പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ (ഒക്‌ടോബര്‍ 8-10, 2023) അനന്തരഫലങ്ങളുടെ പട്ടിക




Posted On: 09 OCT 2023 7:00PM by PIB Thiruvananthpuram

കൈമാറ്റം ചെയ്ത ധാരണാപത്രങ്ങളും കരാറുകളും

ക്രമനമ്പര്‍

ധാരണാപത്രം/കരാര്‍ പേര് 

ടാന്‍സാനിയന്‍ പ്രതിനിധി

ഇന്ത്യന്‍ പ്രതിനിധി

  1. 1.

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി  വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റല്‍ പരിഹാരങ്ങളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയയിലെ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും തമ്മില്‍ ഏര്‍പ്പെട്ട ധാരണാപത്രം 

ടാന്‍സാനിയല്‍ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും മന്ത്രി നാപെ എം.നയൂം

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

  1. 2.

വൈറ്റ് ഷിപ്പിംഗ് വിവരങ്ങള്‍ പങ്കിടുന്നതിന് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ നേവിയും യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയയുടെ ടാന്‍സാനിയ ഷിപ്പിംഗ് ഏജന്‍സികള്‍ കോര്‍പ്പറേഷനും തമ്മിലുള്ള സാങ്കേതിക കരാര്‍

ടാന്‍സാനിയയുടെ വിദേശകാര്യ, കിഴക്കന്‍ ആഫ്രിക്കന്‍ സഹകരണ മന്ത്രി
ജനുവരി വൈ. മകാംബ

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

  1. 3.

റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റും യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ ഗവണ്‍മെന്റും തമ്മില്‍ 2023-2027 വര്‍ഷങ്ങളിലെ സാംസ്‌ക്കാരിക പരിപാടികളുടെ വിനിമയം

ടാന്‍സാനിയയുടെ വിദേശകാര്യ, കിഴക്കന്‍ ആഫ്രിക്കന്‍ സഹകരണ മന്ത്രി
ജനുവരി വൈ. മകാംബ

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

  1. 4.

കായിക മേഖലയിലെ സഹകരണത്തിന് ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ടാന്‍സാനിയയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം (എം.ഒ.യു)

ടാന്‍സാനിയയുടെ വിദേശകാര്യ, കിഴക്കന്‍ ആഫ്രിക്കന്‍ സഹകരണ മന്ത്രി
ജനുവരി വൈ. മകാംബ

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

  1. 5.

ടാന്‍സാനിയയില്‍ ഒരു വ്യവസായ പാര്‍ക്ക് സജ്ജീകരിക്കുന്നതിനായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് അതോറിറ്റിയും യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയയുടെ ടാന്‍സാനിയ ഇന്‍വെസ്റ്റ്‌മെന്റ് സെന്ററും തമ്മിലുള്ള ധാരണാപത്രം.

ടാന്‍സാനിയയിലെ ആസൂത്രണ നിക്ഷേപക സഹമന്ത്രി  പ്രൊഫ: കിറ്റില എംകുമ്പോ

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍

 

  1. 6.

സമുദ്ര വ്യവസായത്തിലെ സഹകരണത്തിന് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡും മറൈന്‍സര്‍വീസ് കമ്പനി ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം

ഇന്ത്യയിലെ ടാന്‍സാനിയ ഹൈക്കമ്മീഷണര്‍ അനീസ കെ. എംബെഗ

ഇന്ത്യയുടെ ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍  ബിനയ ശ്രീണ്ഠ പ്രധാന്‍

--NS--



(Release ID: 1966117) Visitor Counter : 105