വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഐഎഫ്എഫ്ഐ 54 - ലോകത്തിലെയും ഇന്ത്യൻ സിനിമയിലെയും ഏറ്റവും മികച്ച സിനിമകളുടെ വേദിയ്ക്ക് നവംബർ 20-ന് തുടക്കം
ഐഎഫ്എഫ്ഐ 54-ൽ സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസ് എത്തും
മേളയിൽ 4 വേദികളിലായി 270ലധികം സിനിമകൾ പ്രദർശിപ്പിക്കും.
പനാജി : 18 നവംബർ 2023
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) ലോകത്തിലെ ഏറ്റവും വലുതും അഭിമാനകരവുമായ 14 ‘അന്താരാഷ്ട്ര മത്സര ചലച്ചിത്ര മേളകളിൽ ’ ഒന്നാണ്. ഇതിന് ആഗോള ചലച്ചിത്ര മേളകളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയായ ഇന്റർനാഷണൽ ഫെഡറേഷന്റെ (FIAPF) അംഗീകാരമുണ്ട് . ഈ ഗംഭീര വാർഷിക സിനിമാ മേള, വർഷങ്ങളായി ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും മികച്ച സിനിമകളെ ഉൾക്കൊള്ളുന്നു.ലോകമെമ്പാടുമുള്ളതും ഇന്ത്യയിലെയും ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള പ്രമുഖർ ഈ മേളയിൽ പ്രതിനിധികളും അതിഥികളും പ്രഭാഷകരുമായി പങ്കെടുക്കുന്നതായി എൻഎഫ്ഡിസി എംഡിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (ഫിലിംസ്) ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. പ്രിഥുൽ കുമാർ പറഞ്ഞു
54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്കു മുന്നോടിയായി പനാജിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇഎസ്ജി വൈസ് ചെയർമാൻ ശ്രീമതി ദെലീല എം ലോബോ, ഇഎസ്ജി സിഇഒ അങ്കിത മിശ്ര, പിഐബി വെസ്റ്റ് സോൺ ഡയറക്ടർ ജനറൽ മോനിദീപ മുഖർജി, പിഐബി ഡയറക്ടർ ജനറൽ ഡോ. പ്രഗ്യാ പാലിവാൽ ഗൗർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
“ഐഎഫ്എഫ്ഐയുടെ പ്രധാന ആകർഷണീയത ലോക സിനിമയിലെ മികവിന് നൽകുന്ന സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡാണ് (എസ്ആർഎൽടിഎ) എന്ന്ഈ വർഷത്തെ പതിപ്പിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ശ്രീ പൃഥുൽ കുമാർ പറഞ്ഞു. ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസ് നിലവിൽ ലോകസിനിമയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വ്യക്തിത്വങ്ങളിൽ ഒരാളാണ്.ഈ അഭിമാനകരമായ അവാർഡ് സ്വീകരിക്കാൻ, അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമായ കാതറിൻ സീറ്റ ജോൺസിനൊപ്പം അദ്ദേഹം ഐഎഫ്എഫ്ഐയിൽ ഉണ്ടാകും എന്നും ശ്രീ പൃഥുൽ കുമാർ അറിയിച്ചു.
ഇനോക്സ് പഞ്ചിo, മക്വിനെസ് പാലസ് , ഇനോക്സ് പോർവോറിം , Z സ്ക്വയർ സമ്രാട്ട് അശോക് എന്നീ - 4 വേദികളിലായി 270-ലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 54-മത്തെ ഐഎഫ്എഫ്ഐയുടെ ‘അന്താരാഷ്ട്ര വിഭാഗത്തിൽ’ 198 സിനിമകൾ ഉണ്ടാകും, 53-ാം ഐഎഫ്എഫ്ഐയേക്കാൾ 18 എണ്ണം കൂടുതലാണിത് . 13 വേൾഡ് പ്രീമിയർ, 18 ഇന്റർനാഷണൽ പ്രീമിയർ, 62 ഏഷ്യ പ്രീമിയർ, 89 ഇന്ത്യ പ്രീമിയർ എന്നിവ ഇതിൽ ഉണ്ടാകും. ഈ വർഷം IFFI-ക്ക് 105 രാജ്യങ്ങളിൽ നിന്ന് 2926 എൻട്രികൾ ലഭിച്ചു. ഇതിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 മടങ്ങ് അന്താരാഷ്ട്ര എൻട്രികൾ ഉണ്ടായി. ‘ഇന്ത്യൻ പനോരമ’ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കും. ഫീച്ചർ വിഭാഗത്തിലെ ആദ്യ പ്രദർശനം മലയാളം ചിത്രമായ "ആട്ടം" ആണ്. കൂടാതെ നോൺ ഫീച്ചർ വിഭാഗത്തിൽ മണിപ്പൂരിൽ നിന്നുള്ള "ആൻഡ്രോ ഡ്രീംസ്" ആണ് ആദ്യ പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.
ഐഎഫ്എഫ്ഐയുടെ ഈ 54-ാമത് പതിപ്പിലെ നവീന സംരംഭങ്ങളെ കുറിച്ച് സംസാരിച്ച ശ്രീ പൃഥുൽ കുമാർ ഈ വർഷം മികച്ച വെബ് സീരീസ് (OTT) അവാർഡ് എന്ന വിഭാഗം ഉൾപ്പെടുത്തിയതായും പറഞ്ഞു.ഇതിലൂടെ അഭിവൃദ്ധി പ്രാപിക്കുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളുടെ സ്രഷ്ടാക്കളെയും മികച്ച ഉള്ളടക്കത്തിനെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ബഹുമാനിക്കാനും ലക്ഷ്യമിടുന്നു. 15 ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് 10 ഭാഷകളിലായി 32 എൻട്രികൾ ലഭിച്ചു. മികച്ച പരമ്പരകൾ സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.അവയ്ക്ക്സർട്ടിഫിക്കറ്റുകളും 10 ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും.
ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ ചില ഡോക്യുമെന്ററികൾ ഉൾക്കൊള്ളുന്ന ഒരു ഡോക്യു-മോണ്ടാഷ് വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്.ഈ വർഷത്തെ ഇന്ത്യയുടെ ഓസ്കാർ പ്രവേശനത്തെ അടയാളപ്പെടുത്തുന്നതിനും ഇന്ന് ചലച്ചിത്ര നിർമ്മാണത്തിൽ ഡോക്യുമെന്ററികളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാട്ടുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിനുപുറമെ, ഇന്ത്യൻ ക്ലാസിക്കുകളുടെ കേടുവന്ന സെല്ലുലോയിഡ് റീലുകളിൽ നിന്ന് നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്റെ (NFHM) കീഴിൽ എൻ എഫ് ഡി സി -എൻ എഫ് എ ഐ വീണ്ടെടുത്ത 7 ലോകോത്തര പ്രീമിയറുകൾ ഉൾക്കൊള്ളുന്ന ഒരു 'റീ സ്റ്റോർഡ് ക്ലാസിക്' വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ സിനിമാ നിർമ്മാതാക്കൾ, ഛായാഗ്രാഹകർ, അഭിനേതാക്കൾ എന്നിവരുമായി 20-ലധികം ‘മാസ്റ്റർ ക്ലാസുകൾ’, ‘ഇൻ കോൺവർസേഷൻ’ സെഷനുകൾ എന്നിവയും ഉണ്ടാകും.
SKY
*****************************************
(Release ID: 1977909)
Visitor Counter : 141