മന്ത്രിസഭ
azadi ka amrit mahotsav

റെയില്‍വേ ജീവനക്കാര്‍ക്കായി 1968.87 കോടി രൂപയുടെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസിന് (പിഎല്‍ബി) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

Posted On: 18 OCT 2023 3:24PM by PIB Thiruvananthpuram

യോഗ്യരായ എല്ലാ ഗസറ്റഡ് ഇതര റെയില്‍വേ ജീവനക്കാര്‍ക്കും 2022-23 സാമ്പത്തിക വര്‍ഷത്തെ 78 ദിവസത്തെ വേതനത്തിന് തുല്യമായ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസിന് (പി എല്‍ ബി) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.് ട്രാക്ക് മെയിന്റനര്‍, ലോക്കോ പൈലറ്റുകള്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍) എന്നിവര്‍ക്കും, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍ ഹെല്‍പ്പര്‍മാര്‍, പോയിന്റ്‌സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് 'സി' സ്റ്റാഫ് (ആര്‍പിഎഫ്/ആര്‍പിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒഴികെ) എന്നിവര്‍ക്കാണ് ബോണസ് ലഭിക്കുക.

റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് അംഗീകാരമായാണ് 11,07,346 റെയില്‍വേ ജീവനക്കാര്‍ക്ക് 1968.87 കോടി രൂപ പി എല്‍ ബി നല്‍കുന്നതിന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നല്‍കിയത്. 2022-2023 വര്‍ഷത്തില്‍ റെയില്‍വേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു.  1509 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് ചരക്ക് കയറ്റിയ റെയില്‍വേ, ഏകദേശം 6.5 ബില്യണ്‍ യാത്രക്കാരേയും  ഈ കാലയളവില്‍ വഹിച്ചു.

ഈ റെക്കോര്‍ഡ് പ്രകടനത്തിന് പിന്നില്‍ നിരവധി ഘടകങ്ങളുടെ സംഭാവനയുണ്ട്.  റെയില്‍വേയില്‍ ഗവണ്‍മെന്റ് റിക്കോര്‍ഡ് മൂലധന നിക്ഷേപം നടത്തിയതിലൂടെ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ പുരോഗതി, പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത, മികച്ച സാങ്കേതികവിദ്യ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള റെയില്‍വേ ജീവനക്കാരുടെ ശ്രമങ്ങളെ  പ്രചോദിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായി പി എല്‍ ബിയുടെ പേയ്‌മെന്റ് പ്രവര്‍ത്തിക്കും.

 

NS


(Release ID: 1968806) Visitor Counter : 172