പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

2022-23 കാലയളവിൽ 65.74 ലക്ഷത്തിലധികം പെൻഷൻകാർക്ക് ഗവൺമെന്റ്  2,41,000 കോടി രൂപയിലധികം  പെൻഷൻ വിതരണം ചെയ്തു.

Posted On: 02 AUG 2023 4:15PM by PIB Thiruvananthpuram

ന്യൂഡൽഹി   : ആഗസ്റ്റ് 02,2023

സെൻട്രൽ പെൻഷൻ അക്കൗണ്ടിംഗ് ഓഫീസ് (സിവിൽ പെൻഷൻകാർക്കുള്ളത് ), ഓഫീസ് ഓഫ് കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (ഡിഫൻസ് പെൻഷൻകാർക്കായുള്ളത്), ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ടെലികോം പെൻഷൻകാർക്കായുള്ളത്), റെയിൽവേ ബോർഡ് (റെയിൽവേ പെൻഷൻകാർക്കായുള്ളത്) ,തപാൽ വകുപ്പ് (തപാൽ പെൻഷൻകാർക്കായുള്ളത് ), എന്നിവ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ , കേന്ദ്ര ഗവൺമെന്റിന് കീഴിൽ 2022-23 വർഷത്തിൽ പെൻഷൻ വാങ്ങുന്ന പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷനും അതിനുള്ള ചെലവും സംബന്ധിച്ച വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
 

 

S.No.

Department

No. of Pensioners

No. of Family Pensioners

Expenditure for the year 2022-23

(Rs. in crores)

1.

Civil Pensioner

780509

361476

40,811.28

2.

Defence Pensioner

2331388

835043

1,25,269.42

3.

Telecom Pensioner

317992

120766

12448.00

4.

Railways Pensioner

856058

669710

55,034.00

5.

Post Pensioner

195298

106467

8214.85

Total

4481245

2093462

2,41,777.55



കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ/കുടുംബ പെൻഷൻ തുക പ്രതിമാസം 9,000 രൂപയാണ്.

മിനിമം പെൻഷൻ/കുടുംബ പെൻഷൻ തുക വർദ്ധിപ്പിക്കാൻ നിർദ്ദേശമില്ല. പെൻഷൻകാർക്ക്/കുടുംബ പെൻഷൻകാർക്ക് കാലാകാലങ്ങളിൽ വിലയിൽ വരുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ക്ഷാമബത്തയ്ക്ക് അർഹതയുണ്ട്.

ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

********


(Release ID: 1945126) Visitor Counter : 93
Read this release in: English , Urdu , Telugu