ശാസ്ത്ര സാങ്കേതിക മന്ത്രാലയം

രാജ്യത്തെ ഗവേഷണ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ , 2023 പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 28 JUN 2023 3:50PM by PIB Thiruvananthpuram

പാർലമെന്റിൽ  നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (എൻആർഎഫ്) ബിൽ, 2023-ന്റെ അവതരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന്  അംഗീകാരം നൽകി. ഇന്ത്യയിലെ അംഗീകൃത  സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷണ-വികസന ലബോറട്ടറികൾ എന്നിവയിലുടനീളം ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും (ആർ&ഡി) വിത്ത് വിതയ്ക്കുകയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എൻആർഎഫ് സ്ഥാപിക്കുന്നതിന് ബിൽ വഴിയൊരുക്കും.

ബിൽ, പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ശുപാർശകൾ അനുസരിച്ച് രാജ്യത്ത് ശാസ്ത്ര ഗവേഷണത്തിന് ഉയർന്ന തലത്തിലുള്ള തന്ത്രപരമായ ദിശാബോധം നൽകുന്നതിനുള്ള ഒരു പരമോന്നത ചട്ടക്കൂടായി എൻ ആർ എഫ്  സ്ഥാപിക്കും. അഞ്ച് വർഷത്തേയ്ക്ക്  (2023-28) 50,000 കോടി രൂപയുടെ മതിപ്പു ചിലവാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. 

ശാസ്ത്ര സാങ്കേതിക വകുപ്പ് എൻ ആർ എഫിന്റെ ഭരണപരമായ വകുപ്പായിരിക്കും. വിവിധ മേഖലകളിലെ പ്രമുഖ ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ഗവേണിംഗ് ബോർഡ്  എൻ ആർ എഫിനെ നിയന്ത്രിക്കും. എൻ ആർ എഫിന്റെ വ്യാപ്തി വിശാലമായതിനാൽ - എല്ലാ മന്ത്രാലയങ്ങളെയും സ്വാധീനിക്കുന്നതിനാൽ - പ്രധാനമന്ത്രി ബോർഡിന്റെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡന്റുമാരായിരിക്കും. . എൻആർഎഫിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കേന്ദ്ര  ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ അധ്യക്ഷനായ ഒരു എക്സിക്യൂട്ടീവ് കൗൺസിലായിരിക്കും.

വ്യവസായം, അക്കാദമിക്, ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കിടയിൽ എൻആർഎഫ് സഹകരണം ഉണ്ടാക്കും, കൂടാതെ ശാസ്ത്ര-സേവന  മന്ത്രാലയങ്ങൾക്ക് പുറമേ വ്യവസായങ്ങളുടെയും സംസ്ഥാന ഗവണ്മെന്റുകളുടെയും  പങ്കാളിത്തത്തിനും സംഭാവനയ്‌ക്കുമായി ഒരു ഇന്റർഫേസ് മെക്കാനിസം സൃഷ്ടിക്കും. ഒരു നയ ചട്ടക്കൂട് സൃഷ്ടിക്കുന്നതിലും ഗവേഷണ-വികസനത്തിൽ വ്യവസായത്തിന്റെ സഹകരണവും വർധിച്ച ചെലവും പ്രോത്സാഹിപ്പിക്കുന്ന നിയന്ത്രണ പ്രക്രിയകൾ സ്ഥാപിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.

2008-ൽ പാർലമെന്റിന്റെ ഒരു നിയമം വഴി സ്ഥാപിച്ച സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡിനെ (എസ ഇ ആർ ബി ) ബിൽ റദ്ദാക്കുകയും എസ ഇ ആർ ബിയുടെ പ്രവർത്തനങ്ങൾക്ക് മുകളിലുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന വിപുലീകൃത അധികാരങ്ങളുള്ള  എൻ ആർ എഫിൽ ഉൾപ്പെടുത്തുകയും ചെയ്യും.

--ND--(Release ID: 1935928) Visitor Counter : 173