യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

യുവജനകാര്യ-കായിക മന്ത്രാലയം 2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

രാഷ്ട്രപതി 2024 ജനുവരി 9ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

2023ലെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടിക്കും രങ്കിറെഡ്ഡി സാത്വിക് സായ് രാജിനും

2023ലെ കായിക ഇനങ്ങളിലെ മികച്ച പ്രകടനത്തിന് 26 കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്കാരം

 

 

Posted On: 20 DEC 2023 2:37PM by PIB Thiruvananthpuram

2023 ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. 2024 ജനുവരി 9ന് (ചൊവ്വ) പകൽ 11ന് രാഷ്ട്രപതി ഭവനില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരജേതാക്കള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, കൃത്യമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ഇനിപ്പറയുന്ന കായികതാരങ്ങള്‍, പരിശീലകര്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പുരസ്കാരങ്ങൾ നല്‍കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്:

 

(i)         മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം 2023    

ക്രമനമ്പർ

കായികതാരത്തിന്റെ പേര്*

കായിക ഇനം

1.

ശ്രീ ചിരാഗ് ചന്ദ്രശേഖർ ഷെട്ടി

ബാഡ്മിന്റൺ

2.

ശ്രീ രങ്കിറെഡ്ഡി സാത്വിക് സായ് രാജ്

ബാഡ്മിന്റൺ

 

(ii)        കായികമേഖലയിലെ മികച്ച പ്രകടനത്തിനുള്ള 2023ലെ അർജുന പുരസ്കാരങ്ങൾ

ക്രമനമ്പർ

കായികതാരത്തിന്റെ പേര്*

കായിക ഇനം

1. 

ഓജസ് പ്രവീൺ ദിയോതലെ

അമ്പെയ്ത്ത്

2. 

അദിതി ഗോപിചന്ദ് സ്വാമി

അമ്പെയ്ത്ത്

3. 

ശ്രീശങ്കർ എം

അത്‌ലറ്റിക്സ്

4. 

പരുൾ ചൗധരി

അത്‌ലറ്റിക്സ്

5. 

മുഹമ്മദ് ഹുസാമുദ്ദീൻ

ബോക്സിങ്

6. 

ആർ വൈശാലി

ചെസ്സ്

7. 

മുഹമ്മദ് ഷമി

ക്രിക്കറ്റ്

8. 

അനുഷ് അഗർവാല

ഇക്വസ്ട്രിയൻ

9. 

ദിവ്യകൃതി സിങ്

ഇക്വസ്ട്രിയൻ ഡ്രസ്സിംഗ്

10. 

ദിക്ഷ ദാഗർ

ഗോൾഫ്

11. 

കൃഷൻ ബഹദൂർ പഥക്

ഹോക്കി

12. 

പുഖ്രംബം സുശീല ചാനു

ഹോക്കി

13. 

പവൻ കുമാർ

കബഡി

14. 

റിതു നേഗി

കബഡി

15. 

നസ്രീൻ

ഖോ-ഖോ

16. 

പിങ്കി

ലോൺ ബോൾസ്

17. 

ഐശ്വരി പ്രതാപ് സിംഗ് തോമർ

ഷൂട്ടിങ്

18. 

ഇഷ സിങ്

ഷൂട്ടിങ്

19. 

ഹരീന്ദർ പാൽ സിങ് സന്ധു

സ്ക്വാഷ്

20. 

ഐഹിക മുഖർജി

ടേബിൾ ടെന്നീസ്

21. 

സുനിൽ കുമാർ

ഗുസ്തി

22. 

ആന്റിം

ഗുസ്തി

23. 

നവോറെം റോഷിബിന ദേവി

വുഷു

24. 

ശീതൾ ദേവി

പാരാ അമ്പെയ്ത്ത്

25. 

ഇല്ലൂരി അജയ് കുമാർ റെഡ്ഡി

ബ്ലൈൻഡ് ക്രിക്കറ്റ്

26. 

പ്രാചി യാദവ്

പാരാ കനോയിങ്

 

(iii)       കായികരംഗത്തെ മികച്ച പരിശീലകർക്കുള്ള 2023ലെ ദ്രോണാചാര്യ പുരസ്കാരം     

A.   സാധാരണ വിഭാഗം:    

ക്രമനമ്പർ

പരിശീലകന്റെ പേര്

കായിക ഇനം

1.

ലളിത് കുമാർ

ഗുസ്തി

2.

ആർ. ബി. രമേഷ്

ചെസ്സ്

3.

മഹാവീർ പ്രസാദ് സൈനി

പാരാ അത്‌ലറ്റിക്സ്

4.

ശിവേന്ദ്ര സിങ്

ഹോക്കി

5.

ഗണേഷ് പ്രഭാകർ ദേവരൂഖർ

മല്ലകാമ്പ

                               

B. ആജീവനാന്ത വിഭാഗം:       

ക്രമനമ്പർ.

പരിശീലകന്റെ പേര്

കായിക ഇനം

1.

ജസ്കീരത് സിങ് ഗ്രെവാൾ

ഗോൾഫ്

2.

ഭാസ്കരൻ ഇ

കബഡി

3.

ജയന്ത കുമാർ പുഷിലാൽ

ടേബിൾ ടെന്നീസ്

                               

(iv)       2023ലെ കായികരംഗത്തെ ആജീവനാന്ത നേട്ടത്തിനുള്ള ധ്യാൻ ചന്ദ് പുരസ്കാരം:     

ക്രമനമ്പർ

കായികതാരത്തിന്റെ പേര്*

കായിക ഇനം

1.

മഞ്ജുഷ കൻവാർ

ബാഡ്മിന്റൺ

2.

വിനീത് കുമാർ ശർമ

ഹോക്കി

3.

കവിത സെൽവരാജ്

കബഡി

                               

(v)        മൗലാന അബുൾ കലാം ആസാദ് (MAKA) ട്രോഫി 2023:                  

1

ഗുരുനാനാക് ദേവ് സർവകലാശാല, അമൃത്‌സർ

ചാമ്പ്യൻ സർവകലാശാല

2

ലൗലി പ്രൊഫഷണൽ സർവകലാശാല, പഞ്ചാബ്

രണ്ടാം സ്ഥാനം

3

കുരുക്ഷേത്ര സർവകലാശാല, കുരുക്ഷേത്ര

മൂന്നാം സ്ഥാനം

 

കായികരംഗത്തെ മികവിനെ അംഗീകരിക്കുന്നതിനും പാരിതോഷികം നല്‍കുന്നതിനുമായാണ് എല്ലാ വര്‍ഷവും ദേശീയ കായിക പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു കായികതാരം കായികരംഗത്ത് നടത്തുന്ന അതിശയകരവും മികച്ചതുമായ പ്രകടനത്തിനാണ് ‘മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം’ നല്‍കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തെ മികച്ച പ്രകടനത്തിനും നേതൃപാടവം, കായികക്ഷമത, അച്ചടക്കബോധം എന്നീ ഗുണങ്ങള്‍ പ്രകടമാക്കിയതിനുമാണ് ‘കായികരംഗത്തെ മികച്ച പ്രകടനത്തിനുള്ള അര്‍ജുന പുരസ്‌കാരം’ നല്‍കുന്നത്.

സ്ഥിരമായി മികച്ചതും സ്തുത്യര്‍ഹവുമായ പ്രവർത്തനം നടത്തുന്നതിനും കായികതാരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ പ്രാപ്തരാക്കുന്നതിനുമാണ് ‘കായികരംഗത്തെ മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം’ നല്‍കുന്നത്.

കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ളതാണ് ധ്യാന് ചന്ദ് പുരസ്കാരം. കായികരംഗത്തിന് സംഭാവനകള്‍ നല്‍കുകയും വിരമിച്ച ശേഷവും കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്ന കായികതാരങ്ങളെ ആദരിക്കുന്നതിനാണ് ‘ധ്യാൻ ചന്ദ് പുരസ്കാരം’ നല്‍കുന്നത്.

അന്തര്‍സര്‍വകലാശാല ടൂര്‍ണമെന്റുകളില്‍  മൊത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സര്‍വകലാശാലയ്ക്ക് മൗലാന അബുല്‍ കലാം ആസാദ് (MAKA)  ട്രോഫി നല്‍കുന്നു.

പുരസ്കാരത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുകയും കായികതാരങ്ങള്‍/പരിശീലകര്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ സ്വയം അപേക്ഷിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഈ വര്‍ഷം ഈ പുരസ്‌കാരങ്ങള്‍ക്കായി ധാരാളം അപേക്ഷകള്‍/നാമനിർദേശങ്ങള്‍ ലഭിച്ചു. സുപ്രീം കോടതി റിട്ട. ജഡ്ജി എ എം ഖാന്‍വില്‍ക്കറുടെ നേതൃത്വത്തില്‍ പ്രമുഖ കായിക താരങ്ങളും സ്‌പോര്‍ട്‌സ് ജേണലിസത്തില്‍ പരിചയമുള്ള വ്യക്തികളും സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍മാരും ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് അപേക്ഷകൾ പരിഗണിച്ചത്.

--NK--

 


(Release ID: 1988773) Visitor Counter : 481