സഹകരണ മന്ത്രാലയം
കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂ ഡൽഹിയിൽ ‘സഹകരണ സ്ഥാപനങ്ങളിലൂടെ ജൈവ ഉൽപന്നങ്ങളുടെ പ്രോത്സാഹനം’ എന്ന ദേശീയ സിമ്പോസിയത്തെ അഭിസംബോധന ചെയ്തു
Posted On:
08 NOV 2023 6:04PM by PIB Thiruvananthpuram
ന്യൂ ഡൽഹി: നവംബര് 8, 2023
നാഷണൽ കോ-ഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (എൻസിഒഎൽ) ഇന്ന് ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച 'സഹകരണ സ്ഥാപനങ്ങളിലൂടെ ജൈവ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം' എന്ന വിഷയത്തെക്കുറിച്ചുള്ള ദേശീയ സിമ്പോസിയത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി സംസാരിച്ചു. അദ്ദേഹം എൻസിഒഎൽ-ന്റെ ലോഗോ, വെബ്സൈറ്റ്, ബ്രോഷർ എന്നിവയുടെ പ്രകാശനം നിർവഹിക്കുകയും എൻസിഒഎൽ അംഗങ്ങൾക്ക് അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഈ അവസരത്തിൽ കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ ബി എൽ വർമ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
കഴിഞ്ഞ 5-6 വർഷത്തിനിടെ രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർ പ്രകൃതി കൃഷി സ്വീകരിച്ചിട്ടുണ്ടെന്നും അത്തരം കർഷകരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ അമിത് ഷാ പറഞ്ഞു. കൃത്യമായ സർട്ടിഫിക്കേഷൻ ഇല്ലാത്തതാണ് കർഷകർക്കും ഉപഭോക്താക്കൾക്കും പ്രശ്നം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, 2023 ജനുവരി 11-ന് നാഷണൽ കോ-ഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (എൻസിഒഎൽ) രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഭാരത് ഓർഗാനിക്‌സിന്റെ 6 ഉൽപ്പന്നങ്ങളും ഇന്ന് വിപണിയിൽ അവതരിപ്പിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. വരും ദിവസങ്ങളിൽ 'ഭാരത് ഓർഗാനിക്‌സ്' ഇന്ത്യയിൽ മാത്രമല്ല ആഗോള ജൈവ വിപണിയിലും ഏറ്റവും വിശ്വസനീയവുo ഏറ്റവും വലുതുമായ ബ്രാൻഡായി മാറുമെന്ന് ശ്രീ ഷാ പറഞ്ഞു. ഈ വർഷം ഡിസംബറോടെ മൊത്തം 20 ഉൽപ്പന്നങ്ങൾ പുറത്തിറക്കും. ഇതോടൊപ്പം 'ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒരു ജൈവ ഉത്പന്നം' എന്ന ആശയത്തോടെ എല്ലാ ജൈവ ഉൽപന്നങ്ങളുടെയും റീറ്റെയിൽ വില്പന കേന്ദ്രങ്ങളുടെ ശൃംഖലയ്‌ക്കും ഇന്ന് തുടക്കമായി.
പ്രാഥമിക കാർഷിക വായ്പ സൊസൈറ്റികളോടും (പിഎസിഎസ്), ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകളോടും (എഫ്‌പിഒ) രാജ്യത്തുടനീളമുള്ള നൂതന കർഷകരോടും എൻസിഒഎല്ലുമായി സഹകരിക്കാനും ‘ഭാരത് ബ്രാൻഡ്’ ശക്തിപ്പെടുത്താനും ഈ ബ്രാൻഡിലൂടെ സ്വയം അഭിവൃദ്ധി പ്രാപിക്കാനും ശ്രീ അമിത് ഷാ അഭ്യർത്ഥിച്ചു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെയും മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അടുത്ത വർഷത്തോടെ 100 മൊബൈൽ ലബോറട്ടറികളും 205 ലബോറട്ടറികളും സ്ഥാപിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചതായി ശ്രീ അമിത് ഷാ അറിയിച്ചു. അങ്ങനെ, അടുത്ത വർഷത്തോടെ രാജ്യത്തുടനീളം 439 ലബോറട്ടറികൾ ഉണ്ടാകും, ഇത് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനും, സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് നാഷണൽ കോ-ഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡിനും വലിയ സൗകര്യം പ്രദാനം ചെയ്യും
(Release ID: 1975784)
Visitor Counter : 122