വനിതാ, ശിശു വികസന മന്ത്രാലയം

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ചൈൽഡ് കെയർ ഹോമുകളിലെ അടിസ്ഥാന സൗകര്യ പോരായ്‌മകൾ അവലോകനം ചെയ്യണമെന്ന് എൻസിപിസിആറിനോട് ആവശ്യപ്പെട്ടു

Posted On: 17 JUL 2023 1:55PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജൂലൈ 17, 2023
 
കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ചൈൽഡ് കെയർ ഹോമുകളിലെ അടിസ്ഥാന സൗകര്യ പോരായ്‌മകൾ കണ്ടുമനസ്സിലാക്കാനും അവലോകനം ചെയ്യാനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് (എൻസിപിസിആർ) ആവശ്യപ്പെട്ടു. അപര്യാപ്‌തതകൾ  മന്ത്രാലയത്തിന് മുന്നിൽ അവതരിപ്പിക്കാൻ എൻസിപിസിആറിനോട് മന്ത്രി ആവശ്യപ്പെട്ടു. അതുവഴി വരാനിരിക്കുന്ന ബജറ്റിൽ ഇവ കൊണ്ടുവരാൻ കഴിയും.

2015-ലെ ബാലനീതി (കുട്ടികളുടെ പരിരക്ഷയും സംരക്ഷണവും) നിയമത്തിലെ സെക്ഷൻ 27 പ്രകാരം, പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണം, ചികിത്സ, വികസനം, പുനരധിവാസം എന്നിവയ്‌ക്കായി കേസുകൾ തീർപ്പാക്കുന്നതിനും അടിസ്ഥാന ആവശ്യങ്ങളും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനും ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ശിശുക്ഷേമ സമിതി (CWC) സ്ഥാപിക്കുന്നത് നിർബന്ധമാക്കുന്നു. CWC യുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിലെ സെക്ഷൻ 30ന് അനുസൃതമായിരിക്കും.

 

മിഷൻ വാത്സല്യ പദ്ധതി എല്ലാ ജില്ലയിലും CWC സ്ഥാപിക്കുന്നതിനും അവയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും നൽകുന്നു.


(Release ID: 1940197) Visitor Counter : 869