ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

പൗരന്മാരുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലാണ് ഇന്ത്യയുടെ വിജയം: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍


ജനങ്ങളിലേക്ക് എത്താത്ത പ്രവര്‍ത്തനരഹിതമായ ഭരണത്തെ ചുറ്റിപ്പറ്റിയായിരുന്നു വര്‍ഷങ്ങളോളം, ഇന്ത്യയെക്കുറിച്ചുള്ള ആഖ്യാനം

ഡിജിറ്റല്‍ ഇന്ത്യ ചട്ടക്കൂട് പുതിയ തലമുറയിലെ യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ ലോകബാങ്ക് ഡിജിറ്റല്‍ ഇക്കണോമി കോണ്‍ക്ലേവ് 2023-നെ അഭിസംബോധന ചെയ്തു

Posted On: 03 AUG 2023 8:16PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 03 ഓഗസ്റ്റ് 2023:

ജനജീവിതം മാറ്റിമറിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ വിജയഗാഥയായി ഇന്ത്യയുടെ അനുഭവം എടുത്തുപറഞ്ഞ് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വത്തിനും ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍. ലോകബാങ്ക് ഡിജിറ്റല്‍ ഇക്കണോമി കോണ്‍ക്ലേവ് 2023-നെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026-ഓടെ അഞ്ച് ലക്ഷം കോടി യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കു വേഗത്തിലുള്ള പുരോഗതിയെ ഉത്തേജിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയിലൂടെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ രാജ്യം നേടിയ നാഴികക്കല്ലുകള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു.

2015-ല്‍, ഡിജിറ്റല്‍ ഇന്ത്യയുടെ സമാരംഭത്തിലൂടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൂന്ന് വിശാലമായ ലക്ഷ്യങ്ങളിലൂടെ പരമ്പരാഗതമല്ലാത്ത പ്രതീക്ഷകള്‍ നല്‍കി: സാങ്കേതികവിദ്യ പൗരന്മാരുടെ ജീവിതം, ഭരണം, ജനാധിപത്യം എന്നിവ മെച്ചപ്പെടുത്തണം, കൂടുതല്‍ വിപുലീകരിക്കുകയും ഒരു നൂതനാശയത്തിനുള്ള ഒരു വാസ്തുവിദ്യ സൃഷ്ടിക്കുകയും വേണം. കഴിഞ്ഞ ഒമ്പത് വര്‍ഷമായി, സാങ്കേതികവിദ്യയുടെ നിശ്ശബ്ദ കാഴ്ചക്കാരനും ഉപഭോക്താവും എന്നതില്‍ നിന്ന് സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ മുന്‍തൂക്കം കൈവരിച്ചു.

ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റുകളും മൈക്രോ ക്രെഡിറ്റും ഉപയോഗിക്കുന്ന അനൗപചാരിക മേഖലകളുടെ ഔപചാരികവല്‍ക്കരണത്തിന് ഗവണ്‍മെന്റ് സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം എങ്ങനെ സഹായകമായെന്നും ശ്രീ രാജീവ് ചന്ദ്രശേഖര്‍ എടുത്തുപറഞ്ഞു. ഇന്ത്യയുടെ കരുതലിന്റെ ഭാഗമായ ഈ സേവനങ്ങള്‍ ഇപ്പോള്‍ ഭരണം ഡിജിറ്റല്‍വല്‍കരിക്കാന്‍ താല്‍പ്പര്യമുള്ള രാജ്യങ്ങള്‍ക്ക് നാം വാഗ്ദാനം ചെയ്യുകയാണ്.

''ഗവണ്‍മെന്റ് സേവനങ്ങളുടെ ഡിജിറ്റല്‍വല്‍കരണം ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റുകളും മൈക്രോ ക്രെഡിറ്റും ഉപയോഗിക്കുന്ന തെരുവ് കച്ചവടക്കാരെ പോലെയുള്ള അനൗപചാരിക മേഖലകളെ ഔപചാരികമാക്കാന്‍ സഹായിച്ചു. യുപിഐ, ആധാര്‍ തുടങ്ങിയ സംരംഭങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യാ ഈ പരിവര്‍ത്തനം, ഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, ഊര്‍ജസ്വലമായ ഒരു നവീകരണ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ജീവിതത്തെ മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ വിന്യസിക്കുന്നതിലെ ഇന്ത്യയുടെ വിജയം, തങ്ങളുടെ സമ്പദ്വ്യവസ്ഥയെയും ഭരണത്തെയും ഡിജിറ്റല്‍വല്‍കരിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങളുടെ താല്‍പ്പര്യം ആകര്‍ഷിച്ചു. നൂതനമായ ആവാസവ്യവസ്ഥയുള്ള ഇന്ത്യ ഈ രാജ്യങ്ങള്‍ക്ക് സാങ്കേതികവിദ്യാ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു,'' മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടയുന്ന പ്രവര്‍ത്തനരഹിതമായ ഭരണത്തില്‍ നിന്ന് ഗവണ്‍മെന്റ് എങ്ങനെ രാജ്യത്തെ തിരിച്ചുകൊണ്ടുവെന്ന് ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിനിടെ മന്ത്രി ചൂണ്ടിക്കാട്ടി.

''വളരെ വര്‍ഷങ്ങളായി, കഴിവുള്ള ആളുകളുള്ള ഒരു സാങ്കേതിക വിദ്യാ സമ്പന്ന രാജ്യമായിരുന്നിട്ടും, ഇന്ത്യയെക്കുറിച്ചുള്ള കേള്‍വി, ജനങ്ങളിലേക്ക് എത്തുന്നതില്‍ പരാജയപ്പെട്ട പ്രവര്‍ത്തനരഹിതമായ ഭരണത്തിന്റെ പ്രശ്‌നത്തെ ചുറ്റിപ്പറ്റിയാണ്. ഇത് ഭരണത്തില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാക്കി. എങ്കിലും, 2015-ല്‍, ഡിജിറ്റല്‍ ഇന്ത്യ ആരംഭിച്ചപ്പോള്‍, സാങ്കേതികവിദ്യയുടെ പ്രതീക്ഷകള്‍ക്കും ഫലങ്ങള്‍ക്കുമായി ഒരു സമീപനവും ചട്ടക്കൂടും അവതരിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ഇത് യുവ ഇന്ത്യക്കാരുടെ ആത്മവിശ്വാസം ഗണ്യമായി വര്‍ദ്ധിപ്പിച്ചു,'' മന്ത്രി വിശദീകരിച്ചു.

--NS--


(Release ID: 1946525) Visitor Counter : 197