പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർണാടക തുംകൂർ സ്വദേശിയായ മുകേഷ് തൊഴിലന്വേഷകനിൽ നിന്ന് തൊഴിൽ ദാതാവായി മാറി


കർണാടകയിലെ തുംകൂരിൽ നിന്നുള്ള VBSY ഗുണഭോക്താവായ ഗൃഹോപകരണ കട ഉടമയുമായി പ്രധാനമന്ത്രി സംവദിച്ചു

യുവാക്കളെ പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി

Posted On: 09 DEC 2023 2:35PM by PIB Thiruvananthpuram

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ (VBSY) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസ് വഴി സംവദിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ  പ്രയോജനങ്ങൾ എല്ലാ  ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സർക്കാരിന്റെ മുൻനിര പദ്ധതികളുടെ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനായാണ് രാജ്യത്തുടനീളം വികസിത്  ഭാരത് സങ്കൽപ് യാത്ര നടത്തുന്നത്.

കർണാടകയിലെ തുംകൂരിൽ നിന്നുള്ള ഗൃഹോപകരണ കട ഉടമയും VBSY ഗുണഭോക്താവുമായ ശ്രീ മുകേഷുമായി പ്രധാനമന്ത്രി സംവദിച്ചു. തന്റെ ബിസിനസ്സ്  വഴി  നിലവിൽ 3 പേർക്ക് ജോലി നൽകുന്ന കാര്യവും ബിസിനസ്സ് ആരംഭിക്കുന്നതിന് 4.5 ലക്ഷം രൂപ PM മുദ്ര യോജന വായ്പ ലഭ്യമായതിനെക്കുറിച്ചും ശ്രീ മുകേഷ്    പ്രധാനമന്ത്രിയെ അറിയിച്ചു. ശ്രീ മുകേഷ് ഒരു തൊഴിലന്വേഷകനിൽ നിന്ന് തൊഴിൽ ദാതാവായി മാറിയതിൽ പ്രധാനമന്ത്രി ആഹ്‌ളാദം പ്രകടിപ്പിക്കുകയും വായ്പ ലഭ്യതയെ  കുറിച്ച് അദ്ദേഹത്തോട്   അന്വേഷിക്കുകയും ചെയ്തു.  

മുദ്ര ലോണുകളെക്കുറിച്ചും അത് ലഭ്യമാകാനുള്ള വഴികളെ കുറിച്ചും ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് താൻ അറിഞ്ഞതെന്ന് ശ്രീ മുകേഷ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇപ്പോൾ പിന്തുടരുന്ന 50 ശതമാനം ഡിജിറ്റൽ ഇടപാടുകളെ അപേക്ഷിച്ച് പൂർണമായും യുപിഐയിലേക്കും ഡിജിറ്റൽ പേയ്‌മെന്റുകളിലേക്കും മാറാൻ പ്രധാനമന്ത്രി  ശ്രീ മുകേഷിനോട്  നിർദ്ദേശിച്ചു. ബാങ്കിൽ നിന്ന് കൂടുതൽ നിക്ഷേപം നേടാൻ ഇത് അദ്ദേഹത്തെ  സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജോലി നേടുക  മാത്രമല്ല, ഒപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള  ഇന്ത്യയിലെ യുവാക്കളുടെ ദൃഢനിശ്ചയത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉദാഹരണമാണ് ശ്രീ മുകേഷ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കളെ പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.

 

SK



(Release ID: 1984471) Visitor Counter : 62