പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഒക്‌ടോബര്‍ രണ്ടിന് ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും


മദ്ധപ്രദേശില്‍ (എം.പി) ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

റോഡ് ബന്ധിപ്പിക്കലിന് വലിയ ഉത്തേജനം നല്‍കുന്ന ഡല്‍ഹി-വഡോദര അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

പി.എം.എ.വൈ ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശത്തിന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും

ജല്‍ ജീവന്‍ മിഷനു കീഴിലുള്ള പദ്ധതികള്‍ക്കും ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴിലെ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനുമുള്ള പദ്ധതികളുടെ തറക്കല്ലിടലും നിര്‍വഹിക്കും

രാജസ്ഥാനില്‍ ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമായി, മെഹ്‌സാന-ഭട്ടിന്‍ഡ-ഗുരുദാസ്പൂര്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും

രാജസ്ഥാനില്‍ റെയില്‍, റോഡ് മേഖലയിലെ വിവിധ പദ്ധതികളും പ്രധാനമന്ത്രി സമര്‍പ്പിക്കും

നാഥ്ദ്വാരയില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ച ടൂറിസം

Posted On: 01 OCT 2023 11:39AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഒക്‌ടോബര്‍ 01

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 2-ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദര്‍ശിക്കും. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ രാവിലെ ഏകദേശം 10:45ന്, 7,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3:30 ന് ഗ്വാളിയോറിലെത്തുന്ന പ്രധാനമന്ത്രി, അവിടെ ഏകദേശം 19,260 കോടി രൂപയുടെ വികസന വികസന സംരംഭങ്ങളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കുകയും ചെയ്യും.

പ്രധാനമന്ത്രി ചിറ്റോര്‍ഗഡില്‍

വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായി, മെഹ്‌സാന-ഭട്ടിന്‍ഡ-ഗുരുദാസ്പൂര്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. ഏകദേശം 4500 കോടിയോളം രൂപ ചെലവഴിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. അബു റോഡില്‍ എച്ച്.പി.സി.എല്ലി (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ന്റെ എല്‍.പി.ജി പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഈ പ്ലാന്റ് പ്രതിവര്‍ഷം ബോട്ടിലുകളാക്കുന്ന 86 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യും, മാത്രമല്ല, ഇതുമൂലം സിലിണ്ടറുകള്‍ വഹിച്ചുകൊണ്ട് പോകുന്ന ട്രക്കുകളുടെ ഓട്ടം പ്രതിവര്‍ഷം ഏകദേശം 0.75 ദശലക്ഷം കിലോമീറ്റര്‍ കുറയുകയും അതിലൂടെ പ്രതിവര്‍ഷം 0.5 ദശലക്ഷം ടണ്‍ കാണ്‍ബണ്‍ഡൈ ഓക്‌സൈഡ് ഉദ്‌വമനം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഐ.ഒ.സി.എല്ലിന്റെ,(ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) അജ്മീര്‍ ബോട്ടിലിംഗ് പ്ലാന്റിലെ അധിക സംഭരണിയുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും.

എന്‍.എച്ച് -12 (പുതിയ എന്‍.എച്ച്. 52)ലെ ദരാഹ്-ജലാവര്‍-തീന്ദര്‍ സെക്ഷനില്‍ 1480 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച നാലുവരിപ്പാതയും പ്രധാനമന്ത്രി സമര്‍പ്പിക്കും. കോട്ട, ജലവാര്‍ ജില്ലകളിലെ ഖനികളല്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നീക്കം സുഗമമാക്കാന്‍ ഈ പദ്ധതി സഹായിക്കും. കൂടാതെ, സവായ് മധോപൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് (ആര്‍.ഒ.ബി) രണ്ട് വരിയില്‍ നിന്ന് നാല് വരിയായി നിര്‍മ്മിക്കുന്നതിനും വീതി കൂട്ടുന്നതിനുമുള്ള തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഗതാഗതക്കുരുക്കില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് ഈ പദ്ധതി സഹായിക്കും.

പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്ന റെയില്‍വേ പദ്ധതികളില്‍ ഇരട്ടിപ്പിച്ച ചിറ്റോര്‍ഗഡ്-നീമച്ച് റെയില്‍ പാത, വൈദ്യുതീകരിച്ച കോട്ട - ചിറ്റോര്‍ഗഡ് റെയില്‍ പാത എന്നിവ ഉള്‍പ്പെടുന്നു. 650 കോടിയിലധികം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍, ഈ മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. രാജസ്ഥാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരവും ഇവ പ്രോത്സാഹിപ്പിക്കും.
നാഥദ്വാരയില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം വികസിപ്പിച്ച ടൂറിസം സൗകര്യങ്ങളും പ്രധാനമന്ത്രി സമര്‍പ്പിക്കും. വിശുദ്ധ വല്ലഭാചാര്യന്‍ പ്രചരിപ്പിച്ച പുഷ്ടിമാര്‍ഗിന്റെ ദശലക്ഷക്കണക്കിന് അനുയായികളുടെ പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രമാണ് നാഥദ്വാര. 'ടൂറിസ്റ്റ് അര്‍ത്ഥബോധന സാംസ്‌കാരിക കേന്ദ്രവും (ടൂറിസ്റ്റ് ഇന്റര്‍പ്രട്ടേഷന്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍) നാഥദ്വാരയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ശ്രീനാഥ്ജിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് അവിടെ പരിചയപ്പെടാന്‍ കഴിയും. അതോടൊപ്പം കോട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സ്ഥിരം കാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.

പ്രധാനമന്ത്രി ഗ്വാളിയോറില്‍

പ്രധാനമന്ത്രി ഏകദേശം 19,260 കോടി രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും.

രാജ്യത്തുടനീളം ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മുന്‍കൈയായി, ഏകദേശം 11,895 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഡല്‍ഹി-വഡോദര അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 1880 കോടിയിലധികം രൂപയുടെ അഞ്ച് വ്യത്യസ്ത റോഡ് പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിടും.

എല്ലാവര്‍ക്കും സ്വന്തമായി വീടുണ്ടെന്ന് ഉറപ്പുവരുത്തന്നതിനുള്ള നിരന്തര പരിശ്രമത്തിലാണ് പ്രധാനമന്ത്രി. ഈ കാഴ്ചപ്പാടിന് അനുസൃതമായി, പി.എം.എ.വൈ ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശത്തിന് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും. അതോടൊപ്പം പി.എം.എ.വൈ - നഗരം പദ്ധതിയ്ക്ക് കീഴില്‍ 140 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വീടുകളുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും.

സുരക്ഷിതവും ആവശ്യത്തിന് വേണ്ടതുമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ ലക്ഷ്യത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി, ഗ്വാളിയോര്‍, ഷിയോപൂര്‍ ജില്ലകളിലായി 1530 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മേഖലയിലെ 720 ഗ്രാമങ്ങള്‍ക്ക് ഈ പദ്ധതികള്‍ കൂട്ടായി പ്രയോജനം ചെയ്യും.
ആരോഗ്യ അടിസ്ഥാനസൗകര്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവട്‌വയ്പ്പായി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 150 കോടിയിലേറെ രൂപയുടെ ചെലവിലാണ് ഇവ വികസിപ്പിക്കുന്നത്.

ഐ.ഐ.ടി ഇന്‍ഡോറിന്റെ അക്കാദമിക് കെട്ടിടത്തിന്റെ സമര്‍പ്പണവും കാമ്പസിലെ ഹോസ്റ്റലിന്റെയും മറ്റ് കെട്ടിടങ്ങളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുപുറമെ,, ഇന്‍ഡോറില്‍ ബഹുമാതൃക ലോജിസ്റ്റിക് പാര്‍ക്കിനും പ്രധാനമന്ത്രി തറക്കല്ലിടും. മറ്റുള്ളവയ്‌ക്കൊപ്പം ഉജ്ജയിനിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ്, ഐ.ഒ.സി.എല്‍ ബോട്ടിലിംഗ് പ്ലാന്റ്, ഗ്വാളിയോറിലെ അടല്‍ ബിഹാരി വാജ്‌പേയി ദിവ്യാംഗ് സ്‌പോര്‍ട്‌സ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങിയ വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടുന്നു.

--NS--


(Release ID: 1962654) Visitor Counter : 108