ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ നാളെ ബെംഗളൂരുവിൽ സെമികോൺ ഇന്ത്യ ഫ്ളാഗ് ഓഫ് ചെയ്യും
ന്യൂ ഡൽഹി: സെപ്റ്റംബർ 13, 2023
प्रविष्टि तिथि:
12 SEP 2023 6:20PM by PIB Thiruvananthpuram
ഈ വർഷം ഗുജറാത്തിൽ നടന്ന സെമികോൺ ഇന്ത്യ 2023 ന്റെ വൻ വിജയത്തിന് ശേഷം, ഈ ആഗോള ഉച്ചകോടി 2024 സെപ്റ്റംബറിൽ തിരിച്ചെത്തും. സെമികോൺ ഇന്ത്യ 2024 ന്റെ കർട്ടൻ റൈസർ പരിപാടി, 2023 സെപ്റ്റംബർ 13 ന് ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ രണ്ട് ദിവസം നീണ്ടുനിൽക്കും.
ഇലക്ട്രോണിക്ക ആന്ഡ് പ്രൊഡക്ഷനിക്കയുമായി സഹകരിച്ച് SEMI സംഘടിപ്പിക്കുന്ന പരിപാടി കേന്ദ്ര ഇലക്ട്രോണിക്സ് ആന്ഡ് ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര് ഉദ്ഘാടനം ചെയ്യും.
'ആഗോള ഇലക്ട്രോണിക്സ് വ്യവസായത്തിലെ വിശ്വസ്ത പങ്കാളിയും വളർന്നുവരുന്ന ശക്തിയുമായ ഇന്ത്യ' എന്നതാണ് കർട്ടൻ റൈസർ പരിപാടിയുടെ പ്രധാന പ്രമേയം. അർദ്ധചാലക വ്യവസായത്തിലെ പ്രമുഖ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിന് വ്യവസായ നേതാക്കൾ, ഗവേഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും. ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക, അന്തർദ്ദേശീയ സംഘടനകളെ ഒന്നിപ്പിച്ചുകൊണ്ട് സെമികോൺ ഇന്ത്യ രാജ്യത്ത് നിർബന്ധമായും പങ്കെടുക്കേണ്ട ഒരു നാഴികക്കല്ലായി മാറി.
വരാനിരിക്കുന്ന പരിപാടിയിൽ, ആഗോള ഇലക്ട്രോണിക്സ്, അർദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പുരോഗതിക്ക് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഊന്നൽ നൽകും.
ഇന്ത്യയുടെ ജി 20 അദ്യക്ഷതക്ക് കീഴിൽ അടുത്തിടെ നടന്ന ചരിത്രപരമായ ന്യൂ ഡൽഹി പ്രഖ്യാപനത്തെത്തുടർന്ന് ഈ മേഖലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പുരോഗതിയെ അദ്ദേഹം ഉയർത്തിക്കാട്ടും.
ലോകത്തിന്റെ വിശ്വസ്ത പങ്കാളിയായി ഇന്ത്യ എങ്ങനെ മാറുന്നുവെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ നേരത്തെ ഊന്നിപ്പറഞ്ഞിരുന്നു. മൈക്രോൺ, എഎംഡി, ലാം റിസർച്ച്, അപ്ലൈഡ് മെറ്റീരിയൽസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇവ ഉൽപാദന ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നു, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ കൈവരിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.
*******************
(रिलीज़ आईडी: 1956827)
आगंतुक पटल : 138