രാജ്യരക്ഷാ മന്ത്രാലയം

ഡിഫൻസ് കറസ്പോണ്ടന്റ്സ് കോഴ്സ് - 2023 വിശാഖപട്ടണത്തെ ഇഎൻസിയിൽ ആരംഭിച്ചു

Posted On: 22 AUG 2023 11:00AM by PIB Thiruvananthpuram



ന്യൂ ഡൽഹി: 22 ഓഗസ്റ്റ് 2023

ദേശീയ, പ്രാദേശിക മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കായി പ്രതിരോധ മന്ത്രാലയം നടത്തുന്ന മൂന്നാഴ്ചത്തെ കോഴ്സായ ഡിഫൻസ് കറസ്പോണ്ടന്റ്സ് കോഴ്സിന്റെ (ഡിസിസി) 2023 പതിപ്പ് 2023 ഓഗസ്റ്റ് 21 ന് വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിൽ (ഇഎൻസി) ആരംഭിച്ചു.

വൈസ് അഡ്മിറല് സമീര് സക്സേന എ.വി.എസ്.എം, എൻ എം ചീഫ് ഓഫ് സ്റ്റാഫ്, ഇ എൻ സി, ഉദ്ഘാടന പ്രസംഗവും പ്രതിരോധ മന്ത്രാലയം വക്താവും അഡീഷണല് ഡയറക്ടര് ജനറലുമായ (മീഡിയ ആന്ഡ് കമ്മ്യൂണിക്കേഷന്) ശ്രീ എ ഭരത് ഭൂഷണ് ബാബു മാരിടൈം വാര്ഫെയര് സെന്ററിലെ പ്രതിരോധ പത്രപ്രവര്ത്തനത്തെക്കുറിച്ച് ഉള്ക്കാഴ്ച നല്കി. മാധ്യമങ്ങളെയും സൈന്യത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും, എല്ലാ തലങ്ങളിലുമുള്ള പത്രപ്രവർത്തകർക്ക് സായുധ സേനയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും, സമുദ്ര പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വിഷയത്തെക്കുറിച്ച് ബോധവാന്മാരാകാന്നതിനും പ്രാപ്തരാക്കുക എന്നതാണ് ഡിസിസിയുടെ ലക്ഷ്യം.

ഒരാഴ്ച നീണ്ടുനിൽക്കുന്ന നാവിക അറ്റാച്ച്മെന്റിൽ പങ്കെടുക്കുന്നവരെ നാവികസേനയിലെയും കോസ്റ്റ് ഗാർഡിലെയും വിഷയ വിദഗ്ധർ അഭിസംബോധന ചെയ്യും. നാവിക പ്രവർത്തനങ്ങൾ, നാവിക നയതന്ത്രം, മാനുഷിക സഹായം, ദുരന്ത നിവാരണം, നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും സംഘടനാ ഘടന എന്നിവയുൾപ്പെടെ നാവികസേനയുടെ വിവിധ വശങ്ങൾ അവർ മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്തും.

കോഴ്സിൽ പങ്കെടുക്കുന്നവർ 2023 ഓഗസ്റ്റ് 21 ന് ഇന്ത്യൻ നാവിക കപ്പലും അന്തർവാഹിനിയും സന്ദർശിക്കുകയും അതിലെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ഈ ആഴ്ച, വിശാഖപട്ടണത്തിലെ നേവൽ ഡോക്ക്യാർഡ്, നേവൽ എയർ സ്റ്റേഷൻ, കോസ്റ്റ് ഗാർഡ് കപ്പലുകൾ എന്നിവിടങ്ങളിലും അവർ പര്യടനം നടത്തും. ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലിലെ ഒരു സീ സോർട്ടിയാണ് കോഴ്സിന്റെ പ്രധാന ആകർഷണം. ഇത് പത്രപ്രവർത്തകർക്ക് കടലിലെ നാവിക പ്രവർത്തനങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകും.

****************************************************************



(Release ID: 1951008) Visitor Counter : 93