ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ മന്ത്രിതല പ്രതിനിധികളുമായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം, ഇന്ത്യയുടെ കരുതല്‍ ശേഖര, നിര്‍മിത ബുദ്ധി, നൈപുണ്യം, സൈബര്‍ സുരക്ഷ തുടങ്ങിയ സഹകരണത്തിന്റെ സാധ്യതയുള്ള മേഖലകള്‍ ചര്‍ച്ച ചെയ്തു.
സാങ്കേതികവിദ്യയുടെ ഭാവി കുറച്ച് രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും രൂപപ്പെടുത്താനാവില്ല, കൂടുതല്‍ ഉള്‍ക്കൊള്ളല്‍ ആവശ്യം: സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ഇന്ത്യയുടെ ശേഖരം പൗരന്മാരുടെ ജീവിതത്തെ മാറ്റിമറിക്കുകയും ഗവണ്‍മെന്റും ഡിജിറ്റല്‍ പൗരന്മാരും തമ്മിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുകയും ചെയ്തു:
അവരുടെ സമ്പദ്വ്യവസ്ഥയും ഭരണവും ഡിജിറ്റല്‍വല്‍കരിക്കാന്‍ ഉദ്ദേശിക്കുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ ഇന്ത്യ പിന്തുൂണ വാഗ്ദാനം ചെയ്യുന്നു:
प्रविष्टि तिथि:
18 AUG 2023 5:28PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 18 ആഗസ്റ്റ് 2023,
ജി 20 ഡിജിറ്റല്‍ സാമ്പത്തിക പ്രവൃത്തി ഗ്രൂപ്പിന്റെ നാലാമത് യോഗത്തില്‍ ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധികളുമായും മറ്റ് മുതിര്‍ന്ന പ്രതിനിധികളുമായും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി.

ബംഗ്ലാദേശിലെ ഐസിടി സഹ മന്ത്രി സുനൈദ് അഹമ്മദ് പാലകുമായി മന്ത്രി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയുടെ കരുതല്‍, സൈബര്‍ സുരക്ഷ, നൈപുണ്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള സാധ്യമായ സഹകരണങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. 'ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പങ്കാളിത്തം ദക്ഷിണേഷ്യയെക്കുറിച്ചുള്ള ആഖ്യാനങ്ങളെ മാറ്റിയെഴുതും' എന്ന് കൂടിക്കാഴ്ചയില്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഫ്രാന്‍സിലെ ഡിജിറ്റല്‍ കാര്യ മന്ത്രാലയത്തിന്റെ അംബാസഡര്‍ ഹെന്റി വെര്‍ഡിയറുമായും മന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തി. നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യകള്‍ പൗരന്മാരുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ആശയവിനിമയം. പുതിയ ഇന്ത്യ നിര്‍മിത ബുദ്ധിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിനെയും സമ്പദ്വ്യവസ്ഥയെയും ഡിജിറ്റല്‍വല്‍കരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യയെയും ഫ്രാന്‍സിനെയും പോലുള്ള സമാന ചിന്താഗതിക്കാരായ പങ്കാളികള്‍ക്ക് അവസരമുണ്ട്, അദ്ദേഹം പറഞ്ഞു.
'സാങ്കേതികവിദ്യയുടെ ഭാവി ഏതാനും രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും രൂപപ്പെടുത്താന്‍ കഴിയില്ലെന്നും കൂടുതല്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും' തുര്‍ക്കിയിലെ വ്യവസായ സാങ്കേതിക മന്ത്രി ശ്രീ മെഹ്‌മത് ഫാത്തിഹ് കാസിറുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

അവസാനമായി, ദക്ഷിണ കൊറിയയിലെ ശാസ്ത്ര-ഐസിടി മന്ത്രാലയത്തിലെ സഹമന്ത്രി ഡോ ജിന്‍-ബേ ഹോംഗുമായി മന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വിശാലമായ സാങ്കേതിക മേഖലയില്‍ പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ് മേഖലയിലെ ആഴത്തിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ഈ പങ്കാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക് ലോകത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. സുരക്ഷിതവും വിശ്വസനീയവുമായ ഇന്റര്‍നെറ്റിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രിമാര്‍ സംസാരിച്ചു.
--NS--.
(रिलीज़ आईडी: 1950201)
आगंतुक पटल : 146