ഭൗമശാസ്ത്ര മന്ത്രാലയം

ഐഎംഡി താപ സൂചിക പുറത്തിറക്കിയതായി ശ്രീ കിരണ് റിജിജു

Posted On: 20 JUL 2023 4:10PM by PIB Thiruvananthpuram



ന്യൂ ഡല്ഹി: ജൂലൈ 20, 2023

ഇന്ത്യന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) രാജ്യത്തുടനീളം പരീക്ഷണാടിസ്ഥാനത്തില് താപ സൂചിക ആരംഭിച്ചതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ശ്രീ കിരണ് റിജിജു അറിയിച്ചു. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയ അദ്ദേഹം, പ്രകടമായ താപനില / അനുഭവപ്പെടുന്ന താപനില (താപനിലയ്ക്കൊപ്പം ഈർപ്പത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോൾ) ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഇന്ത്യയ്ക്കുള്ളിലെ പ്രദേശങ്ങൾക്ക് സൂചിക പൊതുവായ മാർഗ്ഗനിർദ്ദേശം നൽകുമെന്ന് പറഞ്ഞു. നിലവിൽ, അമേരിക്കയിലെ നാഷണൽ വെതർ സർവീസ്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) ഉപയോഗിക്കുന്നതിന് സമാനമായ താപ സൂചിക സമവാക്യം ഉപയോഗിച്ചാണ് താപ സൂചിക വികസിപ്പിച്ചത്.

പരീക്ഷണാത്മക താപ സൂചികയ്ക്കായി ഉപയോഗിക്കുന്ന കളർ കോഡുകൾ ഇനിപ്പറയുന്നവയാണെന്ന്:

പച്ച: പരീക്ഷണാത്മക താപ സൂചിക 35 ഡിഗ്രി സെൽഷ്യസിൽ കുറവ്

മഞ്ഞ:- 36-45 ഡിഗ്രി സെൽഷ്യസ് പരിധിയിലുള്ള പരീക്ഷണാത്മക താപ സൂചിക

ഓറഞ്ച്:- 46-55 ഡിഗ്രി സെൽഷ്യസ് പരിധിയിലുള്ള പരീക്ഷണാത്മക താപ സൂചിക

 

ചുവപ്പ്:- പരീക്ഷണാത്മക താപ സൂചിക 55 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ


(Release ID: 1941042) Visitor Counter : 96


Read this release in: English , Urdu , Marathi , Tamil