ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഗവണ്‍മെന്റുകളെ ഡിജില്‍വല്‍ക്കരിക്കുന്നതിന് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ ഡി.പി.ഐ, പ്രാപ്തമാക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
നമ്മുടെ രാജ്യത്ത് നൂതനാശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സമയത്തും വ്യക്തികളുടെ അവകാശങ്ങളും ഡാറ്റ സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ കടമ: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
നമ്മുടെ ആഴത്തിലുള്ള സാങ്കേതിക കഴിവുകള്‍ എങ്ങനെ സമ്പൂര്‍ണ്ണമായി തിരിച്ചറിയാം എന്നതിന്റെ തെളിവാണ് ചന്ദ്രയാന്‍ 3: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Posted On:
24 AUG 2023 8:09PM by PIB Thiruvananthpuram
ഇന്ത്യയുടെ ആഴത്തിലുള്ള സാങ്കേതിക ശേഷികളെക്കുറിച്ചും ഉള്‍ച്ചേര്‍ക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്നതിനെക്കുറിച്ചും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്രേ്ടാണിക്‌സ് ഐ.ടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് സംസാരിച്ചു.
ഇന്ത്യയുടെ കഴിവുകള്‍ വര്‍ദ്ധിക്കുന്നതേയുള്ളൂവെന്നും ഒരു രാജ്യമെന്ന നിലയില്‍ ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാന്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ ശേഷിയുണ്ടെന്നതിന്റെ തെളിവാണ് ചന്ദ്രയാന്‍ 3 എന്നും എക്കണോമിസ്റ്റ് ഇംപാക്ടില്‍ നിന്നുള്ള എഡിറ്റോറിയല്‍ ഡയറക്ടര്‍ ആന്‍ഡ്രൂ സ്‌റ്റേപ്പിള്‍സുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ സംഭാഷണത്തില്‍, അദ്ദേഹം എടുത്തുപറഞ്ഞു.
''നാം ഡീപ് ടെക് (ആഴത്തിലുള്ള സാങ്കേതിക) കഴിവുകള്‍ വികസിപ്പിക്കുന്നതിനാല്‍, ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്ക് ആവേശകരമായ സമയമാണ് ഇത്, നാം ഈ ഘട്ടത്തിലെത്തുമെന്ന് ആരും കരുതിയിരിക്കില്ല. നമ്മുടേത് ഉയര്‍ന്ന കാര്യശേഷിയുള്ള ഒരു രാജ്യമാണ്. ഈ ഡീപ് ടെക് ശേഷികള്‍ എങ്ങനെ നമുക്ക് നടപ്പിലാക്കാമെന്നതിനെയാണ് ചന്ദ്രയാന്‍ 3 പ്രതിനിധീകരിക്കുന്നത്. നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) 20-25 ശതമാനം ഡിജിറ്റല്‍ സമ്പദ്‌വ്യവസഥയാകണമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണം സാക്ഷാത്കരിക്കാനാകുമെന്ന് വിശ്വസിക്കുന്നതിന് എന്നെ ഈ ആത്മവിശ്വാസം പ്രേരിപ്പിക്കുന്നു'' മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയിലും ഡിജിറ്റല്‍വല്‍ക്കരണത്തിലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ ഇന്ത്യാ സ്റ്റാക്കിലൂടെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്ക് ഇന്ത്യ വഹിക്കുന്നതെങ്ങനെയെന്ന് ശ്രീ രാജീവ് ചന്ദ്രശേഖര്‍ തുടര്‍ന്ന് എടുത്തുപറഞ്ഞു.
''ഇന്ന് വളരെ ആവേശകരമായ നടക്കുന്ന ചര്‍ച്ചയാണ് ഡി.പി.ഐ, ജി 20 യുടെ അദ്ധ്യക്ഷപദവി ഇന്ത്യയ്ക്ക് ലഭിച്ച പശ്ചാത്തലത്തില്‍ അത് കൂടുതല്‍ ചലനക്ഷമമാകുകയും ചെയ്തു. പുരോഗതിയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി സാങ്കേതിക ഉപകരണങ്ങളെ വിന്യസിച്ചിട്ടുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇപ്പോള്‍ ഒരു കേസ് സ്റ്റഡിയാണ്. ഇന്ത്യയുടെ നേതൃത്വം പിന്തുടരാനും, തുറന്ന സ്രോതസ് ഡിജിറ്റല്‍ അടിസ്ഥാനസൗകര്യമായ ഇന്ത്യാ സ്റ്റാക്ക് എടുത്ത് സ്വന്തം ഗവണ്‍മെന്റുകളെ ഡിജില്‍വല്‍ക്കരിക്കുന്നതിന് ഇവ ഉപയോഗിക്കുന്നതും ഇക്കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ കൂടുതലായി കാണുന്നു'', മന്ത്രി പറഞ്ഞു.
നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും തന്റെ യാത്രയെ അനുസ്മരിച്ചുകൊണ്ട് ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഊന്നിപ്പറഞ്ഞു. വിശ്വാസത്തിലധിഷ്ഠിതമായ ആഗോള ക്രമം പരിപോഷിപ്പിക്കുന്ന ഒരു വിശ്വസനീയമായ പങ്കാളിയായി ഇന്ത്യയെ കാണാന്‍ ആഗോള കമ്പനികളെ ജി20 അനുവദിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
''ആഗോളവല്‍ക്കരണത്തെ ഉറ്റുനോക്കുന്ന ഈ വലിയ കമ്പനികളെല്ലാം ഇന്ത്യയെ വിശ്വസ്ത ദീര്‍ഘകാല പങ്കാളിയായി കാണുമെന്നതാണ് ജി20 ല്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇരുവിഭാഗങ്ങള്‍ക്കും വിജയകരമാകുമെന്നതിനാല്‍ ഇത് വിശ്വസനീയമായ ഒരു ആഗോളക്രമത്തിന് അടിത്തറ സജ്ജമാക്കും. സ്വകാര്യതയെയും ഡാറ്റാ പരിരക്ഷയെയും കുറിച്ച് 2010-ല്‍ ഞാന്‍ ഒരു സംവാദത്തിന് തുടക്കം കുറിച്ചത് ഞാന്‍ ഓര്‍ക്കുന്നു, ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് ന്യൂഡല്‍ഹിയിലുള്ളവര്‍, അതൊരു വരേണ്യവാദ ആശയമാണെന്ന് കരുതി. ഡ്രാറ്റാ പരിരക്ഷയെ ചുറ്റിപ്പറ്റിയുള്ള സവിശേഷമായ സംഭാഷണങ്ങള്‍ നടത്തുമ്പോള്‍, ഡാറ്റ ചൂഷണം ചെയ്യപ്പെടുന്ന ഘട്ടത്തിലേക്ക് പെന്‍ഡുലം മാറിയിരിക്കുന്നു. പൗരന്മാരുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനും അവ എങ്ങനെ ഉപയോഗിക്കണം എന്നതിനും കാവല്‍പ്പാതകള്‍ ഉണ്ടായിരിക്കണം. കേന്ദ്ര ഗവണ്‍മെന്റ് എന്ന നിലയില്‍, വ്യക്തികളുടെ അവകാശങ്ങളും ഡാറ്റ സംരക്ഷണവും തമ്മില്‍ സന്തുലിതാവസ്ഥയും അനുരൂപ്യവും സൃഷ്ടിക്കുക എന്ന ഞങ്ങളുടെ കടമ വളരെ ഗൗരവത്തോടെയാണ് കാണുന്നത്'', മന്ത്രി കൂട്ടിച്ചേര്‍ത്തു.




ND
(Release ID: 1951838)