വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

Posted On: 13 OCT 2023 1:51PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 13 ഒക്ടോബർ 2023

പ്രശസ്ത ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് 54-ാമത്  ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ  (IFFI54)  സമ്മാനിക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ് സിംഗ് ഠാക്കൂർ  സാമൂഹ്യ മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ്  അവാർഡ് പ്രഖ്യാപനം നടത്തിയത് .

മൈക്കൽ ഡഗ്ലസ്, തന്റെ ജീവിതപങ്കാളിയും, പ്രമുഖ നടിയുമായ കാതറിൻ സീറ്റ ജോൺസ്, അവരുടെ മകനും നടനുമായ ഡിലൻ ഡഗ്ലസ് എന്നിവരോടൊപ്പം  IFFI 54-ൽ പങ്കെടുക്കും.

മൈക്കൽ ഡഗ്ലസ് ഇന്ത്യയോട് പുലർത്തുന്ന സ്‌നേഹം എല്ലാവർക്കും അറിയാവുന്നതാണെന്നും നമ്മുടെ സമ്പന്നമായ സിനിമാ സംസ്‌കാരവും അതുല്യമായ പാരമ്പര്യങ്ങളും പ്രദർശിപ്പിക്കാൻ രാജ്യം ഉത്സുകമാണെന്നും എക്‌സിൽ അവാർഡ് പ്രഖ്യാപനം നടത്തവേ  കേന്ദ്രമന്ത്രി അനുരാഗ്  ഠാക്കൂർ പറഞ്ഞു.

1999-ലെ 30-ാമത് ഐഎഫ്എഫ്‌ഐയിൽ സമാരംഭിച്ച സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, അസാധാരണമായ സംഭാവനകൾ കൊണ്ട് സിനിമാ ലോകത്തെ ഗണ്യമായി സമ്പന്നമാക്കുകയും ഉയർത്തുകയും ചെയ്ത വ്യക്തികൾക്ക് സമ്മാനിക്കുന്നു.

ചലച്ചിത്രരംഗത്തെ പ്രഗത്ഭനായ മൈക്കൽ ഡഗ്ലസ്, തന്റെ സമാനതകളില്ലാത്ത കഴിവും കലയോടുള്ള പ്രതിബദ്ധതയും കൊണ്ട് ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിച്ചു. രണ്ട് അക്കാദമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു എമ്മി അവാർഡ് എന്നിവ നേടിയ മൈക്കൽ ഡഗ്ലസ് ശ്രദ്ധേയമായ ഒരു കരിയർ ഗ്രാഫിന് ഉടമയാണ്. 1998-ൽ, ആണവ നിർവ്യാപനം, ചെറു ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും അനധികൃത വ്യാപാരം തടയൽ എന്നിവയുൾപ്പെടെയുള്ള നിരായുധീകരണ വിഷയങ്ങളോടുള്ള പ്രതിബദ്ധത മൂലം അദ്ദേഹത്തെ യുഎൻ സമാധാന ദൂതനായി നിയമിച്ചു.

ഈ വർഷമാദ്യം കാൻ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന് ഓണററി പാം ഡി ഓർ ലഭിച്ചു. ഇത് ആഗോള ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്റെ സ്ഥായിയായ സ്വാധീനത്തിന്റെ തെളിവാണ്.

54-ാമത് ഐഎഫ്‌എഫ്‌ഐയുടെ ഭാഗമായി, ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ശൈലേന്ദ്ര സിംഗ് ആതിഥ്യം വഹിക്കുന്ന പ്രത്യേക 'ഇൻ കോൺവെർസേഷൻ' സെഷനിൽ മൈക്കൽ ഡഗ്ലസും കാതറിൻ 
 സീറ്റ   ജോൺസും പങ്കെടുക്കും(Release ID: 1967355) Visitor Counter : 91