ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

'എ.ഐ സുരക്ഷാ ഉച്ചകോടി 2023 ന്റെ രണ്ടാം ദിനത്തില്‍, ലോകമെമ്പാടുമുള്ള പൗരന്മാര്‍ക്ക് വേണ്ടിയുള്ള സുരക്ഷിതവും വിശ്വസ്തവുമായ വേദികളായിരിക്കണം എ.ഐ എന്ന നിര്‍ണ്ണായകമായ നിലപാട് ഇന്ത്യ സ്വീകരിച്ചു



2023 ഡിസംബറില്‍ നിശ്ചയിച്ചിട്ടുള്ള ജി.പി.എ.ഐ ആന്റ് ഇന്ത്യ എ.ഐ ഉച്ചകോടികളിലേക്ക് എല്ലാ രാജ്യങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്തു

അയര്‍ലന്‍ഡ്, യു.കെ, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുമായി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു

Posted On: 02 NOV 2023 8:01PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 നവംബര്‍ 03

''നിര്‍മ്മിത ബുദ്ധിയുടെ ആഗോളപങ്കാളിത്തത്തിന്റെ (ജി.പി.എ.ഐ) അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എ.ഐ യില്‍ ഇന്ത്യ, നേതൃത്വപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്കുള്ള സുരക്ഷയുടെയും വിശ്വാസത്തിന്റെയും വേദികളുടെ ഉത്തരവാദിത്തത്തിന്റെയും തത്വങ്ങളിലായിരിക്കണം എ.ഐയെ. നയിക്കപ്പെടേണ്ടതെന്നതാണ് ഞങ്ങള്‍ നിലനിര്‍ത്തിപോരുന്ന നിലപാട്'', യുണൈറ്റഡ് കിംഗ്ഡത്തിലെ ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്‌ലി പാര്‍ക്കില്‍ നടക്കുന്ന 2023ലെ എ.ഐ സുരക്ഷാ ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്രേ്ടാണിക്‌സ് ഐ.ടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

2023 ഡിസംബറില്‍ നിശ്ചയിച്ചിരിക്കുന്ന ജി.പി.എ.ഐ, ഇന്ത്യ എ.ഐ ഉച്ചകോടികള്‍ക്ക് എല്ലാ രാജ്യങ്ങളേയും മന്ത്രി ക്ഷണിച്ചു. ''മന്ത്രിമാരുടെ വട്ടമേശ: പ്രവര്‍ത്തനങ്ങളും ഭാവി സഹകരണത്തിനുള്ള അടുത്ത നടപടികളും (മിനിസ്‌റ്റേഴ്‌സ് റൗണ്ട് ടേബിള്‍: ക്രിയേറ്റിംഗ് ആക്ഷന്‍സ് ആന്റ് നെക്‌സ്റ്റ് സ്‌റ്റെപ്പ്‌സ് ഫോര്‍ ഫ്യൂച്ചര്‍ കൊളോബറേഷന്‍)'' എന്ന പേരിലുള്ള രണ്ട് സെഷനുകളില്‍ മന്ത്രി പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇവിടെ, ഫ്രോണ്ടിയര്‍ എ.ഐയുടെ അപകടസാദ്ധ്യതകളെക്കുറിച്ചും ഭാവി സഹകരണത്തെക്കുറിച്ചും ഒരു പങ്കാളിത്തധാരണ കെട്ടിപ്പടുക്കേണ്ടതിന്റെയും, എ.ഐയ്ക്കുള്ള ആഗോള അവസരങ്ങള്‍ പങ്കിടേണ്ടതിന്റെയും'' പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു, അവിടെ പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള എ.ഐയുടെയും സാങ്കേതികവിദ്യയുടെയും സാദ്ധ്യതകളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

''ജനങ്ങളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനും സുരക്ഷ, വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പുവരുത്തുന്നതിനും ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ദോഷം ലഘൂകരിക്കുന്നതിനുമാണ് എ.ഐ നമ്മള്‍ ഉപയോഗിക്കേണ്ടത്- എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് വ്യക്തമാണ്. ലോകമെമ്പാടുമുള്ള പൗരന്മാരുടെ കൂടുതല്‍ നന്മയ്ക്കും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി എ.ഐ ഉപയോഗിക്കണമെന്ന തത്വം പങ്കിടുന്ന സമാന ചിന്താഗതിയുള്ള എല്ലാ രാജ്യങ്ങള്‍ക്കിടയിലും അഭിപ്രായ സമന്വയം വര്‍ദ്ധിച്ചുവരുന്നുണ്ട്'', ശ്രീ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ''ദി ബ്ലെച്ച്‌ലി ഡിക്ലറേഷന്‍''നവംബര്‍ 1 ന് അംഗീകരിച്ചു. എ.ഐ സംവിധാനങ്ങളെ മാനുഷിക ഉദ്ദേശ്യങ്ങളോടെ വിന്യസിക്കുന്നതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്ന ഈ പ്രമാണം എ.ഐയുടെ മുഴുവന്‍ സാദ്ധ്യതകളുടെയും കൂടുതല്‍ ആഴത്തിലുള്ള പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ യു.കെ, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരുമായി ഉഭയകക്ഷി ചര്‍ച്ചകളിലും ഏര്‍പ്പെട്ടു.

യു.കെയിലെ എ.ഐ, ബൗദ്ധിക സ്വത്തവകാശ മന്ത്രി വിസ്‌കൗണ്ട് കാംറോസുമായുള്ള ചര്‍ച്ചയില്‍, എ.ഐയില്‍ നിന്നുള്ള ഉപയോക്തൃ ഹാനിയുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകള്‍ അവര്‍ പരിശോധിക്കുകയും വരും മാസങ്ങളില്‍ ഈ മേഖലയിലെ വ്യക്തമായ പുരോഗതിക്കായി സഹകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ടാലന്റ് പൂളുകള്‍ നിര്‍മ്മിക്കുന്നതിലും വളര്‍ന്നുവരുന്നതും നിര്‍ണായകവുമായ സാങ്കേതികവിദ്യകള്‍, അര്‍ദ്ധചാലക പരിസ്ഥിതി, സൈബര്‍ സുരക്ഷ എന്നിമേഖലകളില്‍ നിലവിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു ഓസ്‌ട്രേലിയയിലെ വ്യവസായ, ശാസ്ത്ര മന്ത്രി എഡ് ഹുസിക് എം.പിയുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ചയിലെ ചര്‍ച്ചകള്‍.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ കൈവരിച്ച സുപ്രധാന പുരോഗതിയെക്കുറിച്ചും ഓസ്‌ട്രേലിയയിലെ ടാലന്റ് പൂളില്‍ ഇന്ത്യന്‍ പ്രവാസികള്‍ എങ്ങനെയാണ് സംഭാവന ചെയ്തതും മൂല്യവര്‍ദ്ധിതമാക്കിയതും എന്നും ഈ കൂടിക്കാഴ്ചയില്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ എടുത്തുപറഞ്ഞു. ജി 20 ഉച്ചകോടിയെത്തുടര്‍ന്ന്, ഇന്ത്യയ്ക്കും ഗ്ലോബല്‍സൗത്തിനും ഉള്ള അപാരമായ സാങ്കേതിക സാദ്ധ്യതകള്‍ ലോകം കൂടുതല്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നെതര്‍ലാന്‍ഡ്‌സിന്റെ കിംഗ്ഡം റിലേഷന്‍സ് ആന്റ് ഡിജിറ്റലൈസേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി അലക്‌സാന്ദ്ര വാന്‍ ഹഫ്‌ലെനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, നൂതനാശയ ലോകത്ത് അതിവേഗം അടുക്കുന്ന നില എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെടുന്നു.

''ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന നൂതനാശയ ലോകത്ത് നമ്മള്‍ പിടിമുറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ എ.ഐയുടെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളില്‍ നാം സമവായത്തിലെത്തണം. വേദികള്‍ക്കായുള്ള സംരക്ഷണപാതകള്‍ നിര്‍വചിക്കുകയും ഉത്തരവാദിത്തം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനപരമായ ചട്ടക്കൂട് നമ്മുടെ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥാപിക്കേണ്ടതുണ്ട''്, യോഗത്തില്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ ട്രേഡ് പ്രൊമോഷന്‍, ഡിജിറ്റല്‍, കമ്പനി റെഗുലേഷന്‍ എന്നിവയുടെ സഹമന്ത്രി ശ്രീ. ദാരാ കാലേരിയുമായി ഉച്ചകോടിയുടെ ആദ്യ ദിവസം നേരത്തെ നടത്തിയ കൂടിക്കാഴ്ചയില്‍, എ.ഐ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ ഇരു മന്ത്രിമാരും പര്യവേക്ഷണം ചെയ്തു.

''ആഗോള നന്മയ്ക്കായി എ.ഐ ഉപയോഗപ്പെടുത്തുന്നതില്‍ എല്ലാ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളും സുപ്രധാന പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഭാവിയിലേക്കുള്ള അവസരങ്ങള്‍ എ.ഐ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ന്, 800 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഉള്ളതിനാല്‍, ആഴത്തിലുള്ള വ്യാജങ്ങളും തെറ്റായ വിവരങ്ങളും മൂലമുണ്ടാകുന്ന യഥാര്‍ത്ഥ ദോഷങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. ഈ സംഭാഷണം ഇപ്പോള്‍ ഔപചാരികമായി അക്കാദമികമല്ല. മുന്‍കാലങ്ങളില്‍ ഇന്റര്‍നെറ്റിന്റെ ആയുധവല്‍ക്കരണത്തിനും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്, അത് രാജ്യങ്ങളെ ഒന്നിച്ചുചേര്‍ക്കുകയും എ.ഐയുടെ ചെയ്യാന്‍ പാടുള്ളതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഭാവിയിലേക്കുള്ള സംരക്ഷണ പാതകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു'', കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

--NS--


(Release ID: 1974351) Visitor Counter : 292


Read this release in: English , Urdu , Hindi , Marathi