പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ഐഎഎസ് ഉൾപ്പെടെ അഖിലേന്ത്യാ സർവീസ് ഓഫീസർമാരുടെ കേന്ദ്ര ഡെപ്യൂട്ടേഷന് സൗകര്യമൊരുക്കണമെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് സംസ്ഥാന ഗവൺമെന്റുകളോട് അഭ്യർത്ഥിച്ചു

Posted On: 04 JUL 2023 3:05PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 4, 2023
 
ഐഎഎസ് ഉൾപ്പെടെയുള്ള അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷന് സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര പൊതു പരാതി, പെൻഷൻ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, സംസ്ഥാന ഗവൺമെന്റുകളോട്  അഭ്യർത്ഥിച്ചു. സഹകരണ ഫെഡറലിസത്തിന്റെ സമ്പ്രദായം യഥാർത്ഥ അർത്ഥത്തിൽ പിന്തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

സേവനത്തിന്റെ അഖിലേന്ത്യാ സ്വഭാവം നിലനിർത്തേണ്ടത് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ  ഉത്തരവാദിത്തമാണെന്ന് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥ, പൊതുഭരണ, ഭരണ പരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. കൂടാതെ, ഓഫീസർമാരുടെ താൽപ്പര്യം കൂടി കണക്കിലെടുത്തുകൊണ്ട്, അവരുടെ ഭാവി നിയമനത്തിനെയും കരിയറിലെ സ്ഥാനക്കയറ്റത്തിനെയും സ്വാധീനിക്കുന്ന വിപുലമായ അനുഭവ സമ്പത്തു  കേന്ദ്ര തലത്തിൽ ലഭിക്കുന്നതിനും ഇത് സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ പങ്കിടുന്ന വിഭവ ശേഷിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ എന്നതിനാൽ, സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും സേവനമനുഷ്ഠിക്കാൻ യുവ ഉദ്യോഗസ്ഥരെ ബോധവത്കരിക്കാനും പ്രോത്സാഹിപ്പിക്കാനും മന്ത്രി എൽ‌ബി‌എസ്‌എൻ‌എ‌എ മസൂറിയോട് ആവശ്യപ്പെട്ടു.

കേന്ദ്ര ഡെപ്യൂട്ടേഷൻ നമ്മുടെ രാജ്യത്തെ ഫെഡറൽ ഘടനയുടെ ഭാഗമാണെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാനങ്ങൾ കേന്ദ്ര ഗവൺമെൻറ്റുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥൻ സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും ഗവൺമെന്റിന്റെ ഒരു പ്രധാന ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യ സർവീസസിന്റെ കാഡർ മാനേജ്‌മെന്റിനായി ഇതിനകം തന്നെ ഒരു ഘടനയുണ്ടെന്നും അത് അക്ഷരാർത്ഥത്തിൽ പിന്തുടരേണ്ടതുണ്ടെന്നും ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

സംസ്ഥാന/കേന്ദ്രതലത്തിൽ ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും പ്രവർത്തന സന്നദ്ധതയും ഉള്ള ഓഫീസർമാരെ നിലനിറുത്തുന്നതിന് അനുയോജ്യർ അല്ലാത്തവരെ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ, എഐസ് (ഡി സി ആർ ബി) ചട്ടങ്ങൾ 1958 ലെ ചട്ടം 16(3) പ്രകാരം, വിവിധ അഖിലേന്ത്യ സർവീസ് അംഗങ്ങളുടെ ലഭ്യമായ സേവന രേഖകളുടെ സൂക്ഷ്മമായ അവലോകനം കേന്ദ്ര ഗവൺമെന്റ് നടത്തുന്നുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര ഉദ്യോഗസ്ഥ-പരിശീലന വകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ഗവൺമെന്റുകളുടെ പക്കലുള്ള ഇത്തരത്തിൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ അവലോകനങ്ങളും വേഗത്തിൽ പൂർത്തിയാക്കുന്നതിന് സംസ്ഥാന ഗവൺമെൻറ്റുകളുടെ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.



(Release ID: 1937410) Visitor Counter : 106