി അവലോകനം നടത്തുകയും ചെയ്യുന്നു, കൂടാതെ ഡബ്ല്യുടിഡികളുടെ പ്രകടന മൂല്യനിര്‍ണ്ണയത്തില്‍ കാര്യമായ ഇടമുണ്ട്.
ഈസ് പരിഷ്‌കരണ അജണ്ട ഇപ്പോള്‍ എല്ലാ പിഎസ്ബികളിലും ആഴത്തില്‍ വേരൂന്നിയതാണ്. 2019 സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കുകള്‍ക്ക് ഇത് ഒരു പ്രധാന മുന്‍ഗണനയാണ്. ഈസിന്റെ ആദ്യ രണ്ട് പതിപ്പുകള്‍ പ്രധാന പ്രവര്‍ത്തനങ്ങളിലെ വിടവുകള്‍ പരിഹരിക്കുന്ന ഒരു ഉറച്ച അടിത്തറ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.ഈസ് 3.0 (21 സാമ്പത്തിക വര്‍ഷം), ഈസ് 4.0 (22 സാമ്പത്തിക വര്‍ഷം) എന്നിവ ഡിജിറ്റല്‍ നൂതനത്വങ്ങളും അപഗ്രഥനപരമായ ഉള്‍ക്കാഴ്ചകളും അടിസ്ഥാനമാക്കി പുതിയ കാലത്തെ കഴിവുകള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, ഡാറ്റാ അധിഷ്ഠിത നൂതന സാങ്കേതിക സംരംഭങ്ങളിലൂടെ പിഎസ്ബികളുടെ പ്രകടനം ത്വരിതപ്പെടുത്തുന്നു.
എല്ലാ വര്‍ഷവും ബഹുമാനപ്പെട്ട ധനമന്ത്രിയുടെ അഈസ് അജണ്ടയിലെ പ്രകടനത്തിന് ബാങ്കുകള്‍ എല്ലാ വര്‍ഷവും ഈസ് അവാര്‍ഡ്‌സ് ചടങ്ങല്‍ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രിയാല്‍ അംഗീകരിക്കപ്പെടുന്നു.
നാലു വര്‍ഷത്തെ വിജയകരമായ ഈസ് യാത്രയ്ക്ക് ശേഷം, 12 പിഎസ്ബികളും ലാഭകരമായി മാറിയതോടെ, 2022 ഏപ്രിലില്‍, പിഎസ്ബി മന്ഥന്‍ 2.0 എന്ന മറ്റൊരു ബൗദ്ധിക പരിപാടി, 2022 ഏപ്രിലില്‍, പിഎസ്ബികളുടെയും ഡിഎസ്എഫിന്റെയും നേതൃത്വത്തില്‍ ടഈസി'നെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനായി നടത്തി. രണ്ടു സ്തംഭങ്ങളോടുകൂടിയ, വളരെ വലുതും ധീരവും വിശാലവുമായ 'ഈസ് നെക്‌സ്റ്റ്' അതിന്റെ അനന്തരഫലമായി ജനിച്ചു:
സ്തംഭം 1: ഈസ് പൊതു പരിഷ്‌കരണ അജണ്ട- അതേ രീതിയില്‍ ഈസ് പരിഷ്‌കരണ സംരംഭങ്ങള്‍ തുടരുന്നു.
സ്തംഭം 2: 3 വര്‍ഷത്തെ ബാങ്ക് അധിഷ്ഠിത തന്ത്രപ്രധാന പ്രവര്‍ത്തന രൂപരേഖ- സാധാരണ ഈസ് പരിഷ്‌കരണ അജണ്ടയ്ക്ക് അപ്പുറത്തുള്ള പരിവര്‍ത്തനപരമായ പരിഷ്‌കാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബാങ്കുകള്‍ മൂന്നു വര്‍ഷത്തേക്കുള്ള, അവരുടെ സ്വന്തം പ്രവര്‍ത്തന രൂപരേഖ സജ്ജമാക്കി.
സ്തംഭം 1-ന് കീഴില്‍, ഈസ് 5.0 (23 സാമ്പത്തിക വര്‍ഷം) ഉയര്‍ന്നുവരുന്ന സാങ്കേതിക സംയോജനത്തിന് ഊന്നല്‍ നല്‍കി, മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ഉപഭോക്തൃ അനുഭവത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
നിലവിലെ പരിഷ്‌കാരമായ ഈസ് 6.0 (24 സാമ്പത്തിക വര്‍ഷം), 22 കാര്യങ്ങളോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ എപിവൈയുടെ പുരോഗതി
അടല്‍ പെന്‍ഷന്‍ യോജന രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി സമഗ്രമായി നടപ്പിലാക്കി, മൊത്തം അംഗസഖ്യ 5.97 കോടി കവിഞ്ഞു. പദ്ധതിയില്‍ ചേരുന്നവരുടെ എണ്ണം തുടക്കം മുതല്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു.
പൊതു-സ്വകാര്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, തപാല്‍ വകുപ്പ് എന്നിവയുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ പെന്‍ഷന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ഈ പദ്ധതി സാധ്യമാക്കിയത്.
നിലവിലെ വരിക്കാരില്‍ കൂടുതലും ചെറുപ്പക്കാരാണ്, അവരില്‍ 45 ശതമാനം പേരും 18-25 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. പദ്ധതിക്കു കീഴിലുള്ള സ്ത്രീ പങ്കാളിത്തം ഗണ്യമായ വളര്‍ച്ച കാണിക്കുകയും പദ്ധതിയില്‍ ചേര്‍ന്ന സ്ത്രീ പദ്ധതിയില്‍ ആകെയുള്ളവരില്‍ 46%ലേക്ക് എത്തുകയും ചെയ്തു. പദ്ധതിക്കു പ്രചരണം നല്‍കുന്നതിനായി ഹിന്ദി, ഇംഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ നോട്ടീസുകള്‍, റേഡിയോ ജിംഗിളുകള്‍, 3 മിനിറ്റുള്ള വിജ്ഞാനപ്രദമായ വീഡിയോകള്‍ തുടങ്ങിയ വിജ്ഞാനപ്രദമായ പ്രചരണ വസ്തുക്കള്‍ ലഭ്യമാക്കിയിട്ടുണ്ട്. എപിവൈയെക്കുറിച്ചുള്ള പരിശീലനം ഇപ്പോള്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ പ്രാദേശിക ഭാഷകളിലും നടത്തപ്പെടുന്നുമുണ്ട്.
കാര്‍ഷിക വായ്പാ വിതരണം 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 8.45 ലക്ഷം കോടി രൂപയായിരുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 21.55 ലക്ഷം കോടിയായി ഉയര്‍ന്നു. രണ്ടര ഇരട്ടിയോളമാണു വര്‍ധിച്ചത്.
കര്‍ഷകര്‍ക്ക് ഇളവോടെ വായ്പ ലഭ്യമാക്കുന്നതിനു ഗവണ്‍മെന്റ് നടത്തിയ തുടര്‍ച്ചയായ ഫലപ്രദ ശ്രമങ്ങളുടെ ഫലമായി കാര്‍ഷിക വായ്പ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 13% വര്‍ധിച്ചു.
2022-23 കാലഘട്ടത്തില്‍ കാര്‍ഷിക വായ്പയുടെ വളര്‍ച്ച ശക്തമായി തുടരുന്നു. ലക്ഷ്യം 18.50 ലക്ഷം കോടി രൂപയാണെങ്കില്‍ വിതരണം ചെയ്തത് 21.55 ലക്ഷം കോടി രൂപ!
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൃഗസംരക്ഷണം, ക്ഷീരകൃഷി, കോഴി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയ്ക്കായി 1,26,000 കോടി രൂപ നിശ്ചയിച്ചിരുന്നു. അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ആകെ നേട്ടം 22.62 ലക്ഷം കോടി രൂപയാണ്.
2023-24 വര്‍ഷത്തെ കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി നിശ്ചയിച്ചുകഴിഞ്ഞു.
NS
(Release ID: 1992307)
Visitor Counter : 134