ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം- 2023
Posted On:
21 DEC 2023 3:58PM by PIB Thiruvananthpuram
പിഎം മിത്ര (PM MITRA) പാര്‍ക്കുകള്‍ ആരംഭിച്ചതു മുതല്‍ പിഎല്‍ഐ പദ്ധതിക്കു കീഴിലുള്ള നിക്ഷേപം വരെ ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് സംഭവബഹുലമായ വര്‍ഷമായിരുന്നു. 2023ല്‍ മന്ത്രാലയത്തിന്റെ ചില സുപ്രധാന സംരഭങ്ങളും നേട്ടങ്ങളും ഇവയാണ്:
പിഎം മിത്ര
2027-28 കാലയളവോടെ 4445 കോടി രൂപ ചെലവിട്ട് ലോകോത്തര നിലവാരത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്റ്റൈല്‍ റീജിയന്‍ ആന്‍ഡ് അപ്പാരല്‍ (പിഎം മിത്ര) പാര്‍ക്ക് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്.
പിഎല്‍ഐ സ്‌കീം
ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് ഉത്പാദനവുമായി ബന്ധപ്പെടുത്തിയുള്ള പ്രോത്സാഹന (പിഎല്‍ഐ) പദ്ധതിക്കായി ഗവണ്‍മെന്റ് അഞ്ചു വര്‍ഷക്കാലത്തേക്ക് 10,683 കോടി രൂപ അനുവദിച്ചു. പദ്ധതിക്കു കീഴില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പിഎല്‍ഐ പോര്‍ട്ടല്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയം 2023 ഡിസംബര്‍ 31ന് വീണ്ടും സജ്ജമാക്കി.
കസ്തൂരി കോട്ടണ്‍ ഭാരത്
കസ്തൂരി കോട്ടണ്‍ ഭാരത് പദ്ധതി ഇന്ത്യന്‍ പരുത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റും വ്യാപാര സ്ഥാപനങ്ങളും വ്യവസായങ്ങളും സംയുക്തമായി നടത്തുന്ന ബ്രാന്‍ഡിംഗ്, ട്രേസബിലിറ്റി, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കുള്ള നൂതന പദ്ധതിയാണ്.
നാഷണല്‍ ടെക്‌നിക്കല്‍ ടെക്സ്റ്റൈല്‍ മിഷന്‍ (NTTM)
1,480 കോടി രൂപ മുതല്‍ മുടക്കിലാണ് ഗവണ്‍മെന്റ് നാഷണല്‍ ടെക്‌നിക്കല്‍ ടെക്സ്റ്റൈല്‍ മിഷന്‍ (NTTM) ആരംഭിച്ചത്. എന്‍ടിടിഎമ്മിന്റെ നെടുംതൂണുകള്‍ ' ഗവേഷണം, നവീനത്വം, വികസനം', ' പ്രോത്സാഹനം, വിപണി വികസനം', ' വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യം', ' കയറ്റുമതി പ്രോത്സാഹനം'. ആവശ്യമെങ്കില്‍ 2028 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാമെന്ന വ്യവസ്ഥയോടെ മിഷന്‍ നടപ്പാക്കുന്നതിന് 2026 മാര്‍ച്ച് 31 വരെ കാലയളവുണ്ട്.
പരിഷ്‌കരിച്ച ടെക്‌നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് സ്‌കീം (ATUFS)
എടിയുഎഫിനു കീഴില്‍ എംഎസ്എംഇ: നോണ്‍ എംഎസ്എംഇ അനുപാതം 89:11 ആണ്. എന്നാല്‍ ടിയുഎഫ്എസില്‍ ഇത് 30:70 ആണ്.
സമര്‍ഥ്
ടെക്സ്റ്റൈല്‍ മേഖലയിലെ തൊഴിലാളികളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സുസ്ഥിരമായ ഉപജീവനത്തിനുള്ള അവസരമൊരുക്കുന്നതിനാണ് വിപുലമായ നൈപുണ്യ നയ ചട്ടക്കൂടിന് കീഴില്‍ സര്‍ക്കാര്‍ സമര്‍ഥ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ നടത്തിപ്പ് കാലാവധി 2024 മാര്‍ച്ച് വരെയാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT)
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ച 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോഷ് - ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ക്രാഫ്റ്റുകളുടെ ഒരു ശേഖരം' എന്ന ഇ-പോര്‍ട്ടലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു.
ഭാരത് ടെക്‌സ് 2024
11 ടെക്‌സ്‌റ്റൈല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലുകളുടെ കണ്‍സോര്‍ഷ്യം ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഒരു ആഗോള ടെക്സ്റ്റൈല്‍ മെഗാ ഇവന്റാണ് ഭാരത് ടെക്സ് 2024. 2024 ഫെബ്രുവരി 26 മുതല്‍ 29 വരെ ന്യൂഡല്‍ഹിയിലാണ് ഇത് സംഘടിപ്പിക്കുക.
SKY
(Release ID: 1991449)
Visitor Counter : 107