ഘന വ്യവസായ മന്ത്രാലയം
വര്‍ഷാവസാന അവലോകനം 2023: ഘനവ്യവസായ മന്ത്രാലയം
വ്യവസായ മേഖലയ്ക്ക് ഉണര്‍വേകിയ വര്‍ഷം
11.53 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ 5,228 കോടി രൂപ സബ്സിഡി നല്‍കി.
രാജ്യത്തുടനീളം 7432 പൊതു അതിവേഗ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് 800 കോടി രൂപ അനുവദിച്ചു.
85 കമ്പനികള്‍ (ചാമ്പ്യന്‍ ഒഇഎമ്മിനു കീഴില്‍ 18, കംപോണന്റ് ചാമ്പ്യന്‍ കീഴില്‍ 67) പിഎല്‍ഐ ഓട്ടോ പദ്ധതി നടപ്പിലാക്കുന്നു; 67,690 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധ്യതയുള്ള പദ്ധതി.
ഇന്ത്യയില്‍ ബാറ്ററി സംഭരണത്തിനുള്ള അഡ്വാന്‍സ് കെമിസ്ട്രി സെല്ലിനായി നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പിഎല്‍ഐ യാഥാര്‍ഥ്യമാക്കുന്നതിനായി ഏഴു വര്‍ഷത്തേക്ക് 8,100 കോടി രൂപയുടെ പദ്ധതി.
ഇന്ത്യന്‍ മൂലധന ചരക്കു മേഖലയിലെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ 1363.78 കോടി രൂപയുടെ പദ്ധതിച്ചെലവുള്ള 32 പദ്ധതികള്‍ അംഗീകരിച്ചു.
Posted On:
23 DEC 2023 1:07PM by PIB Thiruvananthpuram
ഘനവ്യവസായ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ പ്രധാന മുന്നേറ്റങ്ങളും നേട്ടങ്ങളും പദ്ധതികളും പരിശോധിക്കാം.
ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ വ്യാപകമാക്കാനും നിര്‍മിക്കാനുമുള്ള പദ്ധതി (ഫെയിം) രണ്ടാം ഘട്ട പദ്ധതി
മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദപരവുമായ പൊതുഗതാഗതം നല്‍കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഇതിനായി, ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും വാഹനങ്ങള്‍ പുക പുറംതള്ളുന്ന പ്രശ്‌നം പരിഹരിക്കാനും ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ വ്യാപകമാക്കാനും നിര്‍മിക്കാനുമുള്ള പദ്ധതി (ഫെയിം-2) പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നു. പദ്ധതിക്ക് 01/04/2019 മുതല്‍ അഞ്ച് വര്‍ഷത്തെ കാലയളവിലേക്ക് 10,000 കോടി രൂപ അടങ്കല്‍ ഉണ്ടായിരുന്നു. ഇത് 11,500 കോടി രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശം ചെലവ് വകുപ്പ് (ഡിഒഇ) പരിശോധിക്കുകയും പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പരിഗണിച്ച് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടം പ്രധാനമായും പൊതു ഗതാഗതത്തിന്റെ വൈദ്യുതീകരണത്തെ പിന്തുണയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ ഇ-ബസുകള്‍ ഉള്‍പ്പെടെയുള്ള ഇ-വാഹനങ്ങള്‍ വഴി പിന്തുണയ്ക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നു. കൂടാതെ, ചാര്‍ജിംഗ് അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇ-2ഡബ്ല്യു, ഇ-3ഡബ്ല്യു, ഇ-4ഡബ്ല്യു, എന്നിവയ്ക്ക് ഇളവുകള്‍:
01.12.2023ലെ കണക്കനുസരിച്ച് ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ 11,53,079 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റപ്പോള്‍ 5,228 കോടി രൂപ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്.
ഇ-ബസ്സുകള്‍ക്ക് ഇളവുകള്‍:
എംഎച്ച്‌ഐ അനുമതിക്കു വിധേയമായി ഫെയിം-രണ്ടിനു കീഴില്‍ എസ്ടിയുകളും സിടിയുകളും മുനിസിപ്പല്‍ കോര്‍പറേഷനുകളും ചേര്‍ന്ന് 3390 ഇ-ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 3037 ബസ്സുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. മേല്‍പറഞ്ഞതിനു പുറമെ, 3472 ബസ്സുകളുടെ കാര്യം കണ്‍വേര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡിന്റെ പരിഗണനയിലാണ്. ഇതിലാകട്ടെ, 454 ബസ്സുകള്‍ പുറത്തിറങ്ങി. ഫെയിം രണ്ട് പദ്ധതിക്കു കീഴില്‍ ആകെ 3390+3472=6862 ഇ ബസ്സുകള്‍ വിവിധ സംസ്ഥാനങ്ങളിലായി പുറത്തിറങ്ങും,
ഇലക്ട്രിക് വാഹന ചാര്‍ജിംഗ് കേന്ദ്രങ്ങള്‍:
മൊത്തം 148 ഇവി പൊതു ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ (പിസിഎസ്) ആരംഭിച്ചിട്ടുണ്ട്. 28.3.2023ന് എംഎച്ച്‌ഐ, പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ (ഐഒസിഎല്‍), ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) എന്നിവയ്ക്ക് 7432 പൊതു അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഫെയിം രണ്ടിനു കീഴില്‍ 800 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.
ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവയ്ക്കുള്ള ഉല്‍പാദനബന്ധിത ഇളവ് (പിഎല്‍ഐ) പദ്ധതി
ഓട്ടോമൊബൈല്‍, ഓട്ടോമൊബൈല്‍ ഘടകങ്ങളുടെ മേഖലയില്‍ ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഈ മേഖലയ്ക്ക് അഞ്ചു വര്‍ഷത്തേക്ക് മൊത്തം 25,938 കോടി രൂപ അടങ്കലുള്ള 'ഉല്‍പാദനബന്ധിത ഇളവ് (പിഎല്‍ഐ) പദ്ധതി' ഗവണ്‍മെന്റ് അംഗീകരിച്ചു. 'മെച്ചപ്പെട്ട ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ' (എഎടി) ഉല്‍പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വാഹന നിര്‍മാണ മൂല്യ ശൃംഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള സാമ്പത്തിക പ്രോത്സാഹനങ്ങള്‍ പിഎല്‍ഐ പദ്ധതി നിര്‍ദ്ദേശിക്കുന്നു. അതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ വിലയിലെ അപ്രായോഗികത പരിഹരിക്കുക, ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതു തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ പദ്ധതി ഓട്ടോമൊബൈല്‍ വ്യവസായത്തെ മൂല്യശൃംഖലയില്‍ മികവു നേടാനും ഉയര്‍ന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്ക് മാറാനും സഹായിക്കും. 'ചാമ്പ്യന്‍ ഒഇഎം' വിഭാഗത്തിന് കീഴിലുള്ള 18 കമ്പനികളും 'കംപോണന്റ് ചാമ്പ്യന്‍' വിഭാഗത്തിന് കീഴിലുള്ള 67 കമ്പനികളും പദ്ധതിക്കു കീഴില്‍ അംഗീകരിക്കപ്പെട്ടവയാണ്.
അഡ്വാന്‍സ് കെമിസ്ട്രി സെല്ലി(എസിസി)നുള്ള പിഎല്‍ഐ പദ്ധതി, ഇന്ത്യയില്‍ ബാറ്ററി സംഭരണം
ഇന്ത്യയില്‍ അഡ്വാന്‍സ് കെമിസ്ട്രി സെല്‍ (എസിസി) നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതിന്, നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഉല്‍പാദനബന്ധിത ഇളവ് (പിഎല്‍ഐ) പദ്ധതിക്കു ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഏഴു വര്‍ഷത്തേക്ക് 18,100 കോടി രൂപ അടങ്കല്‍ ഉള്ള പദ്ധതിയാണ്. ഇന്ത്യയിലെ അഡ്വാന്‍സ് കെമിസ്ട്രി സെല്ലിന്റെ (എസിസി) നിര്‍മ്മാണത്തിനുള്ള ഇന്ത്യയുടെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു, കൂടാതെ രാജ്യത്ത് മത്സരാധിഷ്ഠിത എസിസി ബാറ്ററി സജ്ജീകരണം സ്ഥാപിക്കുന്നതിന് വലിയ ആഭ്യന്തര, അന്തര്‍ദേശീയ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നത് വിഭാവനം ചെയ്യുന്നു. 30 ജിഡബ്ല്യുഎച്ച് എസിസി ശേഷിയുള്ള നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പിഎല്‍ഐ എസിസി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രോഗ്രാം കരാറില്‍ പദ്ധതിക്കു കീഴിലുള്ള മൂന്ന് അംഗീകൃത സ്ഥാപനങ്ങള്‍ ഒപ്പുവച്ചു. 30 ജിഡബ്ല്യുഎച്ച് ശേഷിക്കായി നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ നടത്തേണ്ടിവരുന്ന ആകെ നിക്ഷേപം 14,810 കോടി രൂപയായിരിക്കും.
ജിഎസ്ടി ഇളവു യോഗ്യതാപത്രം
അസ്ഥിരോഗ വൈകല്യമുള്ളവര്‍ക്കുള്ള ജിഎസ്ടി ഇളവു യോഗ്യതാപത്രം നല്‍കുന്നത് എംഎച്ച്‌ഐ അതിന്റെ പൗരത്വ ചാര്‍ട്ടറിന് കീഴില്‍ നല്‍കുന്ന ഒരു പ്രധാന സേവനമാണ്. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ഒരു ചുവടുവെയ്‌പ്പെന്ന നിലയില്‍, ആധാര്‍ അംഗീകൃത ജിഎസ്ടി ഇളവു യോഗ്യതാപത്രം നല്‍കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 2020 നവംബറില്‍ എംഎച്ച്‌ഐ ആരംഭിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഈ മന്ത്രാലയം നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി. 2023 ജനുവരി മുതല്‍ 2023 നവംബര്‍ വരെയുള്ള 11 മാസ കാലയളവില്‍ 2985 ജിഎസ്ടി ഇളവു യോഗ്യതാപത്രങ്ങള്‍ സംബന്ധിച്ച പ്രക്രിയ കാര്യക്ഷമമാക്കാനും സുഗമമാക്കാനും ഈ സംരംഭം സഹായിച്ചു (കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവിലെ എക്കാലത്തെയും ഉയര്‍ന്ന എണ്ണമാണിത്). ഈ പോര്‍ട്ടല്‍ വഴി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി മൊത്തം 5513 ജിഎസ്ടി ഇളവു യോഗ്യതാപത്രങ്ങള്‍ വിതരണം ചെയ്തു.
ഇന്ത്യന്‍ ചരക്കുമൂലധന മേഖലയിലെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി- രണ്ടാം ഘട്ടം
2022 ജനുവരി 25ന് പൊതു സാങ്കേതിക വികസനത്തിനും സേവന അടിസ്ഥാന സൗകര്യത്തിനു സഹായം നല്‍കുന്നതിനായി എംഎച്ച്‌ഐ 'ഇന്ത്യന്‍ ചരക്കുമൂലധന മേഖലയിലെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം' വിജ്ഞാപനം ചെയ്തു.
പദ്ധതിക്ക് 1207 കോടി രൂപയുടെ സാമ്പത്തിക ചെലവുണ്ട്. ബജറ്റ് വിഹിതമായി 975 കോടി രൂപയും വ്യവസായ മേഖലയുടെ സംഭാവനയായി 232 കോടി രൂപയും ഉള്‍പ്പെട്ടതാണ് ഇത്. പദ്ധതി മെച്ചപ്പെടുത്തുന്നതിനായി ആറു ഘടകങ്ങളായി തിരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2023 മാര്‍ച്ച് 24-ന്, 'ഇന്ത്യന്‍ ചരക്കുമൂലധനത്തിലെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുക' എന്ന പദ്ധതിക്ക് കീഴില്‍ എംഎച്ച്‌ഐ ധനസഹായം നല്‍കുന്ന, എച്ച്എംടിയുമായി സഹകരിച്ച് ഐഐടി-ബിഎച്ച്‌യുവില്‍ ആരംഭിക്കുന്ന മെഷീന്‍ ടൂള്‍സ് ഡിസൈനിംഗിനുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സിനു തറക്കല്ലിട്ടു.
NS
(Release ID: 1991716)
Visitor Counter : 111