ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ഡിസംബർ - 1 ന് കേരളം സന്ദർശിക്കും

Posted On: 29 NOV 2023 12:57PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ ജ​ഗ്ദീപ് ധന്‍ഖര്‍ ഏകദിന സന്ദർശനത്തിനായി 2023 ഡിസംബർ - 1 ന്  തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് 12.30- ന്  എത്തുന്ന അദ്ദേഹം അഞ്ചാമത് ​ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 2 മണിക്ക് ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ബ്രഹത്ത്രേയ് രത്ന പുരസ്ക്കാരം വൈദ്യ സദാനന്ദ് പ്രഭാകർ സർദേശ്മുഖിന് ഉപരാഷ്ട്രപതി ചടങ്ങിൽ സമ്മാനിക്കും.

വിദേശകാര്യ - പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും ചടങ്ങിനെ അഭിസംബോധന ചെയ്യും.ശ്രീലങ്കൻ പരമ്പരാഗത വൈദ്യശാസ്ത്ര സഹമന്ത്രി ശ്രീ ശിശിര ജയകൊടിയും പങ്കെടുക്കും.

സംസ്ഥാനമന്ത്രിമാരായ ശ്രീമതി വീണാ ജോർജ്ജ്, ശ്രീ ആന്റണി രാജു, ശ്രീ ശശി തരൂർ എം.പി, ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ രാജേഷ് കൊടേച്ച, തുടങ്ങിയവർ സന്നിഹിതരായിരിക്കും.

സന്ദർശനം പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് 3.30 ന് ഉപരാഷ്ട്രപതി മടങ്ങും.

 

NS


(Release ID: 1980971) Visitor Counter : 145


Read this release in: Tamil , English , Urdu , Hindi , Odia