ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബെഗളൂരുവില്‍ യുവജനങ്ങളുമായി സംവദിക്കും
Posted On:
11 AUG 2023 6:08PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 11 ഓഗസ്റ്റ് 2023:
പാര്‍ലമെന്റ് പാസാക്കിയ വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റല്‍ സംരക്ഷണ നിയമത്തെ കേന്ദ്രീകരിച്ച് കേന്ദ്ര നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും ഇലക്ട്രോണിക്സ് & ഐടിക്കും വേണ്ടിയുള്ള സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ നാളെ ബെംഗളൂരുവില്‍ യുവ ഇന്ത്യക്കാരുമായി സംവദിക്കും. ബെംഗളൂരു സൗത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ഭാരതീയ ജനതാ യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ ശ്രീ തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ബസവനഗുഡിയിലെ ബിഎംഎസ്സിഇ ഓഡിറ്റോറിയത്തിലാണ് 'സന്‍സദ് ധ്വനി' എന്ന് പേരിട്ടിരിക്കുന്ന സംവാദ പരിപാടി.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിന്റെയും അതിലെ വ്യവസ്ഥകളുടെയും സങ്കീര്‍ണ്ണമായ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയിലെ വിവര വിശ്വസ്തര്‍ക്കിടയില്‍ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ, എംപി, അപേക്ഷകന്, മുന്‍ സാങ്കേതിക സംരംഭകന് എന്നീ നിലകളില്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ എടുത്തുകാണിക്കും. പൗരന്മാരുടെ ഡിജിറ്റല്‍ വിവരങ്ങള്‍ വിനിമയം ചെയ്യുന്നതില്‍ സമ്മതത്തിന് മുന്‍ഗണന നല്കുന്ന ഒരു നയ ചട്ടക്കൂട് നിര്‍മ്മിക്കുന്നതിന്റെ 2017 മുതലുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും. ഈ ശ്രമം രാജ്യത്തിന്റെ ഡിജിറ്റല്‍ സ്വകാര്യതയ്ക്കു ശക്തമായ അടിത്തറയിട്ടു.
എല്ലാ 'ഡിജിറ്റല്‍ പൗരന്മാര്ക്കും' സുരക്ഷിതവും വിശ്വസനീയവുമായ ഓണ്‍ലൈന്‍ അന്തരീക്ഷം ഉറപ്പാക്കുന്ന ഒരു ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഡിജിറ്റല്‍ സ്വകാര്യ വിവര സംരക്ഷണ നിയമം.
ഈ സംവാദത്തില്‍, വലിയ ഡാറ്റാ വിശ്വസ്തരുടെ ചൂഷണത്തില്‍ നിന്ന് അവരുടെ ഡിജിറ്റല്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് യുവാക്കളുടെ, ജീവിതം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കും. ഈ നടപടി മുന്‍ ഗവണ്മെന്റില് നിന്ന് തികച്ചും വ്യത്യസ്തമാണ്. വിവര സംരക്ഷണം താഴേത്തട്ടിലേക്ക് എത്തിയതോടെ സൂക്ഷ്മപരിശോധനയോ ഉത്തരവാദിത്തമോ കൂടാതെ വലിയ ഡാറ്റാബേസുകള്‍ ശേഖരിക്കാന്‍ പ്രധാന സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു.
NS
....
(Release ID: 1947987)