ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ജീവിതത്തെ പരിവർത്തനം ചെയ്യാൻ ശേഷിയുള്ള നിർണായകമായ നൂതന സാങ്കേതികവിദ്യ: ക്വാണ്ടം ടെക്‌നോളജി,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ പദ്ധതികൾക്കായി ഇന്ത്യയും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു

Posted On: 18 JUL 2023 3:43PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 18, 2023

യുഎസ് ഊർജ വകുപ്പ് സെക്രട്ടറി ജെന്നിഫർ എം. ഗ്രാൻഹോം ഇന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനെ സന്ദർശിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ചർച്ച ചെയ്തു. ജെന്നിഫർ ഗ്രാൻഹോമിനൊപ്പം ഉന്നത അമേരിക്കൻ പ്രതിനിധി സംഘവും ഉണ്ടായിരുന്നു.



ജീവിതത്തെ പരിവർത്തനം ചെയ്യാൻ ശേഷിയുള്ള നിർണായകമായ നൂതന സാങ്കേതികവിദ്യ: ക്വാണ്ടം ടെക്‌നോളജി, നിർമ്മിത ബുദ്ധി എന്നിവയിലെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഇന്ത്യയും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു.

ഇൻഡോ-യു.എസ്. സയൻസ് ആൻഡ് ടെക്‌നോളജി ഫോറവും (IUSSTF),USISTEF സെക്രട്ടേറിയറ്റും ചേർന്നാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 31 വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാം.



USISTEF, ഈ മത്സരാധിഷ്ഠിത ഗ്രാന്റ് പദ്ധതിയിലൂടെ, വാണിജ്യപരമായി ലാഭകരവും സാമൂഹികമായി പ്രസക്തവുമായ യുഎസ്-ഇന്ത്യ സംയുക്ത സാങ്കേതികവിദ്യ, സംരംഭകത്വ പദ്ധതികൾ തിരഞ്ഞെടുത്ത് പിന്തുണയ്ക്കുമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഗവൺമെന്റ്, അക്കാദമിക്, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള യുഎസിലെയും ഇന്ത്യൻ സംരംഭങ്ങളിൽ നിന്ന് ഈ സംയുക്ത പദ്ധതിക്ക് രൂപം നൽകാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംയുക്ത പദ്ധതി പ്രായോഗിക ഗവേഷണ-വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം. കൂടാതെ പദ്ധതിക്ക് വാണിജ്യ ആശയം സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ബിസിനസ് പ്ലാനും സുസ്ഥിരമായ വാണിജ്യ സാധ്യതയും ഉണ്ടായിരിക്കുകയും വേണം.

നിർമ്മിത ബുദ്ധി, ക്വാണ്ടം ടെക്‌നോളജി എന്നിവയിലെ നിക്ഷേപം നമ്മുടെ ദൈനംദിന ജീവിതത്തിൽ പരിവർത്തനാത്മകമായ പുരോഗതിയിലേക്ക് നയിക്കുമെന്നും ആരോഗ്യ സംരക്ഷണം, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയെയും മറ്റും സ്വാധീനിക്കുന്നതിലൂടെ നമ്മുടെ സാമൂഹിക ക്ഷേമത്തിന് വളരെയധികം പ്രയോജനം ചെയ്യുമെന്നും ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

********


(Release ID: 1940517) Visitor Counter : 96