മന്ത്രിസഭ

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വാടകനിയമം 2023 പ്രഖ്യാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

Posted On: 04 OCT 2023 4:06PM by PIB Thiruvananthpuram

(i) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വാടക നിയമം, 2023 (ii) ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു വാടക നിയമം, 2023 (iii) ലക്ഷദ്വീപ് വാടകനിയമം 2023 പ്രഖ്യാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 240 പ്രകാരമാണ് തീരുമാനം.
  ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വാടക നിയമം, 2023; ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു വാടക നിയമം 2023; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ വാടക നിയമം 2023, ലക്ഷദ്വീപ് വാടക നിയമം എന്നിവയിലൂടെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് സൃഷ്ടിക്കപ്പെടും. ഭൂവുടമയുടെയും വാടകക്കാരന്റെയും താല്‍പ്പര്യങ്ങളും അവകാശങ്ങളും സന്തുലിതമാക്കിയാകും നിയമം. 

നിയമം വരുന്നതോടെ വാടക വിപണിയിലെ സ്വകാര്യ നിക്ഷേപത്തിനും സംരംഭകത്വത്തിനും ഗുണകരമാകും. കുടിയേറ്റക്കാര്‍, ഔപചാരിക, അനൗപചാരിക മേഖലയിലെ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വരുമാന വിഭാഗങ്ങള്‍ക്ക് മതിയായ വാടക ഭവനങ്ങളുടെ ലഭ്യത സൃഷ്ടിക്കും. ഗുണനിലവാരമുള്ള വാടക താമസ സൗകര്യങ്ങളുടെ അവസരം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര, നഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഊര്‍ജസ്വലവും സുസ്ഥിരവുമായ വാടക ഭവന വിപണി സൃഷ്ടിക്കുന്നതിന് ക്രമാനുഗതമായ നടപടികളിലേക്ക് നയിക്കുകയും ചെയ്യും.

 

NS



(Release ID: 1964290) Visitor Counter : 92