വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാ

Posted On: 28 NOV 2023 7:18PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 28 നവംബർ 2023

പ്രശസ്ത ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിനെ ഇന്ന് ഗോവയിൽ നടന്ന 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ  (IFFI) സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.

ഐ എഫ്  എഫ് ഐ 54 ന്റെ പ്രൗഢമായ സമാപന ചടങ്ങിൽ സദസ്സിന്റെ ആവേശകരമായ കരഘോഷങ്ങൾക്കിടയിൽ ഡഗ്ലസ്, തന്റെ ജീവിതപങ്കാളിയും ബാഫ്റ്റ അവാർഡ് ജേത്രിയുമായ പ്രശസ്ത നടി കാതറിൻ സീറ്റ ജോൺസ്, അവരുടെ മകനും നടനുമായ ഡിലൻ ഡഗ്ലസ് എന്നിവർക്കൊപ്പമാണ് അവാർഡ് ഏറ്റുവാങ്ങിയത്.



തന്റെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന റോളുകൾ, പൊതുസേവന പ്രവർത്തനങ്ങൾ, ശാശ്വതമായ സാംസ്കാരിക സ്വാധീനം എന്നിവയിലൂടെ എല്ലാം പ്രശസ്തനായ മൈക്കൽ ഡഗ്ലസ്, ഈ അവാർഡ് ലഭിച്ചതിന് നന്ദി രേഖപ്പെടുത്തി. "ഈ പുരസ്കാരം ലഭിക്കുന്നത് ഒരു വലിയ ബഹുമതിയാണ്, ഒരു ആജീവനാന്ത നേട്ടമാണ്" എന്ന് അദ്ദേഹം പറഞ്ഞു.

 


സിനിമയ്ക്ക്, സാംസ്കാരിക-കലാ ആവിഷ്കാരങ്ങളിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാനും പരിവർത്തനം ചെയ്യാനും ശക്തിയുണ്ടെന്ന് ഡഗ്ലസ് പറഞ്ഞു. സിനിമയുടെ ആഗോള ഭാഷ എന്നത്തേക്കാളും ആഗോളമാണെന്ന് രണ്ട് തവണ ഓസ്കാർ നേടിയ അദ്ദേഹം പറഞ്ഞു. ഐ എഫ്  എഫ് ഐ, കാലത്തിനും ഭാഷയ്ക്കും ഭൂമിശാസ്ത്രത്തിനും അതീതമായി സിനിമാ നിർമ്മാണത്തിന്റെയും സാംസ്കാരിക-കലാ ആവിഷ്കാരങ്ങളുടെയും മാന്ത്രികതയുടെ ഓർമ്മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിക്കൊണ്ട് ആർആർആർ, ഓം ശാന്തി ഓം, ലഞ്ച് ബോക്‌സ് എന്നിവ തന്റെ പ്രിയപ്പെട്ട ഇന്ത്യൻ സിനിമകളാണെന്ന് ഡഗ്ലസ് പറഞ്ഞു.


 

 

സിനിമയിലും ടെലിവിഷനിലും 50 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന പാരമ്പര്യത്തിന് ഉടമയായ മൈക്കൽ ഡഗ്ലസ് 2 ഓസ്കറുകൾ, 5 ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു പ്രൈംടൈം എമ്മി അവാർഡ്, കൂടാതെ  നിരവധി ബഹുമതികൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ അനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.


********************************



(Release ID: 1980582) Visitor Counter : 68