വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ആഭ്യന്തര വിമാന  യാത്രക്കാരുടെ എണ്ണത്തിൽ 42.85% വളർച്ച

Posted On: 23 MAY 2023 11:58AM by PIB Thiruvananthpuram

 


ന്യൂഡൽഹി :മെയ് 23, 2023

ആഭ്യന്തര 
 വിമാന  യാത്രക്കാരുടെ   എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. വിവിധ ആഭ്യന്തര വിമാനക്കമ്പനികൾ സമർപ്പിച്ച ട്രാഫിക് കണക്കുകൾ  അനുസരിച്ച്, യാത്രക്കാരുടെ എണ്ണം റെക്കോർഡ് ഭേദിച്ച് 503.92 ലക്ഷത്തിലെത്തി.  മുൻ വർഷത്തെ അപേക്ഷിച്ച് 42.85% ഗണ്യമായ വാർഷിക വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം  യാത്രക്കാരുടെ എണ്ണം 352.75 ലക്ഷം ആയിരുന്നു .ഉയർന്നുവരുന്ന യാത്രക്കാരുടെ  കണക്കുകൾ വിമാന യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത സൂചിപ്പിക്കുന്നു, കൂടാതെ വ്യോമയാന മേഖലയുടെ പോസിറ്റീവ് വളർച്ച  എടുത്തുകാട്ടുന്നു

കൂടാതെ,MoM വളർച്ചാ നിരക്ക് 2022 ഏപ്രിലിനും 2023ഏപ്രിലിനും  ഇടയിൽ   22.18% വർദ്ധിച്ചു, ഇത് ആഭ്യന്തര വ്യോമയാന  വ്യവസായത്തിന്റെ സുസ്ഥിരമായ വേഗതയ്ക്ക് അടിവരയിടുന്നു. സുരക്ഷിതവും കാര്യക്ഷമവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ വ്യോമയാന ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ വിമാന കമ്പനികൾ   , വിമാനത്താവളങ്ങൾ,  വ്യോമയാന   മന്ത്രാലയം എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് ഈ സ്ഥിരതയുള്ള വളർച്ച.

യാത്രക്കാരുടെ എണ്ണത്തിലെ പ്രശംസനീയമായ വളർച്ചയ്ക്ക് പുറമേ, 2023 ഏപ്രിൽ മാസത്തെ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാനങ്ങളുടെ മൊത്തത്തിലുള്ള റദ്ദാക്കൽ നിരക്ക് 0.47% എന്ന താഴ്ന്ന നിരക്കിൽ തുടർന്നു. കൂടാതെ, 2023 ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം, 10,000 യാത്രക്കാരിൽ ഏകദേശം 0.28 പേർ മാത്രമേ പരാതികൾ നൽകിയിട്ടുള്ളൂ.

SKY

 (Release ID: 1926684) Visitor Counter : 76